കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയായിരുന്നു സ്വർണവില. പവന്‍റെ വില വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 52,000 രൂപ തൊടാൻ 420 രൂപയുടെ മാത്രം കുറവായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. എന്നാൽ വെള്ളിയാഴ്ച ആഭരണ പ്രേമികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. സ്വർണവിലയിൽ നേരിയ കുറവുണ്ട്.
320 രൂപ കുറഞ്ഞു
51,680 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,460 രൂപ. എന്നാൽ ഇന്ന് പവന്‍റെ വിലയിൽ 320 രൂപ കുറഞ്ഞു.
പവന് 51,320 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 6415 രൂപ. സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇന്നത്തേത്.

50,000 രൂപയിൽ കുറയില്ല
ഈ വർഷം യുഎസ് ഫെഡ് തുടർച്ചയായി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന വാർത്തയാണ് സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ ഉയരാൻ കാരണമായത്. ചൈനീസ് കേന്ദ്രബാങ്ക് അടക്കമുള്ള ലോക ബാങ്കുകൾ സ്വർണ്ണത്തിൽ നിക്ഷേപം വർധിപ്പിക്കുന്നു. ചൈനീസ് വനിതകൾ വൻതോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് ഇപ്പോൾ സ്വർണ്ണത്തിന്‍റെ ഡിമാൻഡ് ഉയർത്തുന്ന മറ്റൊരു ഘടകമാണ്. അതുകൊണ്ടു തന്നെ സ്വർണവില അടുത്ത കാലത്തൊന്നും അരലക്ഷം രൂപയിൽ താഴില്ല എന്നാണ് പൊതുവിലുള്ള വിലിയിരുത്തൽ.
ആഗോള സ്വർണവില
ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് നിലവിൽ പ്രാദേശിക വിപണികളിൽ പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 0.51% (11.66 ഡോളർ) വില കുറഞ്ഞ് 2,277.23 ഡോളറിലാണ്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവിലയിൽ നേരിയ കുറവുണ്ടായ സാഹചര്യത്തിൽ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് ഗുണം ചെയ്യും. കാരണം ഭാവിയിൽ വില കൂടിയാൽ അഡ്വാന്‍സ് ബുക്കിംഗ് നടത്തിയ പണത്തിന് സ്വർണം വാങ്ങാം. സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
ഒരു പവൻ വാങ്ങാൻ 55,000 രൂപ നൽകണം
നിലവിലെ സ്വർണ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 55,000 രൂപ നൽകേണ്ടി വരും. കാരണം പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 55,000 കടക്കുന്നത്.

മാർച്ച് മാസത്തിൽ കൂടിയത് 3,800 രൂപ
സ്വർണ വിലയിൽ റെക്കോർഡുകൾ തീർത്ത മാസമായിരുന്നു മാർച്ച്. പവന്‍റെ വില ആദ്യമായി അരലക്ഷവും കടന്ന് മുന്നോട്ട് പോയി. മാർച്ച് മാസത്തിൽ മാത്രം ഏകദേശം 3800 രൂപയുടെ വർധനവുണ്ടായി. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. മാർച്ച് രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കെത്തി. മാർച്ച് 7-ന് പവന്‍റെ വില 48,000 രൂപയും 21-ആം തീയ്യതി 49,000 രൂപയ്ക്ക് മുകളിലേക്കും പാഞ്ഞു.
ഇന്ത്യയിലുള്ള സ്വർണം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications