പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ആദിത്യന് ധനു- മകരം രാശികളില് സഞ്ചരിക്കുന്ന മാസം കൂടിയാണ് ജനുവരി മാസം. അത് കൂടാതെ ധാരാളം ഗ്രഹ മാറ്റങ്ങളും ജനുവരി മാസത്തില്‍ സംഭവിക്കും. അതില്‍ തന്നെ ജനുവരി 14-ന് മകര വിളക്ക് ദിനവും ജനുവരി 18-ന് കറുത്ത വാവും സംഭവിക്കും.
ഗ്രഹമാറ്റങ്ങളില് ചൊവ്വ ധനു- മകരം രാശിക്കാരിലാണ് സഞ്ചരിക്കുന്നത്. അത് മാത്രമല്ല ബുധന്‍ അതോടൊപ്പം തന്നെ ധനുവിലും മകരത്തിലും സഞ്ചരിക്കും. കൂടാതെ നവഗ്രഹങ്ങളിലെ പ്രധാനിയും ഗ്രഹങ്ങളുടെ രാജകുമാരനും ജനുവരി ആദ്യ ദിനം തന്നെ മൗഢ്യത്തില്‍ തുടരുന്നു. ശുക്രന്റെ മൗഢ്യവും ഈ മാസത്തിലാണ് സംഭവിക്കുന്നത്. അത് കൂടാതെ ധനു, മകരം രാശിയിലേക്ക് ശുക്രന് മാറുകയും ഗുണാനുഭവങ്ങള്‍ ധാരാളം നല്‍കുകയും ചെയ്യുന്നു. ശനിയാകട്ടെ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. വ്യാഴം മിഥുനം രാശിയിലും രാഹു-കേതുക്കള്‍ കുംഭം രാശിയിലും ചിങ്ങം രാശിയിലും യഥാക്രമം സഞ്ചരിക്കുന്നു. ഈ ഗ്രഹനില പ്രകാരം പുതുവര്‍ഷത്തില്‍ ജനുവരി മാസം 12 രാശിക്കാര്‍ക്കും എപ്രകാരം എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രതിഫലിക്കുന്ന ഒരു മാസമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. കൂടാതെ കര്‍മ്മരംഗത്ത് പുരോഗതിയും ജീവിതത്തില്‍ ഉയര്‍ച്ചയും തേടി എത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് അനുകൂല സമയമാണ് നല്‍കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ അനുകൂലമാണ് എന്നതാണ് ഈ മാസത്തെ ഏറ്റവും വലിയ പ്രത്യേകത. ശ്രദ്ധയോടെ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അനാരോഗ്യകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കാം. സാമ്പത്തിക സ്ഥിതി ശ്രദ്ധിച്ചാല്‍ ഭാവി സുരക്ഷിതമാക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കാം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമായി മാറുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. മികച്ച സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് സാധിക്കും. വ്യത്യസ്തമായി എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രണയം മികച്ച അനുഭവമാണ് ജനുവരി മാസത്തില്‍ നല്‍കുന്നത്. എന്നാല്‍ അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ ബാധിക്കുന്നു. പല അവസരങ്ങളും ജോലി മികച്ചതാക്കുന്നതിന് നിങ്ങളെ സഹായിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിനും ധന കാര്യത്തിലും അതീവ ശ്രദ്ധ വേണം. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം സാമ്പത്തിക നഷ്ടം സംഭവിക്കും. ജോലിയുടെ കാര്യത്തില്‍ അലംഭാവം പാടില്ല. ദാമ്പത്യ ജീവിതത്തില്‍ അല്പം പ്രശ്നങ്ങളുണ്ടാവാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സുഹൃത്തുകളുടെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. പുതുവര്‍ഷത്തില്‍ നിങ്ങള്‍ വരുത്തിയ മാറ്റം പിന്നീടങ്ങോട്ട് നിങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തും. പുതിയ ബിസിനസ് പദ്ധതികള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മാസത്തിന്റെ പകുതിയോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതായിരിക്കും.

വൃശ്ചികം രാശി
പുതുവര്‍ഷത്തിലെ ആദ്യത്തെ മാസമായ ജനുവരിയില്‍ കരിയറില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തേ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തും. അതുകൊണ്ട് ഈ സമയം അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ മാസത്തില്‍ യാത്രകളെല്ലാം തന്നെ ഫലവത്താവുന്നു. കുടുംബത്തില്‍ ശ്രദ്ധ അനിവാര്യമാണ്. അല്ലെങ്കില്‍ അത് സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണാനുഭവങ്ങള്‍ക്ക് വേണ്ടി മാസത്തിന്റെ പകുതി വരെ കാത്തിരിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തൊലില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. സന്തോഷകരമായ പല കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പുതി. ആശയങ്ങള്‍ തേടി എത്തുന്ന മാസമാണ് ജനുവരി മാസം. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ ഒരു മാസം തന്നെയാണ്. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടും. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിവാഹക്കാര്യത്തിന് ഏറ്റവും അനുകൂല സമയമാണ്. പ്രണയിക്കുന്നവര്‍ക്കും സന്തോഷകരമായ മാസമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരതയുണ്ടാവുന്ന സമയമാണ്. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ സ്വാധീനിക്കുന്നു. ഇതെല്ലാം അല്പം ശ്രദ്ധിക്കണം.
Credit: Boldsky
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
