സൗത്താഫിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം ഒമ്പതിനാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാന തയ്യാറെടുപ്പുകളിലൊന്ന് കൂടിയാണിത്. അതു മുന്നില്‍ കണ്ടുള്ള ടീമിനെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തത്.
ലോകകപ്പ് പ്ലാനുകളുടെ ഭാഗമായിട്ടുള്ളവരെല്ലാം ടി20 പരമ്പരയുടെ ഭാഗമാണ്. എന്നാല്‍ ഈ ഫോര്‍മാറ്റില്‍ കസറാനുള്ള മികവുണ്ടായിട്ടും ടീമില്‍ സ്ഥാന ലഭിക്കാതെ പോയ ചില താരങ്ങളുണ്ട്. ഈ തരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടവരെ ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ടി20 ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ടോപ്പ് ഫൈവില്‍ ആരൊക്കെ?
ഇന്ത്യന്‍ ടി20 ഇലവന്റെ ഓപ്പണിങ് ജോടികള്‍ റുതുരാജ് ഗെയ്ക്വാദും ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററായ യശസ്വി ജയ്സ്വാളുമായിരിക്കും. രണ്ടു പേരും വ്യത്യസ്ത ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ്. ക്ലാസിക് ശൈലിയുടെ വക്താവാണ് റുതുരാജെങ്കില് തുടക്കം മുതല്‍ ആഞ്ഞടിച്ച് അതിവേഗം സ്കോര്‍ ചെയ്യുകയെന്നതയാണ് ജയ്സ്വാളിന്റെ രീതി.
IND vs SA: ഇന്ത്യയെ തോല്‍പ്പിച്ചത് റുതുരാജിന്റെ സെഞ്ച്വറി!! ഇല്ലെങ്കില്‍ ജയിച്ചേനെ? കാരണമിങ്ങനെ
രണ്ടു പേരും ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞ താരങ്ങളും കൂടിയാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ രണ്ടു പേരും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല. റുതു നേരത്തേ തന്നെ ടി20 പ്ലാനുകളില്‍ നിന്നും പുറത്തായപ്പോള്‍ ജയ്സ്വാള്‍ ഇപ്പോഴും ബാക്കപ്പായി പരിഗണിക്കപ്പെടുന്നയാളുമാണ്. അഭിഷേക് ശര്‍മയുടെ വരവാണ് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്.
റുതുരാജ്- ജയ്സ്വാള്‍ ജോടിക്കു ശേഷം ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിക്കുക സ്റ്റൈലിഷ് ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്. ഈ ഫോര്‍മാറ്റില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായും പുറത്തായി കഴിഞ്ഞ താരമാണ് അദ്ദേഹം. സ്ട്രൈക്ക് റേറ്റില്‍ സംഭവിച്ച ഇടിവ് കാരണമാണ് രാഹുലിനു ടീമില്‍ സ്ഥാനം നഷ്ടമായത്.
പക്ഷെ തനിക്കു അഗ്രസീവായി ബാറ്റ് ചെയ്യാന്‍ കഴിയുമെന്നു കഴിഞ്ഞ ഐപിഎല്ലിലടക്കം അദ്ദേഹം തെളിയിച്ചിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 13 മല്‍സരങ്ങൡ നിന്നും 53.90 ശരാശരിയില്‍ 149.72 സ്ട്രൈക്ക് റേറ്റില്‍ 539റ റണ്‍സും രാഹുല്‍ അടിച്ചെടുത്തു. പക്ഷെ ഇന്ത്യന്‍ ടി20 ടീമിലേക്ക് അദ്ദേഹത്തിനു ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കും.
രാഹുലിനു ശേഷം നാലാമനായി കളിക്കുക മറ്റൊരു സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. തഴയപ്പെട്ടവരുടെ ഈ ടീമിനെ നയിക്കുന്നതും അദ്ദേഹമായിരിക്കും. രാഹുലിനെ പോലെ സ്ട്രൈക്ക് റേറ്റ് പോരെന്നു ചൂണ്ടിക്കാട്ടി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു ബാറ്ററാണ് ശ്രേയസ്. പക്ഷെ ഈ തീരുമാനം തെറ്റാണെന്നു ഐപിഎല്ലിലൂടെ അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
IND vs SA: മൂന്നാമങ്കത്തിന് പുതിയ ടീം ഇന്ത്യ!! ടി20യിലെ മിന്നും താരമെത്തും? സാധ്യതാ 11
പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് കഴിഞ്ഞ സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും 175.07 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റോടെ 604 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ആറു ഫിഫ്റ്റികളടക്കമാണിത്. പക്ഷെ ശ്രേയസിനും ഇന്ത്യന്‍ ടി20 ടീമിലേക്കു ഇനിയൊരു തിരിച്ചവരവ് കടുപ്പമായിരിക്കും.

ശ്രേയസിനു പിന്നാലെ ഇന്ത്യന്‍ ഇലവനില്‍ അഞ്ചാം നമ്പറിലുള്ളത് യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. ദേശീയ ടീമിനായി ടി20യില്‍ ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും ഇപ്പോള്‍ അവസരമില്ല. എന്നാല്‍ വൈകാതെ ടീമിലേക്കു തിരിച്ചുരാന് സാധിക്കുന്നയാളാണ് പരാഗ്.
ലോവര്‍ ഓര്‍ഡറില്‍ ഇവര്‍
ഇന്ത്യക്കു വേണ്ടി ആറാമനായി കളിക്കുക ഫിനിഷര്‍ റിങ്കു സിങാണ്. ടി20 സ്പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ നിന്നും തഴയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. എന്നാല്‍ ഈ ഫോര്‍മാറ്റിലെ സ്പെഷ്യലിസ്റ്റായ റിങ്കു തീര്‍ച്ചയായും ടീമില്‍ സ്ഥാവമര്ഹിക്കുന്നു.
ഏഴാമനായി ടീമിലുുള്ളത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. എട്ടാമതായി ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയാണ് കളിക്കുക. ഇതിനു ശേഷം സ്പെഷ്യലിസ്റ്റ് സ്പിന്നറായി യുവതാരം രവി ബിഷ്നോയിയുണ്ട്. ദേശീയ ടീമിനായി കളിച്ചപ്പോള്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും താരത്തിനു ഇപ്പോള്‍ അവസരങ്ങളില്ല. ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക പരിചയ സമ്പന്നരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ്. രണ്ടു പേരും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല.
ഒഴിവാക്കപ്പെട്ടവരുടെ ഇന്ത്യന്‍ 11
റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, റിങ്കു സിങ്, നിതീഷ് റെഡ്ഡി, രാഹുല്‍ തെവാത്തിയ, രവി ബിഷ്നോയ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
Credit: Mykhel
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
