വില കുറവ് പക്ഷേ പവർ കൂടുതൽ; നിസാൻ 'MAGNITE' ടർബോ പെട്രോൾ മോഡലിനെ അടുത്തറിഞ്ഞാലോ

കുറഞ്ഞ ബഡ്ജറ്റിൽ ടർബോ പവറുള്ള ഒരു എസ്‌യുവി എന്ന ആശയം ഇന്ത്യൻ വിപണിയിൽ ജനപ്രിയമാക്കിയ മോഡലാണ് നിസാൻ മാഗ്നൈറ്റ് 1.0 ടർബോ. വിലക്കുറവും സ്പോർട്ടി പെർഫോമൻസും ഒരുമിച്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഈ വാഹനം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്ന് പറയാം. സബ്-കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മാഗ്നൈറ്റ് വിപണിയിലും ജനങ്ങളുടെ മനസിലും ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മാഗ്നൈറ്റിന്റെ ഡിസൈൻ തന്നെയാണ് ഇതിനെ ആകർഷകമാക്കുന്നത്. ബോൾഡ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കാറിന് എസ്‌യുവി ഫീലിംഗ് നൽകുന്നു. ബഡ്ജറ്റ് കാറാണെന്ന തോന്നൽ ആദ്യ കാഴ്ചയിൽ തന്നെ നിങ്ങളെ വിട്ട് പോകും.

നിസാൻ മാഗ്നൈറ്റ് 1 ലിറ്റർ ടർബോയ്ക്ക് കരുത്ത് നൽകുന്നത് 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ്. ഈ എൻജിൻ 100 PS പവറും 160 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ പവർ കണക്കുകൾ ഈ സെഗ്‌മെന്റിൽ തന്നെ ഏറെ ശ്രദ്ധേയമാണ്. നാച്ചുറലി ആസ്പിരേറ്റഡ് എൻജിനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ടർബോ എൻജിൻ നൽകുന്ന അധിക ടോർക്ക് മാഗ്നൈറ്റിനെ കൂടുതൽ ഡ്രൈവർ ഫ്രണ്ട്‌ലി ആക്കുന്നുണ്. പ്രത്യേകിച്ച് ഓവർടേക്ക് ചെയ്യുമ്പോഴും ഹൈവേ ഡ്രൈവിങ്ങിലും ഇതിന്റെ കരുത്ത് നിങ്ങൾക്ക് അനുഭവപ്പെടും.


നിസാൻ 'MAGNITE' ടർബോ പെട്രോൾ മോഡലിനെ അടുത്തറിഞ്ഞാലോ

മാഗ്നൈറ്റ് 1.0 ടർബോ 5-സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സ് ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. CVT വേരിയന്റ് സിറ്റി യാത്രകൾക്ക് ഏറെ അനുയോജ്യമാണ്, സ്മൂത്ത് ഡ്രൈവിംഗ് അനുഭവം നൽകുന്നത് കൊണ്ട് മാത്രമല്ല വളരെ അനായാസമായി വാഹനത്തെ നിയന്ത്രിക്കാന സാധിക്കുന്നത് കൊണ്ട് കൂടിയാണ് കേട്ടോ.

നഗരത്തിലെ ട്രാഫിക്കിൽ മാഗ്നൈറ്റ് ടർബോ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വാഹനമാണ്. സ്റ്റിയറിംഗ് ലൈറ്റ് ആയതിനാൽ തിരക്കേറിയ റോഡുകളിൽ പോലും ആത്മവിശ്വാസത്തോടെ ഓടിക്കാം. ടർബോ ലാഗ് വളരെ കുറവായത് കൊണ്ട് തന്നെ ഡ്രൈവിംഗ് സ്ട്രെസ് കുറവാണ്. ഹൈവേയിൽ എത്തിയാൽ മാഗ്നൈറ്റിന്റെ ടർബോ പവർ കണ്ട് കണ്ണുത്തളളിയേക്കാം. 80-100 kmph വേഗതകളിൽ വാഹനം സ്ഥിരതയോടെ കുതിക്കും. ദീർഘയാത്രകളിൽ ഡ്രൈവർക്ക് ക്ഷീണം എന്തെന്ന് പോലും അറിയാൻ സാധിക്കില്ല.


നിസാൻ 'MAGNITE' ടർബോ പെട്രോൾ മോഡലിനെ അടുത്തറിഞ്ഞാലോ

മൈലേജിന്റെ കാര്യത്തിലും മാഗ്നൈറ്റ് 1.0 ടർബോ നിരാശപ്പെടുത്തുന്നില്ല. ARAI സർട്ടിഫൈഡ് മൈലേജ് മാനുവൽ വേരിയന്റിന് ഏകദേശം ലിറ്ററിന് 20 കിലോമീറ്ററും CVT വേരിയന്റിന് 17.7 കിലോമീറ്ററുമാണ് അവകാശപ്പെടുന്നത്. ഇന്റീരിയറിൽ, മാഗ്നൈറ്റ് പ്രീമിയം ഫീലുള്ള കാബിൻ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. 8-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഈ സെഗ്‌മെന്റിൽ ലഭിക്കുന്നുണ്ട്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുഷ് ബട്ടൺ സ്റ്റാർട്ട്, 360 ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകൾ ബഡ്ജറ്റ് എസ്‌യുവിയിൽ അപൂർവമാണ്. ഇവ മാഗ്നൈറ്റിനെ കൊടുക്കുന്ന കാശിന് ഒരു മുതൽക്കൂട്ടാക്കി മാറ്റുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിലും നിസാൻ മാഗ്നൈറ്റ് കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്. ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, ABS-നൊപ്പം EBD, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ഇതിലുണ്ട്. പുതിയ അപ്‌ഡേറ്റുകളിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


നിസാൻ 'MAGNITE' ടർബോ പെട്രോൾ മോഡലിനെ അടുത്തറിഞ്ഞാലോ

സർവീസ് ചെലവും മെയിന്റനൻസും കുറഞ്ഞതാണ് മാഗ്നൈറ്റിന്റെ മറ്റൊരു വലിയ ആനുകൂല്യമായി എടുത്തു പറയേണ്ടത്. നിസാന്റെ സർവീസ് നെറ്റ്‌വർക്ക് ക്രമാതീതമായി മെച്ചപ്പെട്ടിട്ടുണ്ട്, ഇത് ഉപഭോക്താക്കൾക്ക് നിസാനിലേക്ക് തിരിയാൻ ആത്മവിശ്വാസം നൽകുന്നു. ബഡ്ജറ്റ് സെഗ്‌മെന്റിൽ ടർബോ പവറുള്ള എസ്‌യുവി തേടുന്നവർക്ക് നിസാൻ മാഗ്നൈറ്റ് 1.0 ടർബോ മികച്ചൊരു തിരഞ്ഞെടുപ്പാണ്. പെർഫോമൻസ്, ഫീച്ചറുകൾ, മൈലേജ് എന്നിവയുടെ നല്ല ബാലൻസ് ഈ വാഹനത്തിൽ കാണാം. കുറഞ്ഞ വിലയിൽ ശക്തമായ എൻജിനും ആധുനിക ഫീച്ചറുകളും ഒരുമിച്ച് ലഭിക്കണമെങ്കിൽ, മാഗ്നൈറ്റ് തീർച്ചയായും പരിഗണിക്കേണ്ട ഒരു ഓപ്ഷനാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Credit: Drivespark

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X