നവ്യ നായർ ആനിക്ക് കണക്കിന് കൊടുത്തുവെന്ന്..കുലസ്ത്രീ ചമയാൻ നോക്കിയെന്ന്,പക്ഷെ..',സംവിധായകൻ പറയുന്നു

നടി ആനിക്കെതിരെ ഉയരുന്ന ട്രോളുകളോടും വിമർശനങ്ങളോടും പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ മുന്നിലിരിക്കുന്ന അതിഥികളെ ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ വേണ്ടി സംസാരിക്കുന്ന ആളല്ല ആനിയെന്നും, തനി നാട്ടിൻപുറത്തുകാരിയുടെ നിഷ്കളങ്കമായ സംസാരശൈലിയാണ് അവരുടേതെന്നും ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:

"കാര്യങ്ങൾ ഒളിവും മറവുമില്ലാതെ സ്ട്രെയ്റ്റായി പറയും. അതാണ് ആനിയുടെ രീതി. പലപ്പോഴും സിനിമാ നടിമാരായ അതിഥികളുമായുള്ള അഭിമുഖങ്ങളുടെ പേരിലാണ് വിമർശനങ്ങളും ട്രോളുകളും ഉണ്ടായിട്ടുള്ളത്. ഈയിടെ യുവനടിയായ വിൻസി അലോഷ്യസ് അതിഥിയായി എത്തിയ എപ്പിസോഡിൽ ആനി പറഞ്ഞത്, പെൺകുട്ടികൾ വിവാഹത്തിന് മുൻപ് പാചകം ഒന്നും പഠിക്കേണ്ടതില്ലെന്നും, അത്യാവശ്യം പട്ടിണി കടക്കാതെ ജീവിക്കാൻ പാകത്തിൽ കാപ്പി ഉണ്ടാക്കാനും, ദോശ ചൂടാനും, ഓംലെറ്റ് ഉണ്ടാക്കാനും ഒക്കെ പഠിച്ചാൽ മതി എന്നുമാണ്. എന്നാൽ ആനി പറഞ്ഞ ഈ ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിച്ചുകൊണ്ട് ആനിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ഇത് ട്രോളർമാർ ആഘോഷമാക്കി മാറ്റുകയും ചെയ്തു. എന്നാൽ ആ എപ്പിസോഡ് മുഴുവൻ കണ്ടവരാരും ആനിക്കെതിരെ വിമർശനം ഉയർത്തുമെന്ന് തോന്നുന്നില്ല.


നവ്യ നായർ ആനിക്ക് കണക്കിന് കൊടുത്തുവെന്ന്..കുലസ്ത്രീ ചമയാൻ നോക്കിയെന്ന്,പക്ഷെ..',സംവിധായകൻ പറയുന്നു

ആനി പറഞ്ഞതിന്റെ കാരണം മറ്റൊന്നാണ്. പെൺകുട്ടിയുടെ വീട്ടിലെ ഭക്ഷണത്തിന്റെ രുചി ആയിരിക്കില്ല വിവാഹം കഴിഞ്ഞ് ചെന്നു കയറുന്ന വീട്ടിലെ ഭക്ഷണത്തിന്റെ രുചി. അതുകൊണ്ട് അവിടെയെത്തിയ ശേഷം അവരുടെ രുചിക്ക് അനുസരിച്ച് പാചകം ചെയ്ത് പഠിക്കുന്നതാണ് നല്ലതെന്നാണ് ആനി പറഞ്ഞത്. എന്നാൽ ആനി സത്യസന്ധമായ വിശദീകരണവുമായി രംഗത്തെത്തിയിട്ടും ഇതിനെതിരെയും വിമർശനങ്ങൾ ഉയർന്നു.

പെൺകുട്ടികൾ വിവാഹം കഴിച്ച് മറ്റൊരു വീട്ടിൽ എത്തുന്നത് പാചകം പഠിക്കാനും മറ്റുള്ളവർക്ക് വിളമ്പിക്കൊടുക്കാനുമാണോ എന്നാണ് സ്ത്രീപക്ഷവാദികൾ ചോദിച്ചത്.

ഇനി മറ്റൊരു വിഷയം: നടി പ്രിയങ്ക നായർ അതിഥിയായി എത്തിയ എപ്പിസോഡിൽ ആനി ചോദിച്ചത്, 'അയ്യോ, ഇതെന്താ പറ്റി, ഇതെന്താ കോലം, പാക്ക് പോലെയായല്ലോ?' എന്നായിരുന്നു. പ്രിയങ്ക നായരുടെ രൂപമാറ്റം കണ്ടപ്പോൾ തനതായ ശൈലിയിൽ പെട്ടെന്ന് ചോദിച്ചുപോയതാണിത്. ഒരു അവതാരക എന്ന നിലയിൽ ഈ രൂപമാറ്റത്തെക്കുറിച്ചുള്ള ആശങ്ക പ്രേക്ഷകർക്കും ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുമായിരുന്നു ആ ചോദ്യം.

എന്നാൽ വിമർശകരും ട്രോളർമാരും കുന്തവും കുറുവടിയും എടുത്ത് രംഗത്തെത്തി. പ്രിയങ്ക നായരെ അതിഥിയായി ക്ഷണിച്ചുവരുത്തി ആക്ഷേപിച്ചു, ബോഡി ഷെയിമിങ് നടത്തി എന്നായിരുന്നു ആരോപണം.

ഒരുപാട് മുടിയുണ്ടായിരുന്ന പ്രിയങ്ക നായർ മുടി ക്രോപ്പ് ചെയ്താണ് ആനിയുടെ ഷോയിലെത്തിയത്. അത് കണ്ട് ആനി തമാശയായി 'പ്രിയങ്ക നായർ എന്ന പേര് മാറ്റി പ്രിയങ്ക ഗാന്ധി എന്നാക്കിയാലോ' എന്ന് പറഞ്ഞതിനെതിരെയും വിമർശനങ്ങൾ ഉയർന്നു.

പ്രിയങ്ക നായർ ഒരു സിനിമയ്ക്കായി നടത്തിയ രൂപമാറ്റമായിരുന്നു അത്. അതിനെക്കുറിച്ച് ആനി പറഞ്ഞത്, ഒരു കലാകാരി എന്ന നിലയിൽ അവളെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നാണ്. ആദ്യ ചിത്രത്തിനായി താനും മുടി വെട്ടിയിരുന്നുവെന്നും, അന്നെല്ലാവരും തന്നെ പ്രശംസിച്ചിരുന്നുവെന്നും, അതുപോലെ ഒരു സിനിമയ്ക്കായി പ്രിയങ്ക നടത്തിയ ഡെഡിക്കേഷൻ കണ്ടപ്പോൾ അതിശയമുണ്ടായെന്നും, ആ കാര്യത്തിൽ പ്രിയങ്കയെ അഭിനന്ദിക്കുന്നുവെന്നും ആനി വ്യക്തമാക്കിയിരുന്നു.

അതുപോലെ നവ്യ നായർ അതിഥിയായി എത്തിയ എപ്പിസോഡിൽ ആനി ചോദിച്ച വിശേഷങ്ങൾക്ക് വളരെ പക്വതയോടെയാണ് നവ്യ മറുപടി നൽകിയത്. എന്നാൽ 'നല്ല വീട്ടമ്മമാർ നന്നായി പാചകം ചെയ്യുമെന്ന' ആനിയുടെ പരാമർശത്തിന്, 'നല്ല വീട്ടമ്മയാകാൻ നന്നായി പാചകം ചെയ്യേണ്ടതുണ്ടോ' എന്നായിരുന്നു നവ്യയുടെ മറുചോദ്യം. സ്ത്രീകളുടെ മാത്രം ബാധ്യതയല്ല പാചകമെന്നും, പാചകം ഇഷ്ടമുള്ളവർ ചെയ്യട്ടെ, ഇഷ്ടമില്ലാത്തവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകണമെന്നുമാണ് നവ്യ പറഞ്ഞത്.

ഈ വാചകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. അപ്പോഴും ആനിക്കെതിരെ ഒരു വിഭാഗം തിരിഞ്ഞു. 'ആനി കുലസ്ത്രീ ചമഞ്ഞു വന്നു, നവ്യ കണക്കിന് കൊടുത്തു' എന്നൊക്കെയായിരുന്നു ആരോപണം.

ഈ ഷോയിൽ അതിഥിയായി വന്ന് സ്വന്തമായി ട്രോൾ ചോദിച്ചുവാങ്ങിയ നടിയാണ് നിമിഷ സജയൻ. മേക്കപ്പ് ഇടുന്നത് ഇഷ്ടമാണോ എന്ന ആനിയുടെ ചോദ്യത്തിന് 'മേക്കപ്പ് ഇടുന്നത് ഇഷ്ടമല്ല' എന്നായിരുന്നു നിമിഷയുടെ മറുപടി. അപ്പോൾ തന്നെ ട്രോളർമാർ നിമിഷ സജയന്റെ മേക്കപ്പ് ഇട്ട ഫോട്ടോകളുമായി രംഗത്തെത്തി.

പിന്നീട് നിമിഷ സജയൻ ഇതിന് മറുപടി പറയേണ്ടി വന്നു. മേക്കപ്പ് ഇടാൻ ഇഷ്ടമില്ലാത്തത് തന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമാണെന്നും, പ്രൊഫഷണൽ ആവശ്യങ്ങൾക്കായി മേക്കപ്പ് ഇടുമെന്നും, വാക്കുകളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കണമെന്ന് ട്രോളർമാരോട് അവർ അഭ്യർത്ഥിക്കുകയും ചെയ്തു.

നടി കനിഹ എത്തിയ എപ്പിസോഡിൽ ആനി ചോദിച്ച ചോദ്യങ്ങൾക്ക് കനിഹ നൽകിയ മറുപടികൾ കേട്ട് അവരെ അഭിനന്ദിച്ച് കൈകൊടുക്കുന്ന ഒരു ഭാഗവും ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അമ്മയായ നിമിഷമാണെന്നും, ഏറ്റവും ഇഷ്ടപ്പെട്ട റോൾ അമ്മയുടെ റോളാണെന്നും, മറ്റുള്ളവർക്ക് നല്ല ഭക്ഷണം പാചകം ചെയ്ത് കൊടുക്കുന്നതിൽ സന്തോഷമുണ്ടെന്നും കനിഹ പറഞ്ഞു. ഇതിന് ആനി നൂറിൽ നൂറ് മാർക്ക് നൽകി ഷേക്ക് ഹാൻഡും നൽകി.

ഇതൊക്കെ കേൾക്കുമ്പോഴാണ് ഇന്നത്തെ തലമുറയെക്കുറിച്ച് ഓർത്തുപോകുന്നതെന്നും, ഇന്നത്തെ തലമുറയിലെ പല പെൺകുട്ടികളും വിവാഹമേ വേണ്ടെന്ന് പറയുന്നവരാണെന്നും, വിവാഹം കഴിച്ചവരിൽ ചിലർക്ക് പ്രസവിക്കാനാഗ്രഹമില്ലെന്നും, കുട്ടികളുണ്ടായാൽ മുലയൂട്ടാൻ പോലും മടിക്കുന്നവരുണ്ടെന്നും, പാചകം ചെയ്യാൻ പലർക്കും മടിയാണെന്നും, അറിയുകയുമില്ലെന്നും ആനി പറയുന്നു. ഭാര്യയും ഭർത്താവും തുല്യ പങ്കാളിത്തത്തോടെ പാചകം ചെയ്താൽ ചിലപ്പോൾ ചെയ്യുമെന്നും, പക്ഷേ കഴിച്ച പാത്രം പോലും മര്യാദയ്ക്ക് കഴുകാൻ അറിയാത്ത പെൺകുട്ടികളാണ് ഇപ്പോൾ ഉള്ളതെന്നും ആനി അഭിപ്രായപ്പെട്ടു.

ആനി കണ്ടു പഠിച്ചതും വളർന്നതുമായ സംസ്കാരവും രീതികളും ഇതിൽനിന്നെല്ലാം വ്യത്യസ്തമാണെന്നും, അതുകൊണ്ടുതന്നെ തന്റെ കാഴ്ചപ്പാടുകളും വ്യത്യസ്തമാണെന്നും ആനി പറയുന്നു. കുടുംബജീവിതം വിജയകരമാകാൻ ഏറ്റവും നല്ല മാർഗം പുരുഷനെ അനുസരിക്കുകയാണെന്നും, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജീവിതം ഭർത്താവിന്റെ നിഴലായി ജീവിക്കലാണെന്നും, ഭർത്താവിനും മക്കൾക്കും രുചികരമായ ഭക്ഷണം പാചകം ചെയ്ത് വിളമ്പുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും ആനി വ്യക്തമാക്കി.

ഇതൊക്കെ തന്റെ കാലഘട്ടത്തിൽ കുടുംബങ്ങളിൽ കണ്ടുവന്നിരുന്ന രീതികളാണെന്നും, എന്നാൽ ഈ സമ്പ്രദായങ്ങൾ ഇന്ന് അന്യംനിന്നുവരുകയാണെന്നും ആനി കൂട്ടിച്ചേർത്തു.

"മാറ്റം പ്രകൃതി നിയമമാണ്. അതനുസരിച്ചുള്ള മാറ്റമായിരിക്കാം പുതുതലമുറയിൽ കാണുന്നത്. മാറേണ്ടവർ മാറട്ടെ, മാറ്റപ്പെടേണ്ടതാണെങ്കിൽ അത് മാറ്റപ്പെടട്ടെ. പക്ഷേ അത് ആരുടെയോ ബോധ്യങ്ങൾ ആവരുത്, നമ്മുടെ സ്വന്തം ബോധ്യങ്ങൾ ആവണം" - ആനി പറഞ്ഞു.

Credit: Oneindia

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X