ഇന്ത്യന്‍ വാഹന വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിസാന്‍ ഗ്രാവൈറ്റ് (Nissan Gravite) 7 സീറ്റര്‍ എംപിവി 2026 ഫെബ്രുവരി 17-ന് അരങ്ങേറാന്‍ പോകുകയാണ്. അവതരണത്തിന് മുന്നോടിയായി ഫാമിലി കാറിന്റെ ഇന്റീരിയര്‍, സീറ്റിംഗ് ലേഔട്ട്, ഡിസൈന്‍ എന്നിവ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഹൈവേകളിലും ദുര്‍ഘടമായ റോഡുകളിലും വാട്ടര്‍ വേഡിംഗ് ടെസ്റ്റുകളിലും നിസാന്‍ ഗ്രാവൈറ്റ് കരുത്ത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. റെനോ ട്രൈബറിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ഗ്രാവൈറ്റിന് മത്സാധിഷ്ഠിത വില നല്‍കുന്നതിനായി പ്രാദേശികമായി നിര്‍മ്മിച്ച ഘടകങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്.
പ്ലാറ്റ്ഫോമും മെക്കാനിക്കല്‍ ഘടകങ്ങളും സമാനമാണെങ്കിലും റെനോ ട്രൈബറില്‍ നിന്ന് വേര്‍തിരിച്ച് മനസിലാക്കുന്നതിനായി ഗ്രാവൈറ്റില്‍ കമ്പനി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുറംമോഡിയില്‍ ബോക്സി ഡിസൈനാണ് ഉള്ളതെങ്കിലും നിസാനിന്റെ സിഗ്നേച്ചര്‍ C ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റുകള്‍ ഇതിനെ വ്യത്യസ്തമാക്കുന്നു. പരിഷ്കരിച്ച ഗ്രില്ലും കരുത്തുറ്റ ബമ്പറും റൂഫ് റെയിലുകളും അലോയ് വീലുകളും ഗ്രാവൈറ്റിന് പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്.

പിന്‍ഭാഗത്ത് റാപ്പ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും സ്കിഡ് പ്ലേറ്റും ഉള്‍പ്പെടുത്തി ഗ്രാവൈറ്റിനെ സ്പോര്‍ട്ടിയര്‍ ആക്കിയിട്ടുണ്ട് നിസാന്‍. ഫ്ലാറ്റ് ഫ്ലോര്‍ ലേഔട്ടില്‍ വരുന്ന 7 സീറ്റര്‍ കോണ്‍ഫിഗറേഷനാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. രണ്ടാം നിര സീറ്റുകള്‍ സ്ലൈഡ് ചെയ്യാനും ചാരിയിരിക്കാനും സാധിക്കും. മൂന്നാം നിര സീറ്റുകള്‍ മടക്കി വെച്ചാല്‍ ലഗേജ് സ്പെയ്സും വര്‍ദ്ധിപ്പിക്കാം.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകതകള്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, എല്ലാ നിരകളിലും എസി വെന്റുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നീ സവിശേഷതകളും ഇതിലുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറയും വയര്‍ലെസ് ചാര്‍ജിംഗും കണക്റ്റഡ് കാര്‍ ടെക്നോളജിയും നിസാന്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സുരക്ഷാ പാക്കേജിന്റെ ഭാഗമാണ്. എന്‍ട്രി ലെവല്‍ എംപിവി സെഗ്മെന്റില്‍ റെനോ ട്രൈബറിനെ കൂടാതെ മാരുതി എര്‍ട്ടിഗയുടെ താഴ്ന്ന വേരിയന്റുകളോടും നിസാന്‍ ഗ്രാവൈറ്റ് വിപണിയില്‍ ഏറ്റുമുട്ടും.
71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് ആയിരിക്കും എംപിവിക്ക് തുടിപ്പേകുക. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉണ്ടാകും. മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി നിസാന്‍ ചിലപ്പോള്‍ എഞ്ചിന് ട്യൂണ്‍ ചെയ്തേക്കാം. 100 bhp പവറും 160 Nm ടോര്‍ക്കും നല്കുന്ന നിസാന്‍ മാഗ്നൈറ്റിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഒരുപക്ഷേ ഗ്രാവൈറ്റില്‍ കണ്ടേക്കാം.

ഭാവിയില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) ഓപ്ഷനും നിസാന്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. സ്വകാര്യ ഉപഭോക്താക്കള്‍ക്കൊപ്പം തന്നെ ടാക്സി വിപണിയിലും ഈ മോഡല്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുണ്ട്. കുറഞ്ഞ വിലയും കൂടുതല്‍ സീറ്റിംഗ് സൗകര്യവും അത്യാവശ്യം ഫീച്ചറുകളും നിറഞ്ഞ വാഹനം തേടുന്ന ഉപഭോക്താക്കളെയാണ് നിസാന്‍ ഗ്രാവൈറ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.
നിലവില്‍ മാഗ്നൈറ്റ്, X-ട്രെയില്‍ എന്നീ രണ്ട് മോഡലുകളാണ് നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. സിബിയു റൂട്ട് വഴി പൂര്‍ണമായി ഇറക്കുമതി ചെയ്യുന്നതിനാല്‍ ഉയര്‍ന്ന വില ലഭിച്ച X-ട്രെയിലിന്റെ വില്‍പ്പന ശോകമാണ്. ചില മാസങ്ങളില്‍ ഒറ്റ യൂണിറ്റ് പോലും വിറ്റുപോകാറില്ല. മാഗ്നൈറ്റ് സബ് കോംപാക്ട് എസ്യുവിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ നിലനിന്നു പോകുന്ന കമ്പനിക്ക് വിപണി വിഹിതം ഉയര്‍ത്താന്‍ ഗ്രാവൈറ്റ് അടക്കം വരാന്‍ പോകുന്ന പുത്തന്‍ മോഡലുകള്‍ വിജയിച്ചേ മതിയാകൂ.
ഏകദേശം 5.8 ലക്ഷം രൂപ മുതല്‍ 8.4 ലക്ഷം രൂപ വരെയാണ് നിസാന്‍ ഗ്രാവൈറ്റിന്റെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലെ അവതരണത്തിന് ശേഷം 2026 മാര്‍ച്ച് മാസം കസ്റ്റമര്‍ ഡെലിവറി ആരംഭിച്ചേക്കും. പ്രീമിയം സൗകര്യങ്ങളും ബജറ്റ് വിലയും ഒത്തുചേരുന്ന നിസാന്‍ ഗ്രാവൈറ്റ് എംപിവി വിപണിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഗ്രാവൈറ്റിന്റെ വരവ് എംപിവി സെഗ്മെന്റിലെ രാജാവായ എര്‍ട്ടിഗയ്ക്ക് തിരിച്ചടിയാകുമോ എന്ന് കാത്തിരുന്ന് കാണാം.
Credit: Drivespark
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
