മുംബൈ: അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയാണ് ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് ടീമിലുണ്ട്. ഏറെ നാളായി ടീമിന് പുറത്തുള്ള ഇഷന്‍ കിഷനും 15 അംഗ ടീമില്‍ ഇടം നേടി.
IND vs SA: സഞ്ജു ഫിഫ്റ്റിയടിച്ചേനെ, എല്ലാം തകര്‍ത്തത് അംപയര്‍!! ആ സംഭവം താളം തെറ്റിച്ചു
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്കുള്ള വാതില്‍ തുറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20യിലെ മോശം പ്രകടനമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിന്റെ വഴിയടച്ചത്. അതേസമയം പ്ലെയിംഗ് ഇലവനില്‍ സഞ്ജു സാംസണിന്റെ സ്ഥാനം ഇതോടെ ഉറപ്പിക്കപ്പെടു. ഓപ്പണിംഗ് പൊസിഷനില്‍ തന്നെയായിരിക്കും സഞ്ജു കളിക്കുക

മൂന്നാം നമ്പറില്‍ തിലക് വര്‍മ്മയും നാലാമത് സൂര്യകുമാര്‍ യാദവും ബാറ്റിംഗിനെത്തും. ഹര്‍ദിക് പാണ്ഡ്യയായിരിക്കും അഞ്ചാമത് ബാറ്റിംഗിനെത്തുക. ഇടത് - വലത് കോംബിനേഷന്‍ ബാറ്റിംഗില്‍ പരീക്ഷിക്കും എന്ന് ടീം പ്രഖ്യാപനത്തിനിടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി. യശ്വസി ജയ്സ്വാളിന്റെ കാര്യം ചര്‍ച്ചയില്‍ വന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്റിനെതിരായ ടി20 യിലും ഈ ടീം തന്നെയായിരിക്കും കളിക്കുക,
ഇന്ത്യയുടെ 15 അംഗ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്
IND vs SA: ജയത്തെപ്പറ്റി ഒന്നും മിണ്ടാതെ ഗില്‍!! ഒരു പോസ്റ്റ് പോലുമില്ല, കാരണം സഞ്ജു?
2026 ഫെബ്രുവരിയില്‍ നടക്കുന്ന ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കും. ഗ്രൂപ്പ് എ യിവലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്, നെതര്‍ലാന്റ്, യുഎസ്, നമീബിയ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഫെബ്രുവരി 7 ന് യുഎസുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. നമീബിയ (ഫെബ്രുവരി 12), പാകിസ്ഥാന് (ഫെബ്രുവരി 15), നെതര്‍ലാന്റ് (ഫെബ്രുവരി 18) എന്നിവരുമായാണ് ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യ ഏറ്റുമുട്ടുക.
IND vs SA: ആ വിക്കറ്റ് ബുംറയ്ക്കല്ല, സഞ്ജുവിന്!! സൂര്യയെ പോലും ഞെട്ടിച്ച നീക്കം, സംഭവമിങ്ങനെ
ടി 20 യിലെ നിലവിലെ ലോകചാമ്പ്യന്മാരാണ് ടീം ഇന്ത്യ. മാത്രമല്ല കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സമഗ്രാധിപത്യമാണ്. 2023 ഓഗസ്റ്റ് മുതല്‍ ഇന്ത്യ ടി 20യില്‍ ഒരു പരമ്പരയോ ടൂര്‍ണമെന്റോ തോറ്റിട്ടില്ല.
Credit: Mykhel
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
