ടാറ്റ പഞ്ചിൻ്റെ വരവോടെയാണ് ഇന്ത്യൻ വിപണിയിൽ മൈക്രോ എസ്‍യുവി എന്ന സെഗ്‌മെൻ്റ് ജനപ്രിയമാകുന്നത്. മുമ്പ് മഹീന്ദ്ര KUV100 എന്നൊരു കുഞ്ഞൻ രാജ്യത്തുണ്ടായിരുന്നുവെങ്കിലും കാര്യമായി ക്ലച്ചുപിടിച്ചിരുന്നില്ല. ഇവിടേയ്ക്കാണ് ടാറ്റയുടെ മിടുക്കൻ 2021-ൽ അവതരിക്കുന്നത്. ഹാച്ച്ബാക്കുകൾ ലഭിക്കുന്ന വിലയ്ക്ക് എസ്‌യുവി മുതലാളിയാവാൻ ലഭിച്ച അവസരം ഇന്ത്യക്കാർ നഷ്ടപ്പെടുത്തിയില്ലെന്ന് വേണം പറയാൻ. അഡാറ് സേഫ്റ്റിയും നല്ല ഡിസൈനും മികച്ച ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ പഞ്ച് അതിവേഗമാണ് വിറ്റഴിഞ്ഞത്. വിപണിയിലെത്തി അഞ്ച് വർഷങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും 7 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയാണ് ആശാൻ.
ഈയിടയ്ക്ക് മുഖംമിനുക്കിയെത്തിയതോടെ കൂടുതൽ ആളുകൾ പഞ്ചിനെ സ്വന്തമാക്കുവാനായി എത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ മോഡലിൻ്റെ വരവ് എൻട്രി ലെവൽ എസ്‌യുവിയുടെ ഡിമാൻഡിൽ ഗണ്യമായ വർധനവിന് കാരണമായി. ഒരു റിപ്പോർട്ട് അനുസരിച്ച് പ്രതിദിനം ഏകദേശം 1,500 ബുക്കിംഗുകളാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വാരിക്കൂട്ടുന്നത്. വലിയ വെയിറ്റിംഗ് പിരീഡ് ഇല്ലാതെ തന്നെ മൈക്രോ എസ്‌യുവി പോർച്ചിലെത്തുകയും ചെയ്യും.

നിലവിൽ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് 65 ദിവസത്തെ കാത്തിരിപ്പ് കാലയളവാണുള്ളതെന്ന് ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. 5.59 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് പുതുമോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. വെറും 4 വർഷവും 3 മാസവും കൊണ്ടാണ് പഞ്ച് 700,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ലിൽ എത്തിയിരിക്കുന്നത്. ഇനിയും ഈ വേഗം നിലനിർത്താൻ ടാറ്റയ്ക്ക് സാധിക്കുമെന്നാണ് ബുക്കിംഗ് കണക്കുകൾ പറഞ്ഞുവെക്കുന്നത്.
2025 കലണ്ടർ വർഷത്തിൽ മാത്രം 1.73 ലക്ഷത്തിലധികം യൂണിറ്റ് വിൽപ്പനയാണ് പഞ്ച് വാരിക്കൂട്ടിയത്. ഡിസൈനിലേക്ക് വന്നാൽ ബോക്‌സിയും ഒതുക്കമുള്ളതുമായ എസ്‌യുവിയുടെ രൂപം ആരേയും ആകർഷിക്കുന്ന ഒന്നാണ്. സ്ലിം എൽഇഡി ഡിആർഎൽ, ബ്ലാക്ക്-ഔട്ട് ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, റീഡിസൈൻ ചെയ്ത ബമ്പർ എന്നിവയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൻ്റെ മുൻവശത്തെ പ്രധാന ഹൈലൈറ്റുകൾ.

പിൻഭാഗത്തേക്ക് വന്നാൽ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകളും പുതുക്കിയ ബമ്പറും ഒരു ആധുനിക സ്പർശം നൽകുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതിയ 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് എസ്‌യുവിയെ ഗ്ലാമറാക്കുന്നത്. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നീ വൈവിധ്യമാർന്ന 6 വേരിയൻ്റുകളിലാണ് ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടക്കാനാവുക.
ബംഗാൾ റൂജ്, കാരാമൽ, കൂർഗ് ക്ലൗഡ്‌സ്, സയന്റാഫിക്, ഡേറ്റോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നിവയാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലെ കളർ ഓപ്ഷനുകൾ. എളുപ്പത്തിൽ പാർക്ക് ചെയ്യുന്നതിനായി 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഓട്ടോ-ഡിമ്മിംഗ് IRVM, വലിയ 10.24 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ഒരു ഹാർമൻ ഓഡിയോ സിസ്റ്റം തുടങ്ങി നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് പുതിയ ടാറ്റ പഞ്ച് വരുന്നത്.

പുതിയ ടാറ്റ പഞ്ച് ഇപ്പോൾ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബൂട്ട് വാഗ്ദാനം ചെയ്യുന്നുവെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. മൈക്രോ എസ്‌യുവിയുടെ പെട്രോൾ വേരിയന്റിന് 366 ലിറ്റർ ലഗേജ് ശേഷിയും സിഎൻജി പതിപ്പുകൾക്ക് 210 ലിറ്റർ ബൂട്ട് സ്പേസുമാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൻ്റെ ഭാഗമാണ്.
ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും പഞ്ചിന് ഇടിച്ചിടാനായിട്ടുണ്ട്. 1.2 ലിറ്റർ NA പെട്രോൾ, സിഎൻജി ബൈ-ഫ്യുവൽ, പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് മൈക്രോ എസ്‌യുവി വാങ്ങാനാവുന്നത്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ.
Credit: Drivespark
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
