ഐസിസി ടി20 ലോകകപ്പിനായി തിരഞ്ഞടുത്തിട്ടുള്ള ഇന്ത്യന്‍ ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന് കമ്മിറ്റി ഒരു ഗണ്‍ (Gun) ടീമിനെ തന്നെയാണ് ഇത്തവണ തിരഞ്ഞെടുത്തിട്ടുള്ളതെന്നും ഏറെ സന്തോഷം നല്കുന്ന സ്ക്വാഡാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ് സ്ക്വാഡിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ശ്രീകാന്ത്. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം വലിയൊരു ഉപദേശം കൂടി നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് അറിയാം.

സഞ്ജു ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ചെറിയ ഇന്നിങ്സുകള്‍ കളിച്ച് പുറത്താവുന്നതിനു പകരം അവ വലിയ സ്കോറുകളാക്കി മാറ്റാന്‍ സഞ്ജു സാംസണ് ശ്രദ്ധിക്കണമെന്നാണ് കെ ശ്രീകാന്ത് നല്കുന്ന നിര്‍ണായകമായ ഉപദേശം. സൗത്താഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യിലെ അഗ്രസീവ് ഇന്നിങ്സിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
IND vs SA: ജയത്തെപ്പറ്റി ഒന്നും മിണ്ടാതെ ഗില്‍!! ഒരു പോസ്റ്റ് പോലുമില്ല, കാരണം സഞ്ജു?
അഹമ്മദാബാദിലെ അഞ്ചാം ടി20യില്‍ എന്തൊരു അടിയാണ് സഞ്ജു സാംസണ് അടിച്ചത്. ഒരു അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ച് ഔട്ടായെങ്കിലും വളരെ മികച്ച ഇന്നിങ്സ് തന്നെയായിരുന്നു അത്. തകര്‍പ്പന്‍ ടൈമിങും അവന്റെ ബാറ്റിങിലുണ്ടായിരുന്നു. മാര്‍ക്കോ യാന്സണിനെതിരേയുള്ള ആ സിക്സര്‍ കിടിലന്‍ തന്നെ. എന്തൊരു ഷോട്ടാണത്.
ബോള്‍ സ്ട്രൈക്ക് ചെയ്യുമ്പോള്‍ അതു വളരെ മാരകമാണെന്നു കാണാം. പക്ഷെ സഞ്ജുവിനോടു എനിക്കു ഒരു കാര്യം പറയാനുണ്ട്. ടേയ് സഞ്ജൂ, എനിക്കു നിന്നോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ. ഇതു പോലെ 37 റണ്സിലൊന്നും ഔട്ടാവാതെ നോക്കൂ. ഈ 37 റണ്‍സെന്നത് നീ 73 ആക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിന്നെ ഒരുത്തനും തൊടാന്‍ സാധിക്കില്ല. 30-40 റണ്‍സ് നേടിയാല്‍ അതു ആളുകള്‍ ഒരിക്കലും ഓര്‍മിക്കില്ല.
അഭിഷേക് ശര്‍മയും സഞ്ജുവും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ വളരെ സ്ഫോടനാത്മകം തന്നെയാണ്. എതിര് ടീമിലെ ബൗളര്‍മാരെ ഇവര്‍ ഭയപ്പെടുത്തുക തന്നെ ചെയ്യും. ക്രീസിന്റെ രണ്ടു എന്‍ഡുകളിലും ഒരുപോലെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണുള്ളതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ഇഷാന്റെ തിരിച്ചുവരവ്
അന്താരാഷ്ട്ര ക്രിക്കറ്റ് ഏറെക്കുറെ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനെ പ്രശംസിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്.
ഇഷാന് കിഷന് ശരിക്കുമൊരു അസാധാരണ ക്രിക്കറ്ററാണ്. അവന് മികച്ച ഫോമില്‍ മുന്നോട്ടു പോയാല്‍ അതു അങ്ങനെ തന്നെ പോയിക്കൊണ്ടേയിരിക്കും, അക്കാര്യമുറപ്പാണ്. അടുത്തിടെ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാന് മികച്ച പ്രകടനം നടത്തുക മാത്രമല്ല, അതു ടീമിനെ ജയിപ്പിക്കുമെന്നു ഉറപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്നു കാണാം. ഇതാണ് ഇഷാന്റെ തിരിച്ചുവരവില്‍ ഏറ്റവും നിര്‍ണായകമായത്.
ഓപ്പണറായി സഞ്ജു; കിഷനോ റിങ്കുവോ രണ്ടിൽ ഒരാൾ ഇറങ്ങും, ഒപ്പം കുൽദീപും ബുമ്രയും, സാധ്യത ഇലവൻ
സ്വന്തം പ്രകടനത്തോടൊപ്പം ടീമിന്റെ പ്രകടനത്തിനും അവന് പ്രാധാന്യം നല്കി. ടീമിനാണ് ഇഷാന് പ്രഥമ പരിഗണനയും നല്കി. ടീം വിജയിക്കാന്‍ തുടങ്ങുമ്പോഴാണ് നിങ്ങളുടെ പ്രകടനവും കൂടുതല്‍ അംഗീകരിക്കപ്പെടുക. ഇഷാനു പ്ലസ് പോയിന്റായി മാറിയതും ഇതാണ്. യുവ തലമുയ്ക്കു മികച്ച ഉപദേശം കൂടിയാണ് അവന് നല്‍കിയത്.
നിരാശപ്പെടരുത്, എവിടെയാണ് നിങ്ങള്‍ക്കു ചില കുറവുകളുള്ളതെന്നു തിരിച്ചറിഞ്ഞ് അതു മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യണം. അതിനു ശേഷം വലിയൊരു തിരിച്ചുവരവും നടത്തണമെന്നുമാണ് ഇഷാന് പറയുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
Credit: Mykhel
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
