മല്ലു ഫാമിലിയിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ് സുജിനും പൊന്നൂസും. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. ഓട്ടോ ഡ്രൈവറായിരുന്ന കാലത്തായിരുന്നു പ്രണയം തുടങ്ങിയത്. വീട്ടില്‍ എതിര്‍പ്പുകളായിരുന്നുവെങ്കിലും, സുജിനൊപ്പം ഇറങ്ങി വരികയായിരുന്നു നിധ. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പൊന്നൂസ് എനിക്കൊപ്പമുണ്ടായിരുന്നു. അമ്മയ്ക്കും അനിയത്തിക്കുമൊപ്പമായി പൊന്നൂസും സുജിനും വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. ഇവരുടെ മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ട്. ഡിവോഴ്സായിട്ടില്ലെന്നായിരുന്നു നേരത്തെ സുജിന്‍ പറഞ്ഞത്. പൊന്നൂസും മക്കളും വീട്ടില്‍ ഇല്ലെന്നും പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ വിശേഷങ്ങള്‍ നിധയും പങ്കുവെക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വേര്‍പിരിയല്‍ സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനകം ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആ അധ്യായം അവസാനിപ്പിച്ചു, ഞാന്‍ സമാധാനം തിരഞ്ഞെടുത്തു എന്ന ക്യാപ്ഷനോടെയായിരുന്നു നിധ ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞത്. കുറേക്കാലമായി ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നുണ്ടായിരുന്നു. കുറേക്കാലം നിശബ്ദമായി നിന്നെങ്കിലും അതേക്കുറിച്ച് സംസാരിക്കാനുള്ള സമയമായിരിക്കുകയാണ്. അതെ, മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുറേയേറെ സങ്കടവും, ചിന്തകളും, പോരാട്ടങ്ങള്‍ക്കുമൊടുവില്‍ നിയമപരമായ വേര്‍പിരിയല്‍ എന്ന തീരുമാനം എടുക്കുകയായിരുന്നു. ദേഷ്യത്തോടെ എടുത്തതല്ല ഈ തീരുമാനം. പരസ്പര ധാരണയോടെ എടുത്ത ഡിസിഷനാണ്. ചില സമയത്ത് പ്രണയം മാത്രം രണ്ടുപേരെ ചേര്‍ത്തുനിര്‍ത്തില്ല എന്ന് മനസിലായി.

ചിരിയും, സന്തോഷവും, ഇണക്കങ്ങളും, പിണക്കങ്ങളുമൊക്കെയായി സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഒരുകാലത്ത്. അതായിരുന്നു അന്ന് ഞങ്ങള്‍ക്ക് എല്ലാം. പക്ഷേ, നമ്മള് വിചാരിക്കുന്നത് പോലെ തന്നെ എല്ലാം അവസാനിക്കണമെന്നില്ലല്ലോ. സന്തോഷം നഷ്ടമായി തുടങ്ങിയപ്പോഴാണ് സമാധാനത്തെക്കുറിച്ച് ചിന്തിച്ചതും, ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും നിധ കുറിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. ഇനി ഒന്നിച്ചുണ്ടാവില്ലേ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിടയില്‍ പ്രസക്തിയില്ല. സാഹചര്യം മനസിലാക്കണം എല്ലാവരും. അത്തരം ചോദ്യങ്ങളിലൊന്നും ഇനി കാര്യമില്ല. ഇത് എന്നന്നേക്കുമായി അവസാനിച്ചതാണ്. ഇനിയൊരിക്കലും ഞങ്ങള്‍ ഒന്നിക്കില്ല.
സർജറി ചെയ്തത് മറച്ചതല്ല, മഞ്ജുവിന്റെ കഴുത്തിലെ പാച്ച് ഇക്കാരണത്താൽ; അത്രയും യാത്രകൾ
വിവാഹമോചനത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും, അവസാനത്തെയും പോസ്റ്റാണ് ഇത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഈ വേദനയില്‍ നിന്നും കരകയറാന്‍ അനുവദിക്കുക. ജീവിതത്തില്‍ ഇല്ലെങ്കിലും ഹൃദയത്തിലുണ്ട് എല്ലാം. ഒരിക്കലും മറക്കാനാവില്ല. ഒരുകാലത്ത് പ്രണയമായിരുന്ന സുജിന്‍ പൊന്നൂസ് സ്റ്റോറി അവസാനിച്ചിരിക്കുകയാണെന്നുമായിരുന്നു നിധ കുറിച്ചത്.നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി നിധയ്ക്ക് പിന്തുണ അറിയിച്ചെത്തിയത്.
ശക്തയായിരിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. നിങ്ങളുടെ പ്രണയം അത്രയ്ക്കും സ്ട്രോംഗായിരുന്നു എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ആ കുട്ടി 18 വയസുള്ളപ്പോള്‍ ഇറങ്ങി പോന്നതാണ് അവന്റെ കൂടെ. കുറച്ചെങ്കിലും ബുദ്ധിയും ബോധ്യവും വന്നതിന് ശേഷം മാത്രം ജീവിതം തുടങ്ങുക എന്നായിരുന്നു വേറൊരാള് പറഞ്ഞത്. മക്കളുടെ കാര്യം ഓര്‍ത്തെങ്കിലും ഒന്നിച്ച് നില്ക്കാമായിരുന്നു എന്ന് പറഞ്ഞുള്ള കമന്റുകളുമുണ്ടായിരുന്നു. നിങ്ങളുടെ ജീവിതം നിങ്ങളായി തന്നെ തിരഞ്ഞെടുത്തതാണ്. ഒന്നിച്ച് നില്‍ക്കാനാവില്ലെന്ന് മനസിലായാല്‍ പിരിയുന്നത് തന്നെയാണ് നല്ലത്. മികച്ച തീരുമാനം എന്ന് പറഞ്ഞ് നിധയെ പിന്തുണച്ചുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു.
Credit: Filmibeat
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
