റായ്പൂര്‍: രണ്ടാം ഏകദിനത്തില്‍ സൗത്താഫ്രിക്കയോടേറ്റ തോല്‍വി ഇന്ത്യന്‍ ടീമിനെ ആകെ ഉലച്ചിരിക്കുകയാണ്. കാരണം ഇങ്ങനെയൊരു തോല്‍വി ടീം ഒട്ടും പ്രതീക്ഷിച്ചതല്ല. ആദ്യം ബാറ്റ് ചെയ്ത ശേഷം 358 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ കെഎല്‍ രാഹുലും സംഘവും വിജയമുറപ്പിച്ചതായിരുന്നു.
എന്നാല്‍ അവിശ്വസനീയ റണ്‍ചേസിനൊടുവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ സൗത്താഫ്രിക്ക വിജയറണ്‍സ് കുറിക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-1നു ഒപ്പമെത്തുകയും ചെയ്യുകയായിരുന്നു.

അതിനിടെ ഈ കളിക്കിടെയുണ്ടായ ഒരു സംഭവമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവുന്നത്. സൗത്താ്ഫ്രിക്കയുടെ റണ്‍ചേസിനിടെ ഇന്ത്യന്‍ ടീമിലെ രണ്ടു പേരുടെ പ്രകടനത്തില്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ ക്ഷുഭിതനായി മാറിതയാണ് സഭവം. എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്നും ഹിറ്റ്മാനെ അരിശം കൊള്ളിച്ചത് എന്താണെന്നും നോക്കാം.
IND vs SA: ഇന്ത്യയെ തോല്‍പ്പിച്ചത് റുതുരാജിന്റെ സെഞ്ച്വറി!! ഇല്ലെങ്കില്‍ ജയിച്ചേനെ? കാരണമിങ്ങനെ
രോഹിത്തിനെ ചൂടാക്കിയതെന്ത്?
സാധാരണയായി കളിക്കളത്തില്‍ അധികം ക്ഷുഭിതനായി കാണപ്പെടാറില്ലാത്തയാളാണ് രോഹിത് ശര്‍മ. എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തിനിടെ ചില ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് പ്രകടനം കണ്ടതോടെയാണ് അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടത്.
സൗത്താഫ്രിക്കയുടെ റണ്‍ചേസിനിടെ 37ാമത്തെ ഓവറിലായിരുന്നു സംഭവം. മാത്യു ബ്രീറ്റ്സ്കെ ബൗണ്ടറിയടിച്ചതിനു പിന്നാലെ പ്രസിദ്ധ് കൃഷ്ണ ഒരു ഡോട്ട് ബോള്‍ എറിയുകയായിരുന്നു. തുടര്‍ന്നു ഓവറിലെ അവസാനത്തെ രണ്ടു ബോളുകളെറിയാന്‍ തിരിഞ്ഞു നടക്കവെയാണ് പ്രസിദ്ധിനെ രോഹിത് പിടികൂടിയത്. പേസറുടെ ലൈനും ലെങ്ത്തിലുമെല്ലാം ക്ഷുഭിതനായ മുന്‍ ക്യാപ്റ്റന്‍ ദേഷ്യത്തോടെ ചില ഉപദേശങ്ങളും നല്‍കുകയായിരുന്നു.
IND vs SA: ഇന്ത്യ പൊട്ടിയതെങ്ങനെ? വില്ലന്മാര് ഇവര്‍!! സൂപ്പര്‍ താരത്തിനും പങ്ക്, അറിയാം
ഇതു പ്രസിദ്ധിനെ ചില തിരുത്തലുകള്‍ വരുത്താനും സഹായിച്ചു. ഓവറിലെ ശേഷിച്ച രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. എങ്കിലും ഈ ഓവറില്‍ മാത്രം 16 റണ്‍സ് പ്രസിദ്ധ് വിട്ടുകൊടുത്തിരുന്നു. ആ സമയത്തു ആറോവറുകളാണ് പേസര്‍ പൂര്‍ത്തിയാക്കിയത്.

64 റണ്‍സ് വിട്ടുകൊടുത്ത ശേഷം നേടിയതാവട്ടെ ഒരേയൊരു വിക്കറ്റ് മാത്രവുമാണ്. അല്‍പ്പ സമയം കഴിഞ്ഞ് പ്രസിദ്ധ് ഒരു ബീമര്‍ പരീക്ഷിച്ചിരുന്നെങ്കിലും മഞ്ഞുവീഴ്ച കാരണം നനവുണ്ടായതു കാരണം ബോള്‍ കൈയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
പ്രസിദ്ധിനെ ശകാരിച്ച് അല്‍പ്പ സെക്കന്റുകള്‍ക്കു ശേഷം മറ്റൊരു ഫാസ്റ്റ് ബൗളറായ ഹര്‍ഷിത് റാണയ്ക്കും രോഹിത്തില്‍ നിന്നും ചീത്ത കേള്‍ക്കേണ്ടതായി വന്നു. കൈകളുടെ മൂവ്മെന്റുകളിലൂടെയും ആംഗ്യങ്ങളിലൂടെയുമെല്ലാം ബൗളിങില്‍ ഹര്ഷി്ത്തും പ്രസിദ്ധും വരുത്തുന്ന പിഴവുകള്‍ ചൂണ്ടിക്കാണിച്ച രോഹിത് അതു ഒഴിവാക്കാനും നിര്‍ദേശിക്കുകയായിരുന്നു.
പ്രത്യേകിച്ചും പ്രസിദ്ധിന്റെ ബൗളിങായിരുന്നു ഏറ്റവും പരിതാപകരം. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കോരി നല്‍കിയത് അദ്ദേഹമാണ്. 8.2 ഓവറില്‍ 10.20 എന്ന ദയനീയ ഇക്കോണമി റേറ്റില്‍ 85 റണ്‍സാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്. രണ്ടു വിക്കറ്റുകള്‍ നേടുകയും ചെയ്തു.
IND vs SA: ഇതാണോ ഇന്ത്യയുടെ ട്രാവിസ് ഹെഡ്? വെറും ഓവര്‍റേറ്റഡ്!! ജയ്സ്വാളിനു രൂക്ഷവിമര്‍ശനം
ഹര്‍ഷിത്തിന്റെ കാര്യമെടുത്താല്‍ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയെങ്കിലും ഏഴ് ഇക്കോണമി റേറ്റില്‍ 70 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചത്. പക്ഷെ പേസ് ത്രയത്തില്‍ ഞെട്ടിച്ചത് അര്‍ഷ്ദീപ് സിങാണ്.
സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരില്‍ നിന്നും തല്ലുകിട്ടാതെ രക്ഷപ്പെട്ട ഏക ബൗളറും അദ്ദേഹമാണ്. 10 ഓവറില്‍ 5.4 എന്ന അതിശയിപ്പിക്കുന്ന ഇക്കോണമി റേറ്റില്‍ വെറും 54 റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. രണ്ടു വിക്കറ്റുകള്‍ അര്‍ഷ്ദീപ് പോക്കറ്റിലാക്കുകയും ചെയ്തു.
Credit: Mykhel
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
