ഫോർച്ച്യൂണറിനെ തീർക്കാൻ വന്ന പവനായി ശവമായി! നവംബറിൽ 49 ശതമാനത്തിൻ്റെ തകർച്ചയുമായി ജർമൻ മോഡൽ

ഇന്ത്യൻ വിപണിയിൽ എതിരാളികളില്ലാതെ വിഹരിച്ചു നടക്കുന്ന ഒരു മോഡലെന്ന് തന്നെ പറയാം ടൊയോട്ട ഫോർച്ച്യുണറിനെ കുറിച്ച്. പല ബ്രാൻഡുകളും ഫോർച്ച്യൂണറിനെ തകർക്കാൻ പല മോഡലുകളുമായി രംഗത്ത് വന്നുവെങ്കിലും ഒന്നും ശോഭിക്കാന സാധിച്ചിട്ടില്ല, എന്നാൽ അവിടെയാണ് സ്കോഡ കൊഡിയാക്ക് വ്യത്യസ്തനാകുന്നത്. ഡൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച സ്കോഡ കൊഡിയാക് ഇന്ത്യയിൽ അസംബിൾ ചെയ്‌താണ് പുറത്തിറക്കുന്നത്. സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 46.89 ലക്ഷം രൂപ മുതൽ 48.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

പക്ഷേ സ്കോഡയ്ക്കും ടൊയോട്ട ഫോർച്ച്യൂണർ എന്ന ഒറ്റ കൊമ്പന് മുന്നിൽ പലപ്പോഴും മുട്ടുകുത്തേണ്ടി വന്നു. ഇപ്പോഴിതാ കൊഡിയാകിൻ്റെ നവംബറിൽ വിൽപ്പന കണക്കുകൾ പുറത്ത് വന്നതിൽ 49 ശതമാനത്തിൻ്റെ തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 305 യൂണിറ്റുകളാണ് ഒക്ടോബറിൽ വിറ്റതെങ്കിൽ നവംബറിൽ 153 യൂണിറ്റുകളാണ് വിറ്റത്. അതായത് കണക്കുകൾ പ്രകാരം 49 ശതമാനത്തിൻ്റെ തകർച്ചയാണ് കണ്ടത്.


ഫോർച്ച്യൂണറിനെ തീർക്കാൻ വന്ന പവനായി ശവമായി

നിസാൻ X-ട്രെയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്ന വിഭാഗത്തിലാണ് സ്കോഡ കൊഡിയാക്കും മത്സരത്തിനിറങ്ങിയത്. രണ്ടാം തലമുറ എസ്‌യുവിക്ക് കിടിലൻ സ്റ്റൈലിംഗ്, കൂടുതൽ സവിശേഷതകളുള്ള പുതിയ ഇന്റീരിയർ, പവറിൽ നേരിയ വർധനവ് എന്നിവയെല്ലാം ലഭിക്കുമ്പോൾ വിലയുടെ കാര്യവും സെറ്റാണ്.

സ്കോഡയുടെ ഏറ്റവും പുതിയ മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യം ഉപയോഗിച്ചുകൊണ്ട് പുതിയ കൊഡിയാക് പണികഴിപ്പിച്ചിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ ഷാർപ്പും സ്പോർട്ടിയറുമായി വരുന്ന രൂപം എസ്‌യുവിക്ക് അന്യായ റോഡ് പ്രസൻസും സമ്മാനിക്കുന്നുണ്ട്. ബോൾഡ് ബട്ടർഫ്ലൈ ഗ്രിൽ, ഫോഗ് ലാമ്പുകളുമായി ജോടിയാക്കിയ സ്ലീക്കർ ആംഗുലർ ഹെഡ്‌ലാമ്പുകൾ, ടെയിൽഗേറ്റിന് കുറുകെ ഒഴുകുന്ന ലൈറ്റ് സ്ട്രൈപ്പുള്ള റീഡിസൈൻ ചെയ്ത റിയർ ലൈറ്റുകൾ എന്നിവയെല്ലാമാണ് ഡിസൈൻ ഹൈലൈറ്റുകൾ.


ഫോർച്ച്യൂണറിനെ തീർക്കാൻ വന്ന പവനായി ശവമായി

സ്പോർട്‌ലൈൻ വേരിയന്റിൽ ഗ്രിൽ, വിംഗ് മിററുകൾ, D-പില്ലർ ഗാർണിഷ്, പിൻ ബമ്പർ എന്നിവയ്ക്ക് കറുപ്പ് നിറമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൊത്തത്തിൽ 4,758 മില്ലിമീറ്റർ നീളമുള്ള പുത്തൻ സ്കോഡ കൊഡിയാക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 61 മില്ലിമീറ്റർ നീളം അധികമായുണ്ട്. 1,864 മില്ലിമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിങ്ങനെയാണ് കൊഡിയാക്കിനുള്ളത്.

13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ആകർശണം. സ്‌കോഡയുടെ പുതിയ സ്മാർട്ട് ഡയൽ സജ്ജീകരണം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 14-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റിംഗും കൂളിംഗും ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, ഒന്നിലധികം യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയാണ് കൊഡിയാക്കിലെ പ്രീമിയം ഫീച്ചറുകൾ.


ഫോർച്ച്യൂണറിനെ തീർക്കാൻ വന്ന പവനായി ശവമായി

17 മുതൽ 20 ഇഞ്ച് വരെ വലിപ്പങ്ങളിലുള്ള പുതിയ അലോയ് വീലുകളും പ്രീമിയം എസ്‌യുവിയുടെ ഭാഗമാവും. സൗകര്യത്തിനും സാങ്കേതികവിദ്യയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് പുതിയ സ്കോഡ കൊഡിയാക്കിന്റെ അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. നീളം കൂടിയതിനാൽ ക്യാബിൻ സ്പേസും ബൂട്ട് സ്പേസും അധികം ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. 7 സീറ്റർ കോൺഫിഗറേഷനുമായി വരുന്ന എസ്‌യുവിയിൽ നിരവധി നൂതന സവിശേഷതകൾ കുത്തിനിറച്ചിട്ടുണ്ടേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Credit: Drivespark

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X