കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു പവന് സ്വര്‍ണത്തിന് 50000 രൂപയുണ്ടായിരുന്നത് ഒരു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഒരു ലക്ഷം രൂപ കടന്ന് കുതിക്കുകയാണ്. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിവരങ്ങള്‍. നേരിയ ചാഞ്ചാട്ടം ഇടയ്ക്ക് കാണുമെങ്കിലും വില ഉയരാന്‍ തന്നെയാണ് സാധ്യതകള്‍. സ്വര്‍ണ വിലയുടെ കഴിഞ്ഞകാല ചരിത്രവും ഇതുതന്നെയാണ് പറയുന്നത്.
യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍ വരുന്നത് വന്‍ ലക്ഷ്യത്തോടെ; 10000 കോടി എത്തുമോ കച്ചവടം, കപ്പല്‍ പാതയും
സ്വര്‍ണവില കൂടുന്നതിന് പല കാരണങ്ങളാണ് പറയാറുള്ളത്. പലിശ നിരക്കിലെ മാറ്റം, വിപണിയിലെ ആശങ്കകള്‍, ഡിജിറ്റല്‍ സ്വര്‍ണ ഇടപാടിലെ വര്‍ധന, രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവ് എന്നിവയെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഇതൊന്നും സംഭവിച്ചില്ലെങ്കിലും സ്വര്‍ണവില ഉയരുമെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. കാരണം, കൂടുതല്‍ പേര് സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ എന്താണ് ആവശ്യം എന്ന് തീരുമാനിക്കണം. ഭാവിയില്‍ ഉപകാരപ്പെടുന്ന ആസ്തിയായി സൂക്ഷിക്കുകയാണോ ലക്ഷ്യം. അതല്ല, ആഭരണമായി അണിയുകയാണോ ലക്ഷ്യം എന്ന കാര്യത്തിലാണ് ധാരണയുണ്ടാക്കേണ്ടത്. ചിലര്‍ക്ക് നിക്ഷേപമായും ആഭരണമായും ആവശ്യമുണ്ടാകും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷമാണ് സ്വര്‍ണം വാങ്ങേണ്ടത്.
ക്രിസ്മസ് ബംബര്‍ ലോട്ടറി; 20 കോടി നേടാന്‍ ഇതര സംസ്ഥാനക്കാരുടെ ഒഴുക്ക്, രണ്ടാം സമ്മാനവും കോടികള്‍
നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ ഗോള്‍ഡ് ഇടിഎഫ്, സോവറിങ് ഗോള്‍ഡ് ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയില്‍ കേന്ദ്രീകരിക്കാം. 24 കാരറ്റ് കോയിന് അല്ലെങ്കില്‍ ബാര്‍ എന്നിവ വാങ്ങുകയും ആകാം. ഇതിനെല്ലാം വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടം നേരിടേണ്ടി വരില്ല. അതേസമയം, ആഭരണമായി ധരിക്കുകയാണ് ഉദ്ദേശം എങ്കില്‍ മറ്റൊന്നാണ് ചെയ്യേണ്ടത്.
വിലക്കുറവില്‍ സ്വര്‍ണം വാങ്ങാം, ബാങ്ക് എടുക്കില്ല
18 കാരറ്റ് സ്വര്‍ണം ആഭരണമായി വാങ്ങാം. 22 കാരറ്റ് സ്വര്‍ണത്തേക്കാള്‍ വില കുറവാണ് 18 കാരറ്റിന്. 22 കാരറ്റ് സ്വര്‍ണത്തിന് 105440 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ 18 കാരറ്റിന് 86680 രൂപ മതിയാകും. അതായത്, 18760 രൂപ കുറവാണ് 18 കാരറ്റ് സ്വര്‍ണത്തിന്. 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ്, വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങളും അടങ്ങിയിരിക്കും.
18 കാരറ്റ് സ്വര്‍ണം ബാങ്ക് വായ്പക്ക് സ്വീകരിക്കില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാങ്ക് വായ്പക്ക് സ്വീകരിക്കുന്നത് 22 കാരറ്റ് സ്വര്‍ണവും കോയിനുമാണ്. 22 കാരറ്റില്‍ ആഭരണവും കോയിനും ലഭിക്കും. ഇതിന് താഴെയുള്ള കാരറ്റിലെ സ്വര്‍ണം ആഭരണമായി മാത്രമേ കിട്ടൂ. 24 കാരറ്റ് സ്വര്‍ണവും ബാങ്കുകള്‍ വായ്പക്ക് ഈടായി സ്വീകരിക്കാറില്ല.
കെടി ജലീല്‍ മല്‍സരിക്കില്ല; നേതൃത്വത്തെ അറിയിച്ചു, മണ്ഡലം ഉറപ്പിച്ച് യുഡിഎഫ്, ട്വിസ്റ്റിന് സാധ്യത
ഏത് കാരറ്റിലുള്ള സ്വര്‍ണത്തിനും പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം അധികമായി വരും. 22 കാരറ്റില്‍ സ്വര്‍ണത്തിന്റെ അംശം കുറവായതിനാല്‍ മങ്ങലേല്ക്കാനുള്ള സാധ്യതയുണ്ട്. പണിക്കൂലി കൂടുതലാണ് എന്നും ഉപഭോക്താക്കള്‍ പറയുന്നു. എങ്കിലും ആഭരണം അലങ്കാരമായി ധരിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ലാഭത്തില്‍ ഈ സ്വര്‍ണം വാങ്ങാന്‍ സാധിക്കും.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
