കട്ടക്ക്: സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ 101 റണ്‍സിന്റെ ഏകപക്ഷീയ വിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചെത്തിയ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയാണ് സൗത്താഫ്രിക്ക നിരുപാധികം കീഴടങ്ങിയത്. ടി20യില്‍ അവരുടെ എക്കാലത്തെയും ചെറിയ ടോട്ടല്‍ കൂടിയാണ് ഈ കളിയില്‍ കുറിക്കുകയും ചെയ്തത്.
അതേസമയം, ഈ മല്‍സരത്തില്‍ സൗത്താഫ്രിക്കയുടെ ഇന്നിങ്സിനിടെയുള്ള ഒരു സംഭവം വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുകയാണ്. തേര്‍ഡ് അംപയറും മലയാളിയുമായ കെഎന്‍ അനന്തപത്മനാഭന്റെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. നോട്ടൗട്ടാണെന്നു ഒറ്റനോട്ടത്തില്‍ വ്യക്തമായിട്ടും അദ്ദേഹം എന്തു കൊണ്ട് ഔട്ട് നല്‍കിയെന്നതാണ് ഉയരുന്ന ചോദ്യം. എന്താണ് ഇതിന്റെ കാരണമെന്നു നോക്കാം.

സംഭവമറിയാം
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ പുറത്താവലുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്. അതു നോ ബോളാണെന്ന ശക്തമായ വാദങ്ങളാണ് ഉയരുന്നത്. സൗത്താഫ്രിക്കന്‍ ഇന്നിങ്സിലെ 11ാം ഓവറിലായിരുന്നു സംഭവം.
IND vs SA: ഈ വര്‍ഷം ഒറ്റ ഫിഫ്റ്റിയില്ല!! 'ബെസ്റ്റ്' ഓപ്പണര്‍, ഗില്‍ ഇനിയും വേണോ?
10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ സൗത്താഫ്രിക്ക ആറു വിക്കറ്റിനു 68 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. ശേഷിച്ച ഏക അംഗീകൃത ബാറ്ററായ ബ്രെവിസിനൊപ്പം വാലറ്റക്കാരനായ സ്പിന്നര്‍ കേശവ് മഹാരാജായിരുന്നു അപ്പോള്‍ ക്രീസില്‍. ബ്രെവിസ് 12 ബോളില്‍ 22 റണ്‍സെടുത്തപ്പോള്‍ ഒരു ബോള്‍ നേരിട്ട മഹാരാജ് റണ്ണൊന്നുമെടുത്തിരുന്നില്ല.
ഈ സമയത്താണ് സൗത്താഫ്രിക്കന്‍ ഇന്നിങ്സ് എത്രയും വേഗത്തില്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ബുംറയെ രണ്ടാം സ്പെല്ലിനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിളിച്ചത്. ആദ്യ സ്പെല്ലില് രണ്ടോവര്‍ എറിഞ്ഞ ബുംറ 14 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
11ാം ഓവറിലെ ആദ്യ ബോളില്‍ സ്ട്രൈക്ക് നേരിട്ടത് ബ്രെവിസായിരുന്നു. 135.7 കിമി വേഗതയുള്ള ബോളിനെതിരേ അദ്ദേഹം ആഞ്ഞുവീശിയെങ്കിലും കണക്ടായില്ല. അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. വേഗം കൂടിയ ഈ ബോളിനെതിരേ പുള്‍ ഷോട്ട് കളിക്കാനാണ് ബ്രെവിസ് ശ്രമിച്ചത്. പക്ഷെ ടോപ് എഡ്ജായ ബോള്‍ കവര്‍ ഏരിയയയില്‍ നേരെ ക്യാപ്റ്റന്‍ സൂര്യയുടെ കൈകളിലെത്തുകയായിരുന്നു.
തുടര്‍ന്നു ഗ്രൗണ്ട് വിടാനൊരുങ്ങിയ ബ്രെവിസിനോടു ഓണ്‍ഫീല്‍ഡ് അംപയര്‍ നില്ക്കാന് ആവശ്യപ്പെടുകയും നോ ബോളാണോയെന്നു പരിശോധിക്കണമെന്നും അറിയിക്കുകയായിരുന്നു. ഫ്രണ്ട്് ഫൂട്ട് നോ ബോളാണോയെന്നു നോക്കാന്‍ തീരുമാനം മലയാളി തേര്‍ഡ് അംപയര്‍ കെ അനന്തപത്മനാഭനു വിടുകയും ചെയ്തു.
സഞ്ജു പുറത്തിരിക്കേണ്ടവന്‍!! എല്ലാത്തിനും കാരണം ആ മണ്ടത്തരം, ഒന്നല്ല, 2 തവണ
റീപ്ലേ പരിശോധിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ അതു നോ ബോളായാണ് കാണപ്പെട്ടത്. ഫ്രണ്ട് ഫൂട്ടിന്റെ ഭാഗം പോപ്പിങ് ക്രീസിനു പുറത്താണെങ്കില്‍ അതു നോ ബോളാണെന്നതാണ് നിയമം. റീപ്ലേയില്‍ മുന്‍ ഭാഗത്തു നിന്നുള്ള ആംഗിള്‍ നോക്കിയാല്‍ ബുംറയുടെ ഫ്രണ്ട് ഫൂട്ട് പോപ്പിങ് ക്രീസിനു പുറത്തുള്ളതുപോലെയാണ് കാണപ്പെട്ടത്.

Photocredit/Jiohotstar
ഇതു സ്ഥിരീകരിക്കാന്‍ വശങ്ങളില് നിനുള്ള ആംഗിളും തേര്‍ഡ് അംപയര്‍ പരിശോധിച്ചു. പക്ഷെ ഒരു ആംഗിളില്‍ നോണ്‍ നോണ്‍സ്ട്രൈക്കറായ കേശവ് മഹാരാജുള്ളതു കാരണം ഇതു വ്യക്തമായി കാണാനായില്ല. മറ്റൊരു ആംഗിള്‍ നോക്കിയപ്പോള്‍ അവിടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ശരീരഭാഗവും കാഴ്ച മറച്ചു.
ഇതോട അംപയര്‍ക്കു വ്യക്തമായ ഒരു തെളിവ് ലഭിച്ചതുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ സംശയത്തിന്റെ സംശയത്തിന്റെ ആനുകൂല്യം കിട്ടുക ബൗളര്‍മാര്‍ക്കാണ്. ഇവിടെയും അതു സംഭവിച്ചു. ഔട്ട് തന്നെയാണെനായിരുന്നു തേര്‍ഡ് അംപയറും വിധിച്ചത്.
പക്ഷെ കമന്ററി ബോക്സിലുള്ള സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് ആ തീരുമാനത്തില്‍ അതൃപ്തനായിരുന്നു. അതു നോ ബോള്‍ തന്നെയാണ് എന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ വിവാദ വിക്കറ്റോടെ ടി20യില്‍ 100 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുംറ പൂര്‍ത്തിയാക്കിയിരുന്നു.
Credit: Mykhel
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
