Kerala Local Body Election Result 2025: എങ്ങനെ എല്‍ഡിഎഫ് തോറ്റു? തിരിച്ചടിയായത് ഇക്കാര്യങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ അന്തിമ ഫലം പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. 2010 ന് ശേഷം ഇതാദ്യമായി വലിയ തിരിച്ചടി എല്‍ഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുകയാണ്. അതിനാല്‍ തന്നെ മൂന്നാം ഭരണമെന്ന എല്‍ഡിഎഫ് ലക്ഷ്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ജനവിധിയാണ് വന്നിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ പറയാനാകും. 2026 ഏപ്രില്‍-മേയ് മാസങ്ങളിലായിരിക്കും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

3 ദിവസം കൊണ്ട് സ്വര്‍ണത്തിന് കൂടിയത് 32000 രൂപ!! ഇന്ത്യയില്‍ സ്വര്‍ണവില എങ്ങോട്ട്?

അതായത് കഷ്ടിച്ച് നാല് മാസം മാത്രമെ ഇനി എല്‍ഡിഎഫിന്റെ മുന്നിലുള്ളൂ. തുടര്‍ ഭരണം വേണമെങ്കില്‍ അടിത്തട്ടില്‍ നല്ല രീതിയില്‍ പണിയെടുക്കേണ്ടി വരും എന്ന് സാരം. നിലവില്‍ സംസ്ഥാനത്ത് 497 ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫിനാണ് ലീഡ്. 344 പഞ്ചായത്തിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 25 പഞ്ചായത്തില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. 80 ബ്ലോക്ക് പഞ്ചായത്തിലും 54 മുനിസിപ്പാലിറ്റിയിലും നാല് കോര്‍പ്പറേഷനിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.


Kerala Local Body Election Result 2025: എങ്ങനെ എല്‍ഡിഎഫ് തോറ്റു? തിരിച്ചടിയായത് ഇക്കാര്യങ്ങള്‍

എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് 65 ബ്ലോക്ക് പഞ്ചായത്തിലും 28 മുനിസിപ്പാലിറ്റിയിലും ഒരു കോര്‍പ്പറേഷനിലും മാത്രമാണ്. ഏഴ് വീതം ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിന് ശേഷം ഇടത് ക്യാംപിനെ ഞെട്ടിച്ച ജനവിധിയാണ് വന്നിരിക്കുന്നത് എന്നതില്‍ സംശയമില്ല.

2026 ല്‍ സ്വര്‍ണം ബ്രേക്കിടും..! 2024 ല്‍ കൂടിയ 27% പോലും കൂടില്ലെന്ന് പുതിയ റിപ്പോര്‍ട്ട്, ആശ്വസിക്കാറായോ?

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലായി വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ പല വിഷയങ്ങളാണ് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്തത്. ശബരിമല സ്വര്‍ണക്കൊള്ള കാര്യമായി ചര്‍ച്ചയായി എന്നത് തീര്‍ച്ചയാണ്. ഒരുപക്ഷെ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശനം ചര്‍ച്ചയായതിനേക്കാള്‍ ആഴത്തില്‍ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയായി.

ഇതിനൊപ്പം പിഎംശ്രീ പോലുള്ള വിവാദങ്ങള്‍ രാഷ്ട്രീയമായി ചെറിയ തോതിലെങ്കിലും പ്രതിരോധത്തിലാക്കി. സിപിഎമ്മിനെ എക്കാലത്തും പിന്തുണച്ചിട്ടുള്ള വോട്ട് ബാങ്കില്‍ ചോര്‍ച്ച സംഭവിച്ചു എന്നതും തോല്‍വിക്കും കാരണമാണ്. ഒരു കാലത്ത് യുഡിഎഫിന് വോട്ട് ചെയ്തിരുന്ന മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം വരുന്നതായിരുന്നു കഴിഞ്ഞ 10 വര്‍ഷത്തെ കാഴ്ചയെങ്കില്‍ ഇത്തവണ ഈ വോട്ട് ബാങ്ക് യുഡിഎഫിലേക്ക് തിരികെ പോയി.

Kerala Local Body Election Result 2025: വന്‍ മുന്നേറ്റവുമായി ബിജെപി; ഇരട്ടിയലധികം പഞ്ചായത്തില്‍ ഭരണത്തിലേക്ക്

കേരള കോണ്‍ഗ്രസ് എമ്മിന് പ്രാദേശിക തലത്തില്‍ ഉണ്ടായ ദൗര്‍ബല്യവും ഇടതിന്റെ പ്രകടനത്തെ ബാധിച്ചു. മറുവശത്ത് മലപ്പുറത്ത് മുസ്ലീം ലീഗിലൂടെ വലിയ നേട്ടം യുഡിഎഫിന് കൈവരിക്കാനുമായി. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം എല്‍ഡിഎഫിന് രാഷ്ട്രീയ ആയുധമാക്കാന്‍ സാധിച്ചെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് കാര്യമായ ഇംപാക്ട് ഉണ്ടാക്കിയില്ല എന്ന് വേണം കരുതാന്‍.

അതേസമയം ബിജെപിയുടെ പ്രകടനം കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ ഒരു ദിശാസൂചികയാണ്. 2020 ലേതിനേക്കാള്‍ മിന്നും വിജയമാണ് ബിജെപി കൈവരിച്ചിരിക്കുന്നത്. 25 ഓളം ഗ്രാമപഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റിയും ബി ജെ പി ഭരിക്കാന്‍ പോകുന്നു എന്നതിനപ്പുറം തലസ്ഥാന നഗരം ഇനി ബി ജെ പിയുടെ കൈയിലാണ് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. തിരുവനന്തപുരത്ത് ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡിലും ബി ജെ പി ജയിച്ചിട്ടുണ്ട്.

Credit: Oneindia

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X