ശനി മാറ്റത്തില്‍ അടിത്തറയിളകുന്നവര്‍: ജനുവരി 20 മുതല്‍ തുടക്കമായി കഷ്ടകാലം, ജോലിനഷ്ടം, ധനനഷ്ടം മാനഹാനി ഈ രാശി

ശനിയെ പൊതുവേ ജ്യോതിഷത്തില്‍ മോശം ഫലം നല്‍കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനം മാറുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള ഗുണദോഷഫലങ്ങളാണ് കാത്തിരിക്കുന്നത്. കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്ന ശനി പല വിധത്തിലാണ് ജീവിതത്തില്‍ നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളും കൊണ്ട് വരുന്നത്. എന്നാല്‍ 2026- ജനുവരി 20-ന് ശനി സ്വന്തം നക്ഷത്രമായ ഉത്രട്ടാതിയിലേക്ക് മാറുന്നു. ഈ മാറ്റം ജ്യോതിഷപരമായി അതിശക്തമായാണ് കണക്കാക്കുന്നത്.

അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറുന്നതാണ്. ശനിയുടെ നക്ഷത്രമാറ്റം അനുസരിച്ച് 3 രാശിക്കാരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അത് മാത്രമല്ല ഇത് ചില രാശിക്കാരില്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ഈ സംക്രമണം നിമിത്തം ജീവിതത്തില്‍ പല വിധത്തിലുള്ള ദോഷങ്ങളും കൊണ്ട് വരുന്നു. ഇത്തരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം കാര്യങ്ങളെ മാറ്റി മറിയ്ക്കുന്നു എന്നും നോക്കാം.


ശനി മാറ്റത്തില്‍ അടിത്തറയിളകുന്നവര്‍

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ നിരന്തരം വെല്ലുവിളികള്‍ കൊണ്ട് വരുന്നതിന് കാരണമാകുന്നു. നേത്ര സംബന്ധമായ രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കും. പലപ്പോഴും നിങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും മേടം രാശിക്കാര്‍ ജനുവരി 20-ന് ശേഷം അനുഭവിക്കേണ്ടി വരുന്നു. ജീവിതത്തില്‍ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം എന്നില്ല. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങളുണ്ടാവും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെ ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഇരട്ടിയാക്കും. ഏത് കാര്യത്തിലും പരിചയസമ്പന്നരായവരുടെ ഉപദേശം അല്‍പം ശ്രദ്ധിച്ച് വേണം അനാവശ്യമായി തര്‍ക്കങ്ങളിലേക്ക് പോവരുത്. അത് നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും. പരിചയസമ്പന്നരുടെ ഉപദേശം മാത്രം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ കൊണ്ട് വരുന്നു. പലപ്പോഴു അശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ജീവിതത്തില്‍ പുതിയ വെല്ലുവിളികള്‍ സംഭവിക്കുകയും അതില്‍ നിന്ന് രക്ഷനേടാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. പൂര്‍ത്തിയാക്കാത്ത ജോലികള്‍ നിങ്ങളില്‍ മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യോഗമുണ്ട്. പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നിങ്ങളെ തേടി എത്തും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് വഴി ശാരീരിക മാനസിക ആരോഗ്യം പ്രശ്‌നത്തിലേക്ക് എത്തുകയു ചെയ്യുന്നു. അശ്രദ്ധ കാണിക്കാതെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. ഉത്തരവാദിത്വത്തോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് സാധ്യതയുണ്ട്. യാതൊരു കാര്യത്തിലും അശ്രദ്ധ കാണിക്കരുത് എന്നതാണ് ആലോചിക്കേണ്ട കാര്യം.


ശനി മാറ്റത്തില്‍ അടിത്തറയിളകുന്നവര്‍

ധനു രാശി
ജനുവരി 20-ന് ശേഷം ശനിയുടെ നക്ഷത്രമാറ്റം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്ന ഒരു രാശിക്കാരില്‍ ഒന്നാണ് ധനു രാശി. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്. ഈ സമയത്ത് ആരോഗ്യപരമായി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ തേടി എത്തും. ഏത് തീരുമാനമെടുക്കുമ്പോഴും രണ്ട് പ്രാവശ്യം ചിന്തിക്കേണ്ടതാണ്. അതീവ ജാഗ്രത എല്ലാ കാര്യത്തിലും ചെലുത്തേണ്ടതാണ്. സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നതിനാല്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. മുന്നോട്ടുള്ള ഓരോ ചുവടും സൂക്ഷിച്ച് വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും. ഓരോ ചുവടും ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക നഷ്ടങ്ങളിലേക്ക് നിങ്ങളെത്തുന്നതിനാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Credit: Boldsky

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X