T20 WC 2026: സഞ്ജുവിനെ 'തൊട്ടുകളിക്കരുത്'!! 3ല്‍ തിലകല്ല, ഇന്ത്യക്കു ഈ 11 മതിയെന്ന് രഹാനെ

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ബാറ്റര്‍ അജിങ്ക്യ രഹാന. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ലൈനപ്പിനെ കുറിച്ച് അദ്ദേഹം നിരീക്ഷണം നടത്തിയത്. ഇലവനില്‍ ഒരു സ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്നും രഹാനെ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത മാസം ഏഴു മുതല്‍ ടി20 ലോകകപ്പിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കാര്‍ണിവല്‍ നടക്കാനിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പാണ് ലക്ഷ്യമിടുന്നത്. പക്ഷെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും ഇതു സാധിച്ചിട്ടില്ലെന്നതിനാല്‍ ഇന്ത്യ ഇതു തിരുത്തുമോയെന്നാണ് അറിയാനുള്ളത്.


T20 WC 2026: സഞ്ജുവിനെ 'തൊട്ടുകളിക്കരുത്'!! 3ല്‍ തിലകല്ല, ഇന്ത്യക്കു ഈ 11 മതിയെന്ന് രഹാനെ

ലൈനപ്പില്‍ ആരൊക്കെ?

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്ന തുടരണമെന്നാണ് അജിങ്ക്യ രഹാനെയുടെ അഭിപ്രായം. തകര്‍പ്പന്‍ ഫോമിലുള്ള മുന്‍നിര ബാറ്റര്‍ ഇഷാന്‍ കിഷനും ടീമിന്റെ ഭാഗമാണെങ്കിലം ഇതിന്റെ പേരില്‍ സഞ്ജുവിനെ മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് രഹാനെയുള്ളത്.

T20 WC 2026: പാക്കും കിവികളുമില്ല!! സെമി കളിക്കുക ഈ 4 ടീം, ഫൈനലില്‍ ഇവര്‍; പ്രവചിച്ച് ചാറ്റ്ജിപിടി

അഭിഷേകിന്റെ കുറച്ചു മല്‍സരങ്ങളിലെ പ്രകടനം അത്ര മികച്ചതല്ലെങ്കിലും ഈ ഫോര്‍മാറ്റെന്നത് ആത്മവിശ്വാസത്തോടെ കളിക്കുകയെന്നയാണ്. ഒരു താരമെന്ന വലിയ ആത്മവിശ്വാസമുള്ളയാളാണ് അവന്‍. താന്‍ ക്രീസില്‍ തുടര്‍ന്നാല്‍ കളി ജയിപ്പിക്കാന്‍ സാധിക്കുമെന്നും അഭിഷേക് കാണിച്ച തന്നിട്ടുമുണ്ട്.

അവന്റെ ബാറ്റിങ് പങ്കാളിയായി സഞ്ജു തന്നെയാണ് ബെസ്റ്റ്. അദ്ദേഹം ഇപ്പോള്‍ വളരെ മികച്ച ഫോമിലാണ്, നല്ല അറ്റാ്ക്കിങ് ക്രിക്കറ്റാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹത്തിന്റെ പ്രകടനം ഞാന്‍ കണ്ടിരുന്നു. വളരെ തീവ്രതയോടെയാണ് ബാറ്റ് ചെയ്യുന്നത്.

കളി വായിച്ചെടുക്കാനുള്ള സഞ്ജുവിന്റെ മിടുക്ക് നമുക്കെല്ലാം അറിയാവുന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം ബാറ്റിങില്‍ എവിടെയും കളിക്കാന്‍ കഴിയുമെന്നതാണ്. 3-5 വരെ വ്യത്യസ്ത റോളുകളില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴും വളരെ പോസിറ്റീവായാണ് അതിനോടു പ്രതികരിച്ചത്. ഇത്തരമൊരു താരം ടീമിലുള്ളത് വളരെ നല്ല കാര്യമാണെന്നു ഹാനെ അഭിപ്രായപ്പെട്ടത്.

IPL 2026: സഞ്ജുവിന്റെ പകരക്കാരന്‍ ഇതു തന്നെ!! വൈഭവിന് ശേഷം പുതിയ ഹീറോ; ആരെന്നറിയാം

മൂന്നാമനായി തിലക് വര്‍മയല്ല, മറിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. സൂര്യയെമൂന്നാം നമ്പറില്‍ കാണാനാണ് എന്റെ ആഗ്രഹം. കാരണം അദ്ദേഹത്തിന്റെ ബാറ്റിങ് പാറ്റേണെന്നത് തുടക്കത്തില്‍ അല്‍പ്പം സമയമെടുക്കുന്നുവെന്നതാണ്. അതുകൊണ്ടു തന്നെ മൂന്നിലെത്തിയാല്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താനുളള സമയം സൂര്യക്കു ലഭിക്കുകയും ചെയ്യും.


T20 WC 2026: സഞ്ജുവിനെ 'തൊട്ടുകളിക്കരുത്'!! 3ല്‍ തിലകല്ല, ഇന്ത്യക്കു ഈ 11 മതിയെന്ന് രഹാനെ

തിലകാണ് നാലാം നമ്പറിലുള്ളത്. സമീപകാലത്തു വള മികച്ച ഫോമിലാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. കളിച്ചയിടത്തെല്ലാം തിലക് നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. വളരെ വൈവിധ്യമുള്ള ഷോട്ടുകള്‍ അവന്റെ പക്കലുണ്ടെന്നു കാണാം.

അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരിലൊരാളെ സാഹചര്യമനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാം. ഏഴാമനായി കളിക്കേണ്ടയാള്‍ അക്ഷര്‍ പട്ടേലാണ്. അതിനു ശേഷം റിങ്കു സിങിനെ കാണാനാണ് ആഗ്രഹം. പക്ഷെ കളിക്കുന്ന വിക്കറ്റും എതിരാളിയെയും നോക്കിയാണ് തീരുമാനം എടുക്കേണ്ടത്.

റിങ്കുവല്ലെങ്കില്‍ ഈ പൊസിഷനില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കാം. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുമുണ്ടാവുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

രഹാനെ തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്/ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X