കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഉയര്‍ന്ന വിലയില്‍ എത്തുമ്പോള്‍ വിറ്റഴിച്ച് ലാഭം കൊയ്യാന്‍ ഉപഭോക്താക്കള്‍ ശ്രമിച്ചാല്‍ അല്‍പ്പം വില ഇടിവ് വന്നേക്കാം. എങ്കിലും വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട.
സ്വര്‍ണവില ഉയര്‍ന്നതില്‍ വലിയ വെല്ലുവിളി നേരിടുന്നത് ആഭരണം വാങ്ങുന്നവരാണ്. ആഭരണ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ജ്വല്ലറികളില്‍ പുതിയ സ്വര്‍ണാഭരണം വാങ്ങാന്‍ എത്തുന്നവര്‍ കുറഞ്ഞു. പല ജ്വല്ലറികളും ജീവനക്കാരെ വെട്ടിക്കുറച്ചു. ചെറുകിട ജ്വല്ലറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ജ്വല്ലറി രംഗത്തുള്ളവര്‍ പറയുന്നു.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 105320 രൂപയാണ് വില. 800 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13165 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10820 രൂപയും പവന് 86560 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8430 രൂപയായിരുന്നു വില. പവന് 67440 രൂപയും. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5435 രൂപയും പവന് 43480 രൂപയുമാണ് വില. അതേസമയം, വെള്ളിയുടെ വില വലിയ തോതില്‍ ഉയരുകയാണ്. ഗ്രാമിന് 285 രൂപയായി. പത്ത് ഗ്രാമിന് 2850 രൂപയും.
സൗദി അറേബ്യയില്‍ കുന്നോളം സ്വര്‍ണം; കണ്ടെത്തിയത് നാലിടത്ത്, മഅദിന്‍ ഓഹരി കുത്തനെ ഉയര്‍ന്നു
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 99040 രൂപയായിരുന്നു വില. ഇന്നത്തെ വിലയേക്കാള്‍ 6000ത്തില്‍ അധികം രൂപയുടെ കുറവായിരുന്നു. അന്ന് വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമായി എന്ന് ചുരുക്കം. ഓരോ ദിവസവും വലിയ മാറ്റമാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. രാജ്യാന്തര വിപണി സാഹചര്യം മോശമായി നില്ക്കുന്നതിനാല് ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
സ്വര്‍ണാഭരണം വാങ്ങുന്നവര്‍ പതിവ് രീതി മാറ്റി
വില ഇത്രയും ഉയര്‍ന്നതോടെ ആഭരണം വാങ്ങുന്നവര്‍ പിന്നാക്കം പോയിട്ടുണ്ട്. ആഭരണം ആവശ്യമുള്ളവര്‍ പഴയ സ്വര്‍ണാഭരണം മാറ്റിവാങ്ങുകയാണ്. മിക്കവരും താഴ്ന്ന കാരറ്റുകളിലേക്ക് മാറിയിട്ടുണ്ട്. 18, 14, 9 കാരറ്റുകളിലെല്ലാം ആഭരണം മാത്രമേ കിട്ടൂ. ബാറുകളോ കോയിനുകളോ ലഭിക്കില്ല. എന്നാല്‍, 22 കാരറ്റ് ആഭരണങ്ങളേക്കാള്‍ വില കുറയും. താഴ്ന്ന കാരറ്റുകളില്‍ സ്വര്‍ണത്തിന്റെ അംശം താരതമ്യേന കുറവായിരിക്കും.
ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.14 ലക്ഷം രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 1.04 ലക്ഷം രൂപ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക. എന്നാല്‍ കൂട്ടത്തോടെ പഴയ സ്വര്‍ണം വില്‍പ്പന നടക്കുന്നതിനാല്‍ ജ്വല്ലറികളില്‍ നിന്ന് വേഗത്തില്‍ പണം ലഭിക്കുന്നില്ല.
ഇറാന് വീണാല്‍ അമേരിക്കയില്‍ 35 വര്‍ഷം വെളിച്ചം; ഖത്തര്‍ കൂടി സമ്മതിക്കണം, ട്രംപ് ലക്ഷ്യമിടുന്നത്
രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 4627 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 99.14 ആയി ഉയര്‍ന്നു. രൂപയുടെ മൂല്യം 90.09 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. രൂപയും ഡോളറും കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ തുടര്‍ച്ചയായി ഉയരുന്നതാണ് പുതിയ കാഴ്ച. ഇറാന്, വെനസ്വേല, അമേരിക്ക, വ്യാപാര ചുങ്കം തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണ വില കൂടുന്നത്.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
