ഇന്ത്യയുടെ ഐക്കണിക് ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift Hatchback). 32 ലക്ഷത്തിലധികം ആളുകൾ വാങ്ങിക്കൂട്ടിയ മിടുക്കൻ ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപേക്ഷിച്ച് അടുത്തിടെ ത്രീ സിലിണ്ടറിലേക്ക് മാറിയിട്ട് പോലും പതിനായിരക്കണക്കിന് സ്വിഫ്റ്റുകളാണ് ഓരോ മാസവും വിപണനം ചെയ്യുന്നത്. അടുത്തിടെ ജിഎസ്‌ടി നിരക്കുകളും വെട്ടിക്കുറച്ചതോടെ കാറിൻ്റെ വിലയിലും വലിയ കുറവ് സംഭവിച്ചിരുന്നു. ഇതോടെ മാരുതി സുസുക്കി ഷോറൂമുകളിൽ സ്വിഫ്റ്റ് വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
എങ്കിലും നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും കൂടുതൽ ലാഭം നേടുവാനും മാരുതി സുസുക്കി ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. 2025 ഡിസംബർ മാസത്തിൽ മാരുതി സുസുക്കി അരീന ഷോറൂമുകളിലൂടെ വിപണനം ചെയ്യുന്ന 9 മോഡലുകൾ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസുകൾ, മറ്റ് അധിക ആനുകൂല്യങ്ങൾ എന്നിവയോടെ സ്വന്തമാക്കുവാനാവും.

പുതിയ മാരുതി വിക്ടോറിസിൽ ഈ ഓഫറുകൾ ലഭ്യമല്ലെങ്കിലും ജനപ്രിയനായ സ്വിഫ്റ്റിൽ 55,000 രൂപ വരെയുള്ള ഓഫറുകൾ ലഭ്യമാവും. ഈ ഡിസംബറിൽ കാറിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ സ്‌ക്രാപ്പേജ് ബോണസ് അല്ലെങ്കിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ അധിക ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റ് വിറ്റഴിക്കുന്നത്.
ഡിസ്‌കൌണ്ട് ഓഫറുകൾ നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓർമിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകൾ ലഭ്യമാവുക. കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി അരീന ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. നിലവിൽ മാരുതി സ്വിഫ്റ്റിന് 5.79 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

LXI, VXI, VXI, ZXI, ZXI+ എന്നീ വ്യത്യസ്‌ത വകഭേദങ്ങളിൽ വിപണിയിലെത്തുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുക. 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുന്ന ഹാച്ച്ബാക്കിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കോംപാക്‌ട് ഹാച്ച്ബാക്കിൽ തെരഞ്ഞെടുക്കാനാവുന്നത്.
കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് പെർഫോമൻസ് ചെറുതായൊന്ന് കുറയുന്നതായിരിക്കും.പെർഫോമൻസ് ചെറുതായൊന്ന് കുറയുമെങ്കിലും മൈലേജ് കണക്ക് കേട്ടാൽ പലരും ചാടിവീഴുന്നതായിരിക്കും. കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് സ്വിഫ്റ്റ് സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെട്രോൾ വേരിയൻ്റ് വാങ്ങുന്നവർക്കും കിടിലൻ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

കാറിൻ്റെ മാനുവൽ ഗിയർബോക്‌സ് പതിപ്പുകൾക്ക് ലിറ്ററിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം നൽകിയാണ് മാരുതി സ്വിഫ്റ്റ് നിരത്തിലെത്തുന്നത്.
6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സുരക്ഷാ സന്നാഹങ്ങളും സ്വിഫ്റ്റിൻ്റെ ന്യൂജെൻ മോഡലിൽ ഒരുക്കിയിട്ടുണ്ട്. ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകളോടാണ് മാരുതി കാറിൻ്റെ മത്സരം.
Credit: Drivespark
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
