ഹൈബ്രിഡ് എസ്‌യുവിക്ക് ഒറ്റയടിക്ക് 9 ലക്ഷം രൂപ കുറച്ചു! കൂട്ടിന് കുറഞ്ഞ വിലയുള്ള വേരിയൻ്റും പുറത്തിറക്കി കമ്പനി

ലക്ഷ്വറി കാർ ബ്രാൻഡുകൾ എന്ന് കേൾക്കുമ്പോൾ ഇന്ത്യക്കാർക്കെല്ലാം ഒരുപോലെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരുകളായിരിക്കും മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലാൻഡ് റോവർ എന്നിവരുടേത്. പക്ഷേ ഇവരേക്കാൾ കേമനായ മറ്റൊരു കമ്പനിയുണ്ടെന്ന കാര്യം പലരും മറന്നുപോവുന്നതായിരിക്കാം. മറ്റാരുമല്ല, ലെക്‌സസ് എന്ന മിടുക്കനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നമ്മുടെ സ്വന്തം ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് ഇന്ത്യയിലും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ലക്ഷ്വറി സെഗ്മെന്റിൽ ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്‌തരാവാൻ കഴിഞ്ഞ കമ്പനി എതിരാളികൾക്കിടയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയുണ്ടെന്നതും പ്രത്യേകം പറയേണ്ട കാര്യമാണ്.

മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് സജീവമായി നിൽക്കാനും ലെക്‌സസിനാവുന്നുണ്ട്. ഇപ്പോഴിതാ ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ RX 350h എസ്‌യുവിക്ക് പുതിയൊരു എൻട്രി ലെവൽ വേരിയൻ്റുമായി ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ് ജാപ്പനീസ് ആഡംബര വാഹന നിർമാതാക്കൾ. മുമ്പുണ്ടായിരുന്ന ലക്ഷ്വറി വേരിയൻ്റിന് പകരമായിട്ടാണ് എക്‌സ്‌ക്വിസിറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതുമോഡലുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.


ഹൈബ്രിഡ് എസ്‌യുവിക്ക് ഒറ്റയടിക്ക് 9 ലക്ഷം രൂപ കുറച്ചു

ഇതോടെ ഹൈബ്രിഡ് ആഡംബര എസ്‌യുവിയുടെ പ്രാരംഭ വിലയിലും കുറവ് വരുത്താൻ ലെക്‌സസിനായി എന്നതാണ് ഹൈലൈറ്റ്. 96.13 ലക്ഷം രൂപ വിലയുണ്ടായിരുന്ന ലക്ഷ്വറി ട്രിമിനേക്കാൾ 6.14 ലക്ഷം രൂപയോളം കുറവാണ് ലെക്‌സസ് RX 350h എക്‌സ്‌ക്വിസിറ്റ് എന്ന പുതിയ വേരിയൻ്റിനുള്ളത്. ഇത് ആളുകളിലേക്ക് RX 350h എസ്‌യുവിയെ അടുപ്പിക്കാൻ കഴിയുന്ന കാര്യമാണ്. മാത്രമല്ല ടോപ്പ്-സ്‌പെക്ക് RX 500h F-സ്‌പോർട്ട് പ്ലസ് മോഡലിൻ്റെ വിലയും കമ്പനി 9 ലക്ഷം രൂപ വരെ കുറച്ചു.

ലെക്‌സസ് RX 350h എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 1.09 കോടി രൂപയാണ് ഇന്ത്യയിലെ പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. RX എക്‌സ്‌ക്വിസിറ്റ് എന്ന പുത്തൻ വേരിയൻ്റ് നിലവിലുണ്ടായിരുന്ന ലക്ഷ്വറി ട്രിമിന് സമാനമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ, ലെക്‌സസ് ബ്രാൻഡഡ് സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.


ഹൈബ്രിഡ് എസ്‌യുവിക്ക് ഒറ്റയടിക്ക് 9 ലക്ഷം രൂപ കുറച്ചു

കൂടാതെ 2.03 ലക്ഷം രൂപ അധികമായി നൽകിയാൽ 21-സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ആളുകൾക്ക് ലഭിക്കും. മെമ്മറി ഫംഗ്‌ഷനുകളുള്ള 10-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി റീക്ലിങ്ങബിൾ റിയർ സീറ്റുകൾ, മുന്നിലും പിന്നിലും സീറ്റുകൾക്കുള്ള ഹീറ്റിംഗും വെൻ്റിലേഷനും, ആംബിയൻ്റ് ലൈറ്റിംഗ്, ലെവൽ 2 ADAS, കണക്റ്റഡ് കാർ ടെക് തുടങ്ങിയവയാണ് RX എക്‌സ്‌ക്വിസിറ്റിലെ മറ്റ് സവിശേഷതകൾ.

നോർമൽ, ഇക്കോ, സ്‌പോർട്, കസ്റ്റം ഡ്രൈവ് മോഡുകൾ, 8 എയർബാഗുകൾ, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററുള്ള സേഫ് എക്സിറ്റ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഈ ആഡംബര എസ്‌യുവിയിൽ ലെക്‌സസ് ഒരുക്കിയിട്ടുണ്ട്. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം പ്രവർത്തിക്കുന്ന 2.5 ലിറ്റർ ഇൻലൈൻ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് RX 350h എസ്‌യുവി തുടിപ്പേകാൻ എത്തിയിരിക്കുന്നത്.


ഹൈബ്രിഡ് എസ്‌യുവിക്ക് ഒറ്റയടിക്ക് 9 ലക്ഷം രൂപ കുറച്ചു

സ്റ്റാൻഡേർഡായി തന്നെ eCVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 243 bhp പവറിൽ പരമാവധി 238 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ലെക്‌സസ് പറയുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 7.90 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഹൈബ്രിഡ് എസ്‌യുവിക്ക് സാധിക്കും. ലിറ്ററിന് 18.6 കിലോമീറ്റർ വരെ നൽകാനും RX 350h യോഗ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Credit: Drivespark

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X