അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ് അവസരം പ്രതീക്ഷിക്കേണ്ടെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളായി കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ തീരുമാനങ്ങളില്‍ നിന്നും ഇതു തന്നെയാണ് വ്യക്തമാവുന്നത്.
ഫ്ളോപ്പ്മാന്‍ ശുഭ്മന്‍ ഗില്ലിനെ ഓപ്പണറും ജിതേഷ് ശര്‍മയെ ഫിനിഷറുമാക്കിയുള്ള ടീം കോമ്പിനേഷനോടാണ് അവര്‍ക്കു ഇപ്പോള്‍ താല്‍പ്പര്യം. ഈ കാരണത്താല്‍ തന്നെ തുടര്‍ച്ചയായി ആറു ടി20കളിലാണ് സഞ്ജു ഇപ്പോള്‍ ബെഞ്ചിലിരിക്കുന്നത്. അതിനിടെ മൂന്നാം ടി20ക്കിടെ അദ്ദേഹത്തിനു വലിയ അപമാനവും നേരിടേണ്ടി വന്നു. ഇതേക്കുറിച്ചറിയാം.

സംഭവിച്ചതെന്ത്?
ധരംശാലയില്‍ നടന്ന മൂന്നാം ടി20യില്‍ സൗത്താഫ്രിക്കയുടെ ഇന്നിങ്സിനിടെയായിരുന്നു സംഭവം. കളിക്കിടെ ഡഗൗട്ടില്‍ നിന്നും കോച്ച് ഗൗതം ഗംഭീര്‍ കുറച്ചകലെയിരുന്ന ഫീല്‍ഡിങ് കോച്ചായ ടി ദിലീപിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടിലേക്കു ഒരു മെസേജ് പാസ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
ജയത്തിനു പിന്നാലെ ഗില്ലിന്റെ പോസ്റ്റിങ്ങനെ!! നാണമുണ്ടോയെന്നു ഫാന്‍സ്, സംഭവമറിയാം
ദിലീപ് ഉടന്‍ തന്നെ അല്‍പ്പമകലെ ഡഗൗട്ടിലിരുന്ന സഞ്ജു സാംസണിനു അരികിലേക്കാണ് ഓടിയെത്തിയത്. തുടര്‍ന്ന് ഗംഭീര്‍ പറഞ്ഞ കാര്യം ഉടന്‍ ഗ്രൗണ്ടിലെത്തി ടീമിനെ അറിയിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പ്ലെയിങ് ഇലവനില്‍ നിന്നും നിരന്തരം അവഗണിക്കപ്പെടുന്ന നിരാശയിലും ദുഖത്തിലും സഞ്ജു ഇരിക്കവെയായിരുന്നു കോച്ചിന്റെ വക ഈ പുതിയ ജോലി ലഭിച്ചത്.
മൂന്നാം ടി20ക്കിടെ ഗംഭീറില്‍ നിന്നും അപമാനം നേരിട്ട സഞ്ജു. വീഡിയോ കാണാം
ദിലീപിന്റെ ഈ നിര്‍ദേശത്തില്‍ ഒട്ടും ഹാപ്പിയല്ലെന്നു സഞ്ജുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. താന്‍ തന്നെ അതും ചെയ്യണോയെന്ന ഭാവത്തില്‍ അദ്ദേഹം തനിക്കു തൊട്ടരികെയിരുന്ന കോച്ചിങ് സംഘത്തിലുള്ളയാളെ നോക്കുകയും ചെയ്തു.
മനസ്സിലാ മനസോടെയാണ് ദിലീപിന്റെ നിര്‍ദേശത്തോടു സഞ്ജു തലയാട്ടിയത്. തുടര്‍ന്നു ഗ്രൗണ്ടിലേക്കു എത്തിയ അദ്ദേഹം കോച്ചിന്റെ സന്ദേശം ടീമിനു കൈമാറി തിരികെ പോരുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളായി വളരെയധികം വിഷാദത്തിലാണ് സഞ്ജു കളിക്കളത്തിനു പുറത്തു കാണപ്പെടുന്നത്.
28 ബോളില്‍ 28, 'ഏകദിനം' കളിച്ച് ഗില്‍!! ഔട്ടായപ്പോള്‍ സഞ്ജു ചെയ്തതിങ്ങനെ; ഒരു കാര്യമുറപ്പിക്കാം
ഈ പരമ്പരയ്ക്കു തൊട്ടുമുമ്പ് കളിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്കോറുകളടക്കം നേടി ഗംഭീര ഫോമിലായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്ക്കെതിരേ ഫസ്റ്റ് ചോയ്സ് കീപ്പറായി തന്നെ കളിപ്പിക്കുമെന്ന ഉറച്ച പ്രതീക്ഷയും സഞ്ജുവിനുണ്ടായിരുന്നു.

Photocredit / Jiohotstar
പക്ഷെ മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്കു വേണ്ടി കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയ ജിതേഷ് ശര്‍മയ്ക്കാണ് ഗംഭീര്‍ പരിഗണന നല്‍കിയത്. ഇതു സഞ്ജുവിനെ വലിയ നിരാശയിലേക്കും തള്ളിയിട്ടിരിക്കുകയാണ്. നേരത്തേ ഓസ്ട്രേലിയയില്‍ നടന്ന ടി20 പരമ്പരയിലെ അവസാന മൂന്നു മല്‍സരങ്ങളിലും സഞ്ജു തഴയപ്പെട്ടിരുന്നു. പകരം ജിതേഷിനെയായിരുന്നു പരീക്ഷിച്ചത്.
ജയിച്ച ടീം മാറ്റാന്‍ ഇന്ത്യ, തെറിക്കുക യുവതാരം? പകരം കോള്‍ സഞ്ജുവിനല്ല!! നാലാമങ്കത്തിലെ 11
പക്ഷെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ പ്ലെയിങ് ഇലവനിലേക്കു കോച്ച് തന്നെ തിരികെ വിളിക്കുമെന്ന പ്രതീക്ഷ മലയാളി താരത്തിനുണ്ടായിരുന്നു. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായായ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കളിക്കുകയും ചെയ്തത്. പക്ഷെ ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടില്ലെന്നു നടിച്ചാണ് ജിതേഷിനെ ഗംഭീര്‍ ഫസ്റ്റ് ചോയ്സ് കീപ്പറാക്കിയത്.
നിലവിലെ സാഹര്യത്തില്‍ സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ രണ്ടു മല്‍സരങ്ങളിലും സഞ്ജുവിനു അവസരം ലഭിക്കാനിടയില്ല. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലോവര്‍ ഓര്‍ഡറില്‍ അദ്ദേഹത്തിന്റെ ബാറ്റിങിന്റെ കാര്യത്തില്‍ ഗംഭീറിനുള്ള സംശമാണ്. മറ്റൊരു കാരണം ഓപ്പണിങില്‍ നിന്നും ശുഭ്മന്‍ ഗില്ലിനെ എന്തൊക്കെ സംഭവിച്ചാലും മാറ്റില്ലെന്ന ഉറച്ച തീരുമാനവുമാണ്.
Credit: Mykhel
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
