വരുന്ന ആഴ്ച എന്നത് പുതുവര്‍ഷത്തിലെ ആദ്യത്തെ ആഴ്ചയാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് ഈ സമയം. അനുകൂലവും പ്രതികൂലവുമായ പല ഫലങ്ങളും കാത്തിരിക്കുന്ന ആഴ്ച. ഇതില്‍ 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ജീവിതത്തില്‍ കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്.
എപ്രകാരമാണ് ഇത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുക എന്നത് ശ്രദ്ധിക്കണം. ആരോഗ്യപരമായി നിങ്ങള്‍ എത്രത്തോളം മാറ്റങ്ങളിലേക്കാണ് കടക്കുന്നത്, സാമ്പത്തികമായി പുതുവര്‍ഷത്തിലെ ആദ്യ ആഴ്ച എപ്രകാരമാണ് ജോലിയില്‍ നിങ്ങള്‍ക്ക് എത്രത്തോളം ശോഭിക്കാന്‍ സാധിക്കും തുടങ്ങി പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 22 - ഏപ്രില്‍ 20):
മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ജോലിയുടെ കാര്യത്തില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് മികച്ച പിന്തുണയും അംഗീകാരവും തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കേണ്ടതാണ്. പ്രണയത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ഉണ്ടാവുന്നു.
ഇടവം രാശി (ഏപ്രില്‍ 21 - മേയ് 21)
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആഴ്ചയുടെ തുടക്കത്തില്‍ ചില ആശങ്കകള്‍ ഉണ്ടാവുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച പുരോഗതി തേടി എത്തുന്നു. കുടുംബാംഗങ്ങളുടെ പിന്തുണ മാനസികമായി നിങ്ങളില്‍ സന്തോഷം വര്‍ധിപ്പിക്കും. പഴയ തീരുമാനങ്ങള്‍ വീണ്ടും വിലയിരുത്തി വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കുന്നത് സന്തോഷം നല്‍കും.
മിഥുനം രാശി (മേയ് 22 - ജൂണ്‍ 21):
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ തേടി എത്തും. പ്രതീക്ഷിച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ ഫലം കാണുന്നു. സൗഹൃദങ്ങളില്‍ അനുകൂല സമയമാണ്. ആരോഗ്യ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുന്നു. എങ്കിലും ക്ഷീണത്തെ അവഗണിക്കരുത്. സാമ്പത്തികമായി മികച്ച സമയമാണ്.
കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായി വരും. തൊഴില്‍ രംഗത്ത് ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അതിനെ അധികം ആശങ്കയോടെ നോക്കിക്കാണേണ്ടതില്ല.പ്രശ്നങ്ങള്‍ പലതും പരിഹരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് കൂടാതെ ക്ഷമയോടെ മുന്നോട്ട് പോകുന്നതിന് സാധിക്കുന്നു.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23):
ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. യാത്രകളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. മാനസികമായി ഉല്ലാസവും ഊര്‍ജ്ജവും അനുഭവപ്പെടും. ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബര്‍ 23):
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുയോജ്യമായ കാലമാണ്. അത് കൂടാതെ തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരുടെ മികച്ച പിന്തുണ ലഭിക്കാന്‍ സാധ്യത കാണുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. കുടുംബജീവിതത്തില്‍ സമാധാനവും സന്തോഷവും തേടി എത്തുന്ന സമയമാണ്. അതിനോടൊപ്പം തന്നെ ആത്മീയതയിലേക്കുള്ള താല്‍പ്പര്യം വര്‍ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ആരോഗ്യനില പൊതുവേ തൃപ്തികരമായിരിക്കും.

തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23):
തുലാം രാശിക്കാര്‍ക്ക് ആഴ്ചയില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങളുണ്ടാവുന്നു. കൂടാതെ തൊഴില്‍ രംഗത്ത് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. ധനകാര്യങ്ങളില്‍ മികച്ച പുരോഗതി നിങ്ങള്‍ക്ക് തേടി എത്തുന്നു. നിങ്ങളുടെ കുടുംബജീവിതം സന്തുലിതമായി തുടരുന്ന സാഹചര്യം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല മാനസികാരോഗ്യം മികച്ചതായിരിക്കും. കൂടാതെ സമ്മര്‍ദ്ദത്തെ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22):
വൃശ്ചികം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യത്തെ ആഴ്ച എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു. അത് കൂടാതെ എല്ലാ മാറ്റങ്ങളും ധൈര്യത്തോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. അംഗീകാരം പല കാര്യങ്ങളിലും നിങ്ങളെ തേടി എത്തുന്നു. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നല്ല ഫലങ്ങള്‍ ഈ ആഴചയില്‍ നിങ്ങളെ കാത്തിരിക്കുന്നു.
ധനു രാശി (നവംബര്‍ 23 - ഡിസംബര്‍ 22):
ധനു രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യത്തെ ആഴ്ചയില്‍ ഭാഗ്യഫലങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ തൊഴില്‍ രംഗത്ത് മുന്നേറ്റങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെസാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും തേടി എത്തുന്നു. പുതിയ അറിവുകളും അനുഭവങ്ങളും നിങ്ങളെ തേടി എത്തും.
മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20):
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സംഭവിക്കാം. പലപ്പോഴും തൊഴില്‍ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നു. ധനസംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ ജീവിതത്തില്‍ അനുകൂല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ്. തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ആശയവിനിമയം കൃത്യമായിരിക്കണം. സൗഹൃദങ്ങള്‍ അനുകൂലമായി വരുന്നു. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അനുകൂലാവസ്ഥയിലേക്ക് എത്തുന്നു. കാര്യങ്ങളെല്ലാം തന്നെ ഗുണകരമായി മാറുന്ന ഒരു ആഴ്ച കൂടിയാണ്.
മീനം രാശി (ഫെബ്രുവരി 20 - മാര്‍ച്ച് 21):
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷവും സംതൃപ്തിയും ഒരുപോലെ നിലനില്ക്കുന്നു. അത് കൂടാതെ സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളാണ് വരാന്‍ ഇരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും കലാരംഗത്തുള്ളവര്‍ക്കും മികച്ച അംഗീകാരവും ആദരവും തേടി എത്തും. തൊഴില്‍ രംഗത്ത് പുതിയ തുടക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല കുടുംബജീവിതം സന്തോഷകരമായി തുടരും. ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്ന ആഴ്ചയാണ് കാത്തിരിക്കുന്നത്.
Credit: Boldsky
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
