കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വലിയ തോതില്‍ വില വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനേന വില ഉയര്‍ന്നു വരികയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 117760 രൂപയാണ്. ഏറ്റവും കുറഞ്ഞത് 107920 രൂപയും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം രണ്ടിനാണ്. അന്ന് വാങ്ങിയവര്‍ക്ക് ഇന്നത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 8560 രൂപ ലഭാമാണ്.
എംഎ യൂസഫലിയുടെ വന്‍ പ്രഖ്യാപനം; ഏഴര കോടിയുടെ പള്ളി എന്റെ വക, തുക കൂടിയാലും പ്രശ്നമല്ല
വിപണിയില്‍ ആശങ്ക കുറഞ്ഞിട്ടില്ല എന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടുമോ അതോ സങ്കീര്‍ണമാകുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഇനിയും വില ഉയര്‍ന്നേക്കാമെന്ന് കരുതുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വീണ്ടും 5000 ഡോളര്‍ പിന്നിട്ടു.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് പവന് 116480 രൂപയാണ് വില. 1640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, ഗ്രാമിന് 205 രൂപ വര്‍ധിച്ച് 14560 രൂപയായി. വെള്ളിയുടെ വില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 300 രൂപയാണ് ഇന്നത്തെ നിരക്ക്. പത്ത് ഗ്രാമിന് 3000 രൂപയും. ഇന്നത്തെ വിലയില്‍ സ്വര്‍ണം ഒരു പവന് വാങ്ങുമ്പോള്‍ 1.25 ലക്ഷം രൂപ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്.
സ്വര്‍ണം, ക്രൂഡ് ഓയില്‍ വില കുതിച്ചുയരും; ബുധനാഴ്ച നിര്‍ണായകം, ലോകം സ്തംഭിക്കുന്ന മാറ്റം വരുമോ?
മിക്ക ജ്വല്ലറികളും അഞ്ച് ശതമാനം പണിക്കൂലി ഈടാക്കുന്നുണ്ട്. ഡിസൈന്‍ കൂടിയാല്‍ പണിക്കൂലി വര്‍ധിക്കും. പണിക്കൂലി കുറയ്ക്കാന്‍ ജ്വല്ലറികളുമായി സംസാരിക്കുകയാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. സ്വര്‍ണവിലയില്‍ മാറ്റം വരുത്താന്‍ ജ്വല്ലറിക്കാര്‍ക്ക് സാധിക്കില്ലെങ്കിലും പണിക്കൂലി ഉയര്‍ത്താനും താഴ്ത്താനും അവര്‍ക്ക് പറ്റും. അതുകൊണ്ടുതന്നെ വില പേശല്‍ സാധ്യമാണ്.
48040 രൂപയ്ക്ക് ഒരു പവന് സ്വര്‍ണം വേണോ
സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ താഴ്ന്ന കാരറ്റിലെ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. പല ജ്വല്ലറികളും ഇത്തരം ആഭരണങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ തുടങ്ങിയിരിക്കുകയാണ്. 18 കാരറ്റ് സ്വര്‍ണം പവന് 95720 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് പവന് 74520 രൂപ നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 48040 രൂപയാണ് പുതിയ നിരക്ക്.
താഴ്ന്ന കാരറ്റ് സ്വര്‍ണത്തില്‍ കോയിന്, ബാര്‍ എന്നിവ കിട്ടില്ല. പകരം ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക. ആഭരണം ധരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് താഴ്ന്ന കാരറ്റ് മതിയാകും. അതേസമയം, ഈ സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് വായ്്പയ്ക്ക് ഈടായി സ്വീകരിക്കില്ല. ബാങ്കുകള്‍ ഇപ്പോഴും സ്വീകരിക്കുന്നത് 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമാണ്.
ലക്ഷദ്വീപ് യാത്ര: അഗത്തിയിലേക്ക് പുതിയ വിമാനം, ഫ്ളൈ91 പുറപ്പെടുക ഇന്ന് രാവിലെ 11.20ന്
ഇന്ന് ഡോളര്‍ സൂചിക 97.60 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 90.52 ആയി ഉയര്‍ന്നു. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില 5018 ഡോളര്‍ ആയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 67.40 ഡോളറാണ് ഇന്നത്തെ വില. ഇതെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ്. കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും വില നിശ്ചയിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കും.
Credit: Oneindia
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications