സ്വര്‍ണവില കുറഞ്ഞു; അമിത പ്രതീക്ഷ വേണ്ട, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ വില ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വില കുറയാന്‍ സഹായിച്ചത്. അമേരിക്കയും ഇന്ത്യയും വ്യാപാര കരാറിലെത്തിയത് രൂപയുടെ കരുത്ത് കൂടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരു യാത്രയ്ക്ക് മിന്നല്‍ വേഗത; 73 മിനുട്ടില്‍ എത്താം, പുതിയ റെയില്‍ ഇടനാഴി ഉഗ്രന്‍

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4800 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 4600 വരെ ഇടിഞ്ഞ ശേഷമാണ് ഉയര്‍ന്നത്. 1.31 ലക്ഷം രൂപ വരെ പവന്‍ വില എത്തിയ ശേഷം വലിയ തോതില്‍ ഇടിഞ്ഞത് ആഭരണം വാങ്ങാനിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. 1.07 ലക്ഷം വരെ കുറഞ്ഞ ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് വില കൂടിയത്.


സ്വര്‍ണവില കുറഞ്ഞു; അമിത പ്രതീക്ഷ വേണ്ട, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്, ഇന്നത്തെ പവന്‍ വില

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 9840 രൂപ ഒരു പവന് കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടു തവണയായി 4400 രൂപ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ 1040 രൂപ കുറയുകയാണ് ചെയ്തത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 13910 രൂപയായി. പവന് 111280 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 11430 രൂപ, 14 കാരറ്റ് ഗ്രാമിന് 8900 രൂപ, 9 കാരറ്റ് ഗ്രാമിന് 5740 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഗ്രാമിന് 280 രൂപയായി കുറഞ്ഞു.

വന്ദേഭാരത് എണ്ണം കൂട്ടുന്നു; അമൃത ഭാരത് ട്രെയിനുകളും, സ്ലീപ്പര്‍ കോച്ചുകള്‍ 24 ആക്കി ഉയര്‍ത്തും

ജനുവരി 27നാണ് സ്വര്‍ണം പവന് 1.31 ലക്ഷമായി ഉയര്‍ന്നത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 117760 രൂപയാണ്. കുറഞ്ഞ വില 107920 രൂപയും. ഈ വില രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും കുതിപ്പ് തുടങ്ങിയത്. ഇന്ത്യന്‍ രൂപയുടെ മൂല്യം മെച്ചപ്പെട്ടത് ഇന്ന് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. ഡോളറിനെതരെ 90.30 എന്ന നിരക്കിലാണ് രൂപയുള്ളത്.

ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം

അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര കരാര്‍ ധാരണയുണ്ടാക്കിയതാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണം. കൂടാതെ റിസര്‍വ് ബാങ്ക് ഇടപെടുകയും ചെയ്തു. 92ലേക്ക് വീണ രൂപ ഇപ്പോള്‍ 91ന് താഴേക്ക് വന്നതോടെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് അമിത വില കൊടുക്കേണ്ട സാഹചര്യം ഇല്ലാതാക്കി. രൂപ ഇനിയും ശക്തിപ്പെട്ടാല്‍ സ്വര്‍ണവില വീണ്ടും കുറയും.

ഇന്ത്യുടെ ചരക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്ക 25 ശതമാനം ചുങ്കം ചുമത്തിയതാണ് വെല്ലുവിളിയായിരുന്നത്. റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി അധികമായി 25 ശതമാനം കൂടി ചുമത്തി. ഇതോടെ ഇന്ത്യയുടെ കയറ്റുമതി വലിയ പ്രതിസന്ധി നേരിടുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്തു. ഇപ്പോള്‍ ചര്‍ച്ച വിജയം കാണുകയും ചുങ്കം 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.21 ലക്ഷം രൂപ വരെ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.10 ലക്ഷം രൂപ കിട്ടാനും വഴിയുണ്ട്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വില കുതിക്കുന്നതിലുള്ള ആശങ്ക ഒഴിവാക്കാനുള്ള മാര്‍ഗമാണിത്. അല്ലെങ്കില്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങി പണിക്കൂലിയും നികുതിയും മാത്രം കൊടുക്കാനുള്ള അവസരവുമുണ്ട്. കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിന് വില കുറവായതിനാല്‍ ആഭരണത്തിന് ഈ സ്വര്‍ണം ആശ്രയിക്കാം.

Credit: Oneindia

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X