സിഡ്്നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഉസ്മാന് ഖ്വാജ. സിഡ്നിയില്‍ ഞായറാഴ്ച ആരംഭിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് ഖ്വാജ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ മുസ്ലീമായ പാകിസ്ഥാന് വംശജനാണ് ഖ്വാജ. 39 കാരനായ ഖ്വാജയുടെ 88-ാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരമായിരിക്കും ഞായറാഴ്ച അരങ്ങേറുക.
T20 Word Cup 2026: അഫ്ഗാന് ഫൈനലിലെത്തുമെന്ന് ഗില്ലെസ്പി!! മുന്‍ ഐപിഎല്‍ കോച്ച് ട്രോളിയതിങ്ങനെ
40 ഏകദിനങ്ങളിലും 9 ടി20 കളിലും ഖ്വാജ ഓസ്ട്രേലിയയ്ക്കായി പാഡണിഞ്ഞിട്ടുണ്ട്. 87 ടെസ്റ്റുകളില്‍ നിന്ന് 43.49 ശരാശരിയില്‍ 6,206 റണ്‍സ് നേടിയിട്ടുള്ള ഖ്വാജ, 16 സെഞ്ച്വറികളും 28 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഏറ്റവും വിശ്വസനീയമായ ഓപ്പണിംഗ് ബാറ്റ്സ്മാന്മാരില് ഒരാള്‍ എന്ന ഖ്യാതിയോടെയാണ് ഖ്വാജ പടിയിറങ്ങുന്നത്. ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ സീസണില്‍ (2023 ല്‍) ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ഖ്വാജയായിരുന്നു.

തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ ആരംഭിച്ച മൈതാനത്ത് തന്നെ ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ് താരം. 2018 ല്‍ ഇംഗ്ലണ്ടിനെതിരെ 171 റണ്‍സ് നേടിക്കൊണ്ട്് ഖ്വാജ സിഡ്നിയില്‍ വെച്ച് തന്നെയാണ് തന്റെ ആദ്യ ആഷസ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. 35 വയസ്സുള്ളപ്പോള്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് സെഞ്ച്വറി നേടി അദ്ദേഹം തന്റെ കരിയര്‍ പുനരുജ്ജീവിപ്പിച്ചതും ഇവിടെയായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ടീമില്‍ ഏഴ് സെഞ്ച്വറികളാണ് ഖ്വാജ നേടിയത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടെ ടൈം!! ഈ വര്‍ഷം അരങ്ങേറ്റം ഉറപ്പിക്കാം? ഇടിവെട്ട് ബാറ്ററും
പെര്‍ത്തില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റില്‍ പുറംവേദന കാരണം ഖ്വാജയ്ക്ക് ഓപ്പണര്‍ ആകാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കുമൂലം ബ്രിസ്ബേന്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് ഈ സീസണില്‍ ഖ്വാജയുടെ സ്ഥാനം സൂക്ഷ്മപരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമായിരുന്നു. അടുത്ത മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 82 റണ്‍സ് നേടിയ അദ്ദേഹം മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ടീമില്‍ തുടരുമെന്ന് ഉറപ്പാക്കി.
അഞ്ചാം ടെസ്റ്റില്‍ 3-1 ന് മുന്നിലുള്ള ഓസ്ട്രേലിയ ആഷസ് നിലനിര്‍ത്തി. അതേസമയം തന്റെ കരിയറിന്റെ അവസാനം ആസന്നമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഖ്വാജ പറഞ്ഞു. 'ഈ പരമ്പരയിലേക്ക് കടക്കുമ്പോള്‍, ഇത് അവസാന പരമ്പരയായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയുണ്ടായിരുന്നു. എനിക്ക് എന്റെ സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോകാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'
ഇവര്‍ക്കിത് അവസാന വര്‍ഷം!! 2026ല്‍ കളി നിര്‍ത്തുന്ന ഇതിഹാസങ്ങള്‍, ലിസ്റ്റില്‍ ആരെല്ലാം?
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇത്രയധികം മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. എന്റെ ഈ യാത്രയില്‍ ഞാന്‍ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ഖ്വാജ പറഞ്ഞു. 2011 ല്‍ ഇംഗ്ലണ്ടിനെതിരൊയിരുന്നു ഖ്വാജ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. കുട്ടിക്കാലത്ത് പാകിസ്താനില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഖ്വാജയുടെ കുടുംബം.
Credit: Mykhel
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
