കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അധികം വൈകാതെ വില ഉയര്‍ന്നു. രാജ്യാന്തര വിപണിയിലും വില കുതിക്കുകയാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ നിലവില്‍ വരാത്തത് വലിയ തിരിച്ചടിയാണ്. മാത്രമല്ല, ഇന്ത്യയുടെ രൂപ വലിയ തോതില്‍ ഇടിയുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി.
ദിലീപിന് കുരുക്കായത് ഈ രണ്ട് പേര്; ആദ്യത്തേത് ആഴ്ചകള്‍ക്കിടെ, പിന്നെ അഞ്ചാം വര്‍ഷത്തില്‍
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4218 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം 90 പിന്നിട്ടത് ചരിത്രത്തില്‍ ആദ്യമാണ്. ഡോളര്‍ ഇന്‍ഡക്സ് അല്പം കുറഞ്ഞ് 99.24 ആയി. അമേരിക്കയുടെ പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന തീരുമാനം വൈകാതെ എടുക്കും. ഇതെല്ലാം വിപണി ഉറ്റുനോക്കവെയാണ് ഇന്ന് സ്വര്‍ണവില കൂടിയത്...

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന് നിരക്കാണ് ഇന്ന്. 95760 രൂപയാണ് 22 കാരറ്റ് ഒരു പവന്റെ വില. 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11970 രൂപയായി. അതേസമയം, 18 കാരറ്റ് ഗ്രാമിന് 9845 രൂപയും പവന് 78760 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 7665 രൂപയും പവന് 61320 രൂപയുമാണ്. 9 കാരറ്റ് ഗ്രാമിന് 4945 രൂപയും പവന് 39560 രൂപയും നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 185 രൂപയാണ് ഇന്ന് നല്‍കേണ്ടത്.
22 കാരറ്റ് സ്വര്‍ണം ഒരു പവന് 95760 രൂപയാണെങ്കിലും ആഭരണത്തിന് ഈ തുക മതിയാകില്ല. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി നല്‍കണം. കൂടാതെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും വേണം. കേരളത്തിലെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ജിഎസ്ടി മൂന്ന് ശതമാനവും. എല്ലാം കൂടി ചേരുമ്പോള്‍ ചുരുങ്ങിയത് 8000 രൂപ വരെ ഒരു പവന് അധികമായി നല്‍കേണ്ടി വരും.
കാരറ്റ് സ്വര്‍ണത്തിലുള്ള വ്യത്യാസം ഇതാണ്
അല്‍പ്പം ഡിസൈന്‍ ഉള്ള സ്വര്‍ണാഭരണം ആണെങ്കില്‍ പണിക്കൂലി ഇനിയും കൂടും. അതിന് അനുസരിച്ച് ഉപഭോക്താവിന്റെ മൊത്തം ചെലവ് വര്‍ധിക്കും. അതായത്, ഏറ്റവും ചുരുങ്ങിയത് ഒരു പവന് ആഭരണം വാങ്ങാന്‍ ഒരു ലക്ഷത്തി അയ്യായിരം രൂപ ഉപഭോക്താവിന് ചെലവ് വരും. ഇനി കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ ആണ് വാങ്ങുന്നതെങ്കില്‍ സ്വര്‍ണത്തിന്റെ വില കുറയും. പണിക്കൂലിയിലും ടാക്സിലും ഹാള്മാര്ക്കിങിനും കാര്യമായ കുറവ് ഉണ്ടാകില്ല.
കേരളത്തില്‍ പൊതുവേ പ്രചാരണത്തിലുള്ള 22 കാരറ്റ് സ്വര്‍ണമാണ്. വില കുതിച്ച വേളയില്‍ മറ്റു ചെറിയ കാരറ്റിലുള്ള ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അവയില്‍ സ്വര്‍ണത്തിന്റെ അംശം കുറവായിരിക്കും. വെള്ളിയും ചെമ്പുമെല്ലാം അല്‍പ്പം കൂടുതലുമായിരിക്കും. ഉദാഹരണത്തിന് 22 കാരറ്റില്‍ 91 ശതമാനം സ്വര്‍ണമുണ്ട്. 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37 ശതമാനവുമാണ് സ്വര്‍ണം.
സ്വര്‍ണം കുറയുന്നതിന് അനുസരിച്ച് വിലയും കുറയും. അതേസമയം, ഇനിയും സ്വര്‍ണവില കേരള വിപണിയില്‍ ഉയരുമെന്നാണ് വിവരം. രാജ്യാന്തര ഘടകങ്ങളാണ് ഇതിന് കാരണം. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാറില്‍ എത്താത്തത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പകരം മറ്റു വിപണികള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമം പൂര്‍ണമായി വിജയിച്ചിട്ടുമില്ല.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
