ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ അപകട സാധ്യതകളെ കുറിച്ച് കൂടി അറിയേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡ് കടമെടുപ്പായതിനാൽ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ സ്വന്തം സാമ്പത്തിക സ്ഥിതിയാണ് അപകടത്തിലാകുന്നത്. ഇതിനാൽ ആത്മനിയന്ത്രണത്തോടെയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടത്. ബില്‍ തുക പൂര്‍ണമായും അടയ്ക്കാന്‍ സാധിക്കാത്ത സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കണമെന്നാണ് വിഗദ്ധരുടെ നിർദ്ദേശം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബാലന്‍സ് പരിശോധിക്കുക്കയും സ്വന്തം വരുമാനത്തെ പറ്റി ബോധ്യമുണ്ടാവുകയും വേണം, ഉപയോഗിക്കുന്ന ക്രെഡിറ്റ് ഹ്രസ്വകാലത്തേക്ക് വീട്ടാന്‍ കൃത്യമായ പ്ലാന്‍ ഇല്ലാത്തൊരാൾ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സാമ്പത്തികം സുരക്ഷിതമാക്കാൻ അറിഞ്ഞിരിക്കേണ്ട ക്രെഡിറ്റ് കാർഡ് അപകടങ്ങൾ അറിയാം.

മിനിമം തുക
ക്രെഡിറ്റ് കാര്‍ഡില്‍ മിനിമം തുക മാത്രം അടച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് വലിയ ബാധ്യത മുന്നില്‍ വരുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം. 36 ശതമാനം വാര്‍ഷിക പലിശ ഈടാക്കുന്ന കാര്‍ഡില്‍ 500 രൂപയാണ് മിനിമം അടയ്ക്കേണ്ടത്. ഈ കാര്‍ഡില്‍ 10,000 രൂപ ചെലവാക്കി മിനിമം തുക മാത്രം അടച്ചാല്‍ കടം വീട്ടാന്‍ 17 വര്‍ഷം വേണ്ടി വരും. പലിശ മാത്രം 15,000 രൂപ വരും.
Also Read:
ഉയര്‍ന്ന പലിശ
ക്രെഡിറ്റ് കാര്‍ഡുകള്‍ റിവോള്‍വിംഗ് ക്രെഡിറ്റ് ഉയര്‍ന്ന പലിശ നിരക്കും കുത്തനെയുള്ള പിഴയു ഈടാക്കുന്നുണ്ട്. പ്രതിമാസം 2 മുതല്‍ 4 ശതമാനമാണ് പലിശയായി വരുന്നത്. വര്‍ഷത്തില്‍ ഇഥ് 24-48 ശതമാനം വരെയാകാം. ഇതിനാല്‍ തന്നെ ചെലവാക്കിയ തുക തിരിച്ചടയ്ക്കാന്‍ വൈകുന്തോറും ക്രെഡിറ്റ് കാര്‍ഡ് വളരെ ചെലവേറിയതായി മാറും.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കരുത്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇതിന് മുടങ്ങാതെയുള്ള തിരിച്ചടവ് അത്യാവശ്യമാണ്. ഇതോടൊപ്പം ക്രെഡിറ്റ് പരിധിയുടെ എത്ര ശതമാനം വിനിയോഗിക്കുന്നു എന്നതും ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന കാര്യമാണ്. അനുവദിച്ച ക്രെഡിറ്റ് ലിമിറ്റിന്റെ 30-40 ശതമാനം എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് മികച്ച ക്രെഡിറ്റ് സ്കോര്‍ സമ്മാനിക്കും. ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നില്ലെന്നും അശ്രദ്ധമായ ചെലവാക്കലുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.
ഓരോ പിഴവിനും വില നല്‍കേണ്ടി വരും
ക്രെഡിറ്റ് കാര്‍ഡ് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. കൈകാര്യം ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ ഇത് നേരെയാകാന്‍ ദീര്‍ഘകാലമെടുക്കും. ക്രെഡിറ്റ് സ്കോറിനെ ബാധിച്ചാല്‍ ഇത് പുനര്‍ നിര്‍മിക്കാന്‍ വളരെയധികം സമയമെടുക്കും. ശക്തമായ ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തതിനാല്‍ ഭാവിയിലെ കടമെടുക്കല്‍ ബുദ്ധിമുട്ടാക്കാം. വലിയ കുടിശ്ശികയുള്ള തുക തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറഞ്ഞ തുക താങ്ങാവുന്ന ഇഎംഐകളായി മാറ്റാവുന്നതാണ്.
അമിതമായ ഉപയോഗം
ക്രെഡിറ്റ് കാർഡുകൾ ഷോപ്പിംഗിന് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉത്സവ സീസണുകളിലെ ഷോപ്പിംഗ് പൊതുവെ ചെലവേറുന്നതാണ്. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കൂടി ഉപയോഗിച്ചാല്‍ പരിധിയില്ലാതെ വാങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇതുവഴി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അധികമാകാനും ബാധ്യതയ്ക്കു കാരണമാകുന്നു. പൊതുവെ ഇലക്ട്കോണിക്സ് ഉപകരങ്ങള്‍, വസ്ത്രങ്ങള്‍, ഷൂസ് എന്നിവയ്ക്കാണ് അധിക ചെലവ് വരുന്നത്. ബിൽ തീയതിക്ക് ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുഴുവനായി അടയ്ക്കാൻ സാധിച്ചില്ലെങ്കില്‍ അധിക ചെലവാകും.
ഒഴിവാക്കേണ്ട ഉപയോഗം
ചില ചെലവുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. മാസ വാടക ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ 2-3 ശതമാനം തുക പ്രൊസസിംഗ് ഫീസ് ഈടാക്കും. ഇത് ക്രെഡിറ്റ് കാർഡിലെ ലാഭത്തെ തന്നെ ഇല്ലാതാക്കിയേക്കാം. ഇതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഓരോ ഇടപാട് നടത്തുമ്പോഴും എന്തെല്ലാം അധിക ചെലവുകൾ വരുന്നുണ്ടെന്ന് നോക്കണം. വാടക വീട്ടില്‍ താമസിക്കുന്നൊരാള്‍ മാസത്തിൽ വാടക ചെലവുകള്‍ക്കായി തുക ആദ്യമെ കരുതുന്നതാണ് ഉചിതം.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications