ഡിസംബർ മാസമായതോടെ വർഷാവസാന ഓഫറുകളുമായി കമ്പനികൾ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഓഫറുണ്ടെന്ന് കരുതി ഏത് വണ്ടിയും വാങ്ങുന്നവരല്ല കേട്ടോ ഇന്ത്യൻ ഉപഭോക്താക്കൾ, പ്രത്യേകിച്ച് കേരളത്തിൽ. തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനത്തിന് ഓഫറില്ലെങ്കിൽ പോലും ആളുകൾ വാങ്ങിയിരിക്കും. എന്നാൽ അതിനൊപ്പം തന്നെ ജനപ്രിയ മോഡലുകൾക്ക് ഓഫറുണ്ടെങ്കിൽ പിന്നെ ഷോറൂമിൽ തിക്കും തിരക്കും ആയിരിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. അങ്ങനെ ഇനി തിക്കും തിരക്കും വരാൻ പോകുന്നത് ടൊയോട്ടയുടെ ഷോറൂമിലായിരിക്കും. കാരണം 27 കിലോമീറ്റ മൈലേജ് തരുന്ന എസ്‌യുവിക്ക് 1 ലക്ഷം രൂപ വരെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഹൈബ്രിഡ് മോഡലുകളിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ 96100 രൂപയുടെ എക്സ്ചേഞ്ച്,ക്യാഷ്, കോർപ്പറേറ്റ് ബോണസ് ഉൾപ്പടെ 50000 രൂപയുടെ ലോയൽറ്റി ബോണസും ലഭിക്കുന്നു. അങ്ങനെ മൊത്തത്തിൽ 1.50 ലക്ഷം രൂപയുടെ ഓഫറുകളാണ് ഹൈറൈഡർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്.സിഎൻജി മോഡലിന് 74000 രൂപ മറ്റ് ബോണസുകളും 50000 രൂപ ലോയൽറ്റി ബോണസും കൂടെ കൂട്ടിയാൽ മൊത്തം 1.24 ലക്ഷം രൂപയുടെ കിഴിവാണ് ലഭിക്കുന്നത്.

G,V നിയോഡ്രൈവ് വേരിയൻ്റുകൾക്ക് 62000 രൂപയും 50000 രൂപ ലോയൽറ്റി ബോണസും ഉൾപ്പടെ 1.22 ലക്ഷം രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. S നിയോ ഡ്രൈവ് വേരിയൻ്റ് വാങ്ങുന്നവർക്ക് 1.12 ലക്ഷം രൂപ ലാഭിക്കാമെങ്കിൽ E നിയോ ഡ്രൈവ് സ്വന്തമാക്കുന്നവരെ കാത്തിരിക്കുന്നത് 1.10 ലക്ഷം രൂപയുടെ ഓഫറുകളാണ് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ.
ഡിസ്‌കൌണ്ട് ഓഫറുകൾ നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓർമിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകൾ ലഭ്യമാവുക. കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. അതിനൊപ്പം തന്നെ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനും മറക്കരുതേ.

ഹൈറൈഡറിൻ്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുകയാണെങ്കിൽ NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വാങ്ങാം. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ വികസിപ്പിക്കാനാവും.
അതേസമയം രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത് എന്നതാണ് ആളുകളെ ആകർഷിക്കുന്ന ഏറ്റവും വലിയ കാര്യം.

മുമ്പ് 11.34 ലക്ഷം മുതൽ 19.99 ലക്ഷം വരെയായിരുന്നു ടൊയോട്ട എസ്‌യുവിയുടെ എക്സ്ഷോറൂം വിലയെങ്കിൽ പുതിയ ജിഎസ്ടി പ്രകാരം ഇപ്പോൾ വില 10.94 ലക്ഷം മുതൽ 19.57 ലക്ഷം വരെയായി മാറിയിട്ടുണ്ട്. അടുത്തിടെയാണ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് എസ്‌യുവിയുടെ 2025 മോഡലിനെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അധിക ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വാഹനത്തെ അണിനിരത്തിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
Credit: Drivespark
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
