കേന്ദ്ര ബജറ്റ് 2026: മദ്യത്തിന് വില കൂടും..സിഗററ്റിനും..വില മറ്റെന്തിനൊക്കെ കൂടും?, കുറയും?..അറിയാം

കേന്ദ്ര ബജറ്റ് പ്രകാരം കാൻസർ മരുന്നുകൾ, സമുദ്രോത്പന്നങ്ങൾ, ഇലക്ട്രിക് വാഹന ബാറ്ററി, കായിക ഉപകരണങ്ങൾ എന്നിവയ്ക്ക് ഇനി വില കുറഞ്ഞേക്കും. എന്നാൽ, മദ്യത്തിനും പുകയില ഉൽപ്പന്നങ്ങൾക്കും ഇനി കൂടുതൽ പണം നൽകേണ്ടി വരും.ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വില കൂടുന്നവയും കുറയുന്നവയും ഏതാണെന്ന് വിശദമായി നോക്കാം.

വില കൂടുന്നവ

സിഗരറ്റ് , പാൻ മസാല

നിയന്ത്രണം കർശനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഗരറ്റ്, പാൻ മസാല അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ചത്. ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ ആരോഗ്യ, ദേശീയ സുരക്ഷാ സെസ്സും ഇനി ചുമത്തും. 2017 ജൂലൈ മുതൽ ഉണ്ടായിരുന്ന 28% ജിഎസ്ടിക്കും നഷ്ടപരിഹാര സെസ്സിനും പകരമാണിത്.


കേന്ദ്ര ബജറ്റ് 2026: മദ്യത്തിന് വില കൂടും..സിഗററ്റിനും..വില മറ്റെന്തിനൊക്കെ കൂടും?, കുറയും?..അറിയാം

പുതിയ നിയമമനുസരിച്ച്, 1,000 സ്റ്റാൻഡേർഡ് അല്ലാത്ത സിഗരറ്റുകൾക്ക് 2,050 മുതൽ ₹8,500 വരെ എക്സൈസ് തീരുവയുണ്ട്. ഇനം, നീളം എന്നിവയനുസരിച്ച് ഇത് 11,000 വരെയാകാം. 65 മി.മീ. വരെയുള്ള ഷോർട്ട് സിഗരറ്റുകൾക്ക് 2.05 (നോൺ-ഫിൽട്ടർ), 2.10 (ഫിൽട്ടർ) വീതവും നികുതിയുണ്ടാകും. ഇടത്തരം സിഗരറ്റുകൾക്ക് 4 രൂപയും, നീളം കൂടിയവയ്ക്ക് 5.40 രൂപയും ഒരു സ്റ്റിക്കിന് നികുതി വരും.

സിഗരറ്റിന്മേലുള്ള മൊത്തം നികുതിഭാരം പഴയ 50-55 ശതമാനത്തിൽ നിന്ന് 60-70 ശതമാനമായി വർദ്ധിക്കും. സിഗരറ്റുകൾക്ക് പുറമെ മറ്റ് പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും വില ഉയർന്നു. സംസ്കരിക്കാത്ത പുകയിലയ്ക്ക് 60-70 ശതമാനം എക്സൈസ് തീരുവയും, ഇ-സിഗരറ്റുകൾക്കും നിക്കോട്ടിൻ ഉത്പന്നങ്ങൾക്കും 100 ശതമാനം നികുതിയും ചുമത്തും. പാൻ മസാല, ഗുട്ഖ എന്നിവയ്ക്ക് പ്രത്യേക ആരോഗ്യ, ദേശീയ സുരക്ഷാ സെസ്സും ഉണ്ടാകും.

ദോഷകരമായ ഈ ഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ച് പുകവലിയിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഈ നീക്കം കള്ളക്കടത്തിനും നിയമവിരുദ്ധ സിഗരറ്റ് വിൽപനക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ പങ്കുവെയ്ക്കുന്ന ആശങ്ക.

വില കൂടുന്ന മറ്റുള്ള ഉത്പന്നങ്ങൾ

ആഡംബര വാച്ചുകൾ, ഇറക്കുമതി ചെയ്ത മദ്യം, ഇറക്കുമതി ചെയ്ത ആഡംബരവും അത്യാവശ്യമല്ലാത്തതുമായ വസ്തുക്കൾ, വളം, എടിഎമ്മുകൾ, വെൻഡിംഗ് മെഷീനുകൾ,
നെയ്ത തുണിത്തരങ്ങൾ, രാസവസ്തുക്കൾ

വില കുറയുന്നവ

17 കാൻസർ മരുന്നുകൾ,ചില പ്രമേഹ മരുന്നുകൾ ,സീഫുഡ് ,വിദേശ ടൂറിസം പാക്കേജുകൾ, വിദേശ വിദ്യാഭ്യാസ ചെലവുകൾ, തുകൽ ഉൽപ്പന്നങ്ങൾ , സ്മാർട്ട്‌ഫോണുകൾ, ഇവി ബാറ്ററികൾ, സോളാർ പാനലുകൾ, മൈക്രോവേവ് ഓവനുകൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ,
ലിഥിയം ബാറ്ററി ഘടകങ്ങൾ, സിവിലിയൻ പരിശീലനവും മറ്റ് വിമാന ഭാഗങ്ങളും,
ആണവ വൈദ്യുത പദ്ധതികൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ.

Credit: Oneindia

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X