SLEEPER BUS ഇനി കൂടുതൽ സുരക്ഷിതം; സ്ലീപ്പർ കോച്ച് നിർമ്മാണം കർശനമാക്കി കേന്ദ്രം

ദൂരയാത്രകൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന സ്ലീപ്പർ കോച്ച് ബസുകൾ ഇനി കർശനമായ സർക്കാർ നിയന്ത്രണത്തിന് വിധേയമാക്കാൻ തീരുമാനമാക്കിയിരിക്കുകയാണ്. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ തുടർച്ചയായ സ്ലീപ്പർ ബസ് തീപിടിത്ത അപകടങ്ങളിൽ 145-ലധികം പേർ ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്നാണ് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം (MoRTH) നിർണായക നടപടികളാണ് പ്രഖ്യാപിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബസുകൾ ഇനി നിരത്തുകളിൽ ഓടാൻ അനുവദിക്കില്ല എന്നതാണ് കേന്ദ്രത്തിന്റെ ശക്തമായ നിലപാട്. പുതിയ നിയമങ്ങൾ പ്രകാരം, സർക്കാർ അംഗീകൃത ഓട്ടോമൊബൈൽ/ബസ് ബോഡി നിർമ്മാതാക്കൾക്ക് മാത്രമേ സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കാൻ അനുമതിയുള്ളൂ.

അനധികൃത വർക്ക്‌ഷോപ്പുകളിലും ലോക്കൽ ബോഡി ബിൽഡർമാരിലുമുള്ള നിർമാണം പൂർണമായും നിരോധിച്ചിരിക്കുന്നു എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിലൂടെ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ഗുരുതരമായ ഡിസൈൻ പിഴവുകളുള്ള ബസുകൾ ഒഴിവാക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ബസ് ഉടമകൾ ചിലവ് കുറയ്ക്കുന്നതിന് വേണ്ടി വില കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് വാഹനത്തിൻ്റെ ഭാഗങ്ങൾ നിർമിക്കുന്നതാണ് പ്രധാന പ്രശ്നം.


SLEEPER BUS ഇനി കൂടുതൽ സുരക്ഷിതം

കഴിഞ്ഞ ആറുമാസത്തിനിടെ ഉണ്ടായ അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകളിൽ അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, തീപിടിക്കുന്ന ഇന്റീരിയർ മെറ്റീരിയലുകൾ, തടസ്സപ്പെട്ട എമർജൻസി എക്സിറ്റുകൾ, മോശം വെന്റിലേഷൻ എന്നിവ വ്യാപകമായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളാണ് സർക്കാർ ഇടപെടലിന് കാരണമായത്.

പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, നിലവിൽ സർവീസ് നടത്തുന്ന സ്ലീപ്പർ ബസുകൾക്കും നിർബന്ധമായ മാറ്റങ്ങൾ വരുത്തണം. ഫയർ ഡിറ്റക്ഷൻ & ഫയർ സപ്രഷൻ സിസ്റ്റം, എമർജൻസി ലൈറ്റിംഗ്, വ്യക്തമായി അടയാളപ്പെടുത്തിയ എക്സിറ്റുകൾ, സുരക്ഷാ ഹാമറുകൾ, ഒഴിപ്പിക്കൽ ഉപകരണങ്ങൾ എന്നിവ ഇനി നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിന് പുറമെ, ഡ്രൈവർമാരുടെ ഉറക്കം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ADAS (Advanced Driver Assistance Systems) സംവിധാനങ്ങളും പുതിയ ബസുകളിൽ നിർബന്ധമാക്കി.


SLEEPER BUS ഇനി കൂടുതൽ സുരക്ഷിതം

റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതുപോലെ, "സ്ലീപ്പർ ബസുകളിൽ കണ്ട ഡിസൈൻ പിഴവുകൾ യാത്രക്കാരുടെ ജീവൻ നേരിട്ട് അപകടത്തിലാക്കുന്നതാണ്. അതിനാൽ ഇനി സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല." ഈ പ്രസ്താവന തന്നെ കേന്ദ്രത്തിന്റെ 'zero tolerance' സമീപനം വ്യക്തമാക്കുന്നു എന്നതാണ് മനസിലാക്കേണ്ടത്. നിയമങ്ങൾ പാലിക്കാത്ത സ്ലീപ്പർ കോച്ചുകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും സർവീസ് നിർത്തലാക്കാനും സാധ്യതയുണ്ട്.

നിർമാണ ഘട്ടത്തിൽ തന്നെ സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കിയതിനാൽ, നിയമലംഘനം നടത്തുന്ന ബസുകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും സർവീസ് നിർത്തലാക്കാനും അധികാരികൾക്ക് സാധിക്കും. ഇത് സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്കും നിർമ്മാതാക്കൾക്കും ശക്തമായ മുന്നറിയിപ്പായിട്ടാണ് കേന്ദ്ര പുറത്തിറക്കിയിരിക്കുന്നത് എന്ന് പ്രത്യേകം ഓർക്കുക.

ഈ നടപടികൾ മൂലം ദൂരയാത്രകൾ കൂടുതൽ സുരക്ഷിതമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഒരേസമയം, ബസ് വ്യവസായം മുഴുവൻ സുരക്ഷയെ മുൻനിർത്തിയുള്ള ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നതിന്റെ സൂചനയുമാണിത് - യാത്രക്കാരുടെ ജീവൻ ഇനി വിലകുറഞ്ഞ ബോഡി നിർമാണങ്ങളുടെ കൈകളിൽ വിട്ടുകൊടുക്കില്ല എന്ന തീരുമാനമാണ് കേന്ദ്രം എടുത്തിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Credit: Drivespark

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X