റംലത്തിനെ ഒഴിവാക്കാൻ നൂറ് കോടി ചിലവാക്കി, പ്രണയം തുടരാൻ നയൻതാരയ്ക്ക് മുന്നിൽ പ്രഭു​ദേവ വെച്ച ഡിമന്റ് വിനയായി!

നൃത്തത്തിലൂടെ സിനിമ മേഖല കീഴടക്കിയ താരകുടുംബമാണ് നടനും സംവിധായകനും കൊറിയോ​ഗ്രാഫറും നിർമാതാവുമായ പ്രഭുദേവയുടേത്. നടന്റെ പിൻ​ഗാമിയായി മകൻ റിഷി ദേവയും ഡാൻസിലൂടെ അരങ്ങിൽ എത്തി കഴിഞ്ഞു. നിരവധി അനവധി നർത്തകരുടെ അകമ്പടിയോടെ പ്രഭുദേവയ്ക്കൊപ്പമാണ് റിഷി ദേവ ആദ്യമായി പൊതുവേദിയിൽ അടുത്തിടെ നൃത്തം ചെയ്തത്. അന്ന് വലിയ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ജനം റിഷിയെ വരവേറ്റത്.

കാണുന്നത് പോലെ തന്നെ! മുഖംമൂടിയില്ലാതെ, സത്യസന്ധമായി ഇടപെടും! ശ്വേത മേനോനെക്കുറിച്ച് ശ്രീ പറഞ്ഞത്

രണ്ട് ആൺകുട്ടികളാണ് പ്രഭുദേവയ്ക്ക് ഇപ്പോഴുള്ളത്. രണ്ടുപേരും പഠിക്കാൻ അതിസമർത്ഥൻമാരുമാണ്. എന്നാൽ സ്കൂൾ കാലത്ത് പഠനത്തോട് തീരെ താൽപര്യമില്ലാത്തയാളായിരുന്നു പ്രഭുദേവ. സ്കൂളിലെ പ്രോ​ഗ്രസ് കാർ‍ഡ് പലപ്പോഴും വീട്ടിൽ കാണിക്കാൻ ഭയപ്പെട്ടിരുന്നു. ആരോടും അധികം സംസാരിക്കാത്ത തല കുനിച്ച് നടക്കുന്ന വിദ്യാർത്ഥിയായിരുന്നു പ്രഭുദേവ.


റംലത്തിനെ ഒഴിവാക്കാൻ നൂറ് കോടി ചിലവാക്കി, പ്രണയം തുടരാൻ നയൻതാരയ്ക്ക് മുന്നിൽ പ്രഭു​ദേവ വെച്ച ഡിമന്റ്

താരത്തിന്റെ അച്ഛനും കൊറിയോ​​ഗ്രാഫറുമായ സുന്ദരൻ മാസ്റ്റർക്ക് മക്കൾ സിനിമയിലേക്ക് കടന്ന് വരുന്നതിനോട് യോജിപ്പില്ലായിരുന്നു. സിനിമാ തൊഴിൽ തന്നോട് കൂടി അവസാനിക്കണമെന്നും മക്കൾ പഠിച്ച് ഡോക്ടറോ എഞ്ചിനീയറോവൊക്കെ ആകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം. മൈക്കിൾ ജാക്സന്റെ പാട്ടുകളുടെ ഡിവിഡി ഇട്ട് കണ്ടാണ് പ്രഭുദേവ നൃത്തം പഠിച്ചത്. പിന്നീട് ജാക്സന്റെ സിറോസ് കോപ്പിപോലെയായിവ. അത് കണ്ട് പിതാവ് സുന്ദർ മാസ്റ്റർക്ക് അത്ഭുതം തോന്നി.

അങ്ങനെയാണ് അദ്ദേഹം മകനെ അസിസ്റ്റന്റായി കൂടെ കൂട്ടുന്നതും. ജെന്റിമാൻ സിനിമയിൽ ഡാൻസ് പെർഫോമൻസ് നടത്തിയശേഷമാണ് പ്രഭുദേവയുടെ ജീവിതം അടിമുടി മാറി മറിഞ്ഞത്. കാതലൻ എന്ന സിനിമയിൽ നായകവേഷം ചെയ്തതോടെ തമിഴ് സിനിമയിൽ തന്റെ ആധിപത്യം പ്രഭുദേവ ഉറപ്പിച്ചു. തുടരെ തുടരെ ഹിറ്റുകൾ കൂടി പിറന്നതോടെ തമിഴിൽ അക്കാലത്ത് സൂപ്പർ നായകന്മാരായിരുന്നുവരുടെയെല്ലാം ഉറക്കവും നഷ്ടപ്പെട്ടു.

അക്കാര്യത്തില്‍ കുറ്റബോധമുണ്ട്! ഇനി അത് ചെയ്യില്ലെന്ന് ഭാവന! നവീന്‍ ഹാപ്പിയാവാന്‍ ജസ്റ്റ് ഒരു കോള്‍ മതി

ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്ന പേരും അദ്ദേഹത്തിന് ചാർത്തി കിട്ടി. നൂറ് കണക്കിന് സുന്ദരിമാർ പ്രഭുദേവയ്ക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി എത്തി. അവരോടെല്ലാം റംലത്ത് എന്ന പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്ന് നടൻ പറഞ്ഞു. ഈ പ്രണയം ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം മറ്റ് പ്രണയങ്ങളിൽ ഒന്നും ചെന്ന് പെടാതിരുന്നത്. ഉന്നതിയിൽ എത്തിയപ്പോഴും തന്റെ പാവപ്പെട്ട പ്രണയിനിയെ പ്രഭുദേവ ഉപേക്ഷിച്ചിരുന്നില്ല.

എന്നാൽ നടന്റെ കുടുംബത്തിന് ഇവരുടെ പ്രണയത്തോട് എതിർപ്പായിരുന്നു. അതിന് കാരണം റംലത്തിന്റെ മതമായിരുന്നു. അതിനാൽ വീട്ടുകാരുടെ പിന്തുണയില്ലാതെയായിരുന്നു വിവാഹം. ശേഷം ഹിന്ദു മതം സ്വീകരിച്ച് റംലത്ത് ലതയായി മാറി. അതോടെ വീട്ടുകാർക്കുണ്ടായിരുന്ന എതിർപ്പ് ഉരുകി തുടങ്ങി. പ്രഭുദേവയുടെ അപ്രമാധിത്യം തമിഴ് സിനിമയും കടന്ന് ബോളിവുഡ് വരെ എത്തിയിരുന്നു. പ്രഭുദേവയ്ക്കും റംലത്തിനും മൂന്ന് ആൺകുട്ടികളായിരുന്നു.


റംലത്തിനെ ഒഴിവാക്കാൻ നൂറ് കോടി ചിലവാക്കി, പ്രണയം തുടരാൻ നയൻതാരയ്ക്ക് മുന്നിൽ പ്രഭു​ദേവ വെച്ച ഡിമന്റ്

എന്നാൽ മൂത്ത കുട്ടി പതിമൂന്നാം വയസിൽ കാൻസർ ബാധിച്ച് മരിച്ചു. ആ കുഞ്ഞിന്റെ മരണം അവരുടെ ജീവിതത്തെയാകെ മാറ്റി മറിച്ചു. പ്രഭുദേവയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചു. ഭാര്യയുമായി കലഹിച്ച് തുടങ്ങി. ഇതേ സമയത്ത് തന്നെയാണ് നടൻ നയൻതാരയുമായി പ്രണയത്തിലായത്. ആ പ്രണയം മാധ്യമങ്ങളും ആരാധകരും കെട്ടുകഥകൾ കൊണ്ട് ആഘോഷമാക്കി. ഇവരുടെ പ്രണയകഥ റംല​ത്തിന്റെ കാതിലുമെത്തി. ആദ്യം വിശ്വസിച്ചിരുന്നില്ല. സത്യമാണെന്ന് മനസിലാക്കിയപ്പോൾ അവ​ർക്ക് അത് താങ്ങാനും കഴിഞ്ഞില്ല.

മാനസീകമായി തകർന്നു. പിന്നീട് ഇരുവരും മാനസീകമായി അകലുകയും കോടതിയും കേസുമായി വാർത്തകളിൽ നിറയുകയും ചെയ്തു. പ്രഭുദേവയുടെ കുടുംബവും പ്രേക്ഷകരും റംലത്തിനെ ആയിരുന്നു ഈ സമയങ്ങളിൽ പിന്തുണച്ചിരുന്നത്. നൂറ് കോടി രൂപയാണ് വിവാഹമോചനശേഷം റംലത്തിന് പ്രഭുദേവ ജീവനാംശമായി നൽകിയത്. ഇതിനിടയിൽ പ്രഭുദേവ മൂന്ന് ഡിമാന്റുകൾ നയൻതാരയ്ക്ക് മുന്നിൽ വെച്ചു.

പ്രേം അങ്ങനെയൊരാളാണ്! എന്നെ കേട്ടിരിക്കും! കല്യാണത്തിന് അത്രയും കരയണ്ടായിരുന്നു എന്ന് തോന്നി: സ്വാസിക പറയുന്നു

ഹിന്ദുമതം സ്വീകരിക്കണം, തന്റെ കുട്ടികളെ വേർതിരിവില്ലാതെ സ്വന്തം കുട്ടികളായി കാണണം, അഭിനയം എന്നന്നേക്കുമായി ഉപേക്ഷിക്കണം എന്നതായിരുന്നു അത്. ആ​ദ്യ രണ്ട് ഡിമാന്റുകളും അം​ഗീകരിക്കാമെന്നും അഭിനയം നിർത്തണമെന്ന ഡിമാന്റ് അം​ഗീകരിക്കാൻ ആവില്ലെന്നും നയൻതാര പറഞ്ഞു. അതോടെ ആ പ്രണയത്തിന് എന്നന്നേക്കുമായി തിരശീല വീണു. പിന്നീടാണ് നയൻതാര വിഘ്നേഷ് ശിവനെ പ്രണയിച്ച് വിവാഹം ചെയ്തത്.

പ്രഭുദേവയ്ക്ക് ഒരിക്കൽ‌ ബോംബെയിൽ വെച്ച് പുറം വേദനയും കാല് വേദനയും ഉണ്ടായി. അദ്ദേഹം അതിന്റെ ചികിത്സക്കായി ബോംബെയിലെ ഒരു ആശുപത്രിയിൽ എത്തി. അവിടുക്കെ ഫിസിയോ തെറാപ്പിസ്റ്റായ ഡോ. ഹിമാനി സിങ്ങാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ആദ്യ ദിവസത്തെ ചികിത്സയോടൊപ്പം തന്നെ അവർ തമ്മിലുള്ള പ്രണയവും മൊട്ടിട്ടു. ശേഷം 2020ൽ ഇരുവരും വിവാ​ഹിതരായി. ഇന്ന് ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ് ഇരുവരും.

Credit: Filmibeat

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X