A Oneindia Venture

ചെലവുയരുന്നു; 50 ലക്ഷത്തിന്റെ വിദ്യാഭ്യാസ ചെലവ് 1.50 കോടിയായി വളരും; പണപ്പെരുപ്പത്തിന്റെ കണക്കറിയാം

നിക്ഷേപത്തിനൊപ്പം കൂട്ടിച്ചേർത്ത് വായിക്കേണ്ട പേരാണ് പണപ്പെരുപ്പം. ദീർഘകാല ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളാണെങ്കിൽ ഈ തുക ഭാവിയിൽ പര്യാപ്തമാകുമോ എന്നും നിക്ഷേപകർ അറിഞ്ഞിരിക്കണം. ഉന്നത വിദ്യാഭ്യാസം, നേരത്തെയുള്ള വിരമിക്കൽ, കുട്ടിയുടെ ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്കായി പണം സമ്പാദിക്കുമ്പോൾ പണപ്പെരുപ്പം കൂടി കണക്കിലെടുക്കണം. കയ്യിലുള്ള തുകയുടെ മൂല്യം കുറഞ്ഞു വരുന്നതും ചെലവുകൾ പതിന്മടങ്ങ് വർധിക്കുന്നതും കണ്ടുകൊണ്ടുള്ള സമീപനമായിരിക്കണം നിക്ഷേപത്തിലുണ്ടാകേണ്ടത്.

വാർഷിക പണപ്പെരുപ്പം 6 ശതമാനമായി കണക്കാക്കിയാൽ 2023-ലെ 1 ലക്ഷം രൂപയുടെ മൂല്യം 24 വർഷത്തിന് ശേഷം ഏകദേശം 21,291 രൂപയായി കുറയും. അതിനാൽ, ഭാവി ലക്ഷ്യങ്ങൾക്കായി പണം ലാഭിക്കുമ്പോൾ വർധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുക്കേണ്ടത് വളരെ പ്രധാനമാണ്. പണപ്പെരുപ്പം അടിസ്ഥാനമാക്കി പണത്തിന്റെ മൂല്യം കണക്കാക്കുന്നത് എങ്ങനെയെന്നും നിക്ഷേപം എങ്ങനെ ക്രമീകരിക്കണമെന്നും നോക്കാം.

ചെലവുയരുന്നു; 50 ലക്ഷത്തിന്റെ വിദ്യാഭ്യാസ ചെലവ് 1.50 കോടിയായി വളരും; പണപ്പെരുപ്പത്തിന്റെ കണക്കറിയാം

1 ലക്ഷം ചെലവുള്ളയാൾ എത്ര സമ്പാദിക്കണം

ഇന്ത്യൻ സാഹചര്യത്തിൽ പണപ്പെരുപ്പം ഉയരുക തന്നെയാണ്. 2022 ൽ 6.7 ശതമാനമായിരുന്നു വാർഷിക പണപ്പെരുപ്പം. 2021 നേക്കാൾ 1.57 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇന്നത്തെ സാഹചര്യത്തിൽ പ്രതിമാസം 1 ലക്ഷം രൂപയാണ് ജീവിത ചെലവ് വരുന്നതെങ്കിൽ 6 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിച്ചാൽ ഇതേ ജീവിതശൈലി നിലനിർത്താൻ 12 വർഷത്തിന് ശേഷം 2 ലക്ഷം രൂപ ആവശ്യമായി വരും. ഇവിടെ പണപ്പെരുപ്പത്തെ മറികടക്കാൻ കാര്യക്ഷമമായ നിക്ഷേപ രീതി ആവശ്യമായുണ്ട്.

ഇന്ന് 1 കോടി രൂപ ചെലവ് മതിക്കുന്നൊരു സാമ്പത്തിക ആവശ്യം മുന്നിൽ കണ്ട് 24 വർഷത്തിന് അപ്പുറത്തേക്ക് നിക്ഷേപിക്കുമ്പോൾ 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാൽ സമ്പാദിക്കേണ്ട തുക 4 കോടി രൂപയായി ഉയരും. ഇന്ന് 50 ലക്ഷം രൂപ ആവശ്യമായി വരുന്ന ഒരു കോഴ്സിന് 19 വർഷത്തിന് ശേഷം മക്കളെ പഠിപ്പിക്കാൻ ഉദ്യേശിക്കുന്നുവെങ്കിൽ ഇതിനായി കണ്ടത്തേണ്ടത് 1.5 കോടി രൂപയാണ്.

എങ്ങനെ നിക്ഷേപിക്കണം

ഈ സാഹചര്യത്തിൽ നിക്ഷേപം എങ്ങനെ ക്രമീകരിക്കണമെന്ന് നോക്കാം. ഇവിടെ റൂൾ 72 ഉപയോ​ഗിക്കാം. നിക്ഷേപത്തിന്റെ പലിശ നിരക്കിനെ 72 കൊണ്ട് ഹരിച്ച് നിക്ഷേപം ഇരട്ടിയാകാൻ എത്ര കാലമെടുക്കുമെന്ന് കണ്ടെത്താം.

നിക്ഷേപത്തിന് 12 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ റൂൾ 72 ഫോർമുല ഉപയോഗിച്ചാൽ നിക്ഷേപം ഇരട്ടിയാക്കാൻ ഏകദേശം ആറ് വർഷമെടുക്കും. ഇത് മറ്റൊരു മൂന്നര വർഷത്തേക്ക് നിക്ഷേപിച്ചാൽ കയ്യലുള്ള തുക മൂന്നിരട്ടിയാകും. റിട്ടേൺ നിരക്ക് കാലാവധിയിലുടനീളം അതേപടി നിലനിൽക്കുമെന്ന് കണക്കാക്കുമ്പോഴാണ് ഈ കണക്ക് ശരിയാകുന്നത്.

പണത്തിന്റെ മൂല്യം കണ്ടെത്താം

റൂൾ 72 ഉപയോ​ഗിച്ച് പണപ്പെരുപ്പത്തിനൊപ്പം പണത്തിന്റെ വാങ്ങൽ ശേഷി എത്ര കണ്ട് കുറയുന്നു എന്ന് മനസിലാക്കാൻ പറ്റും. പണത്തിന്റെ വാങ്ങൽ ശേഷിയുടെ പകുതി എപ്പോൾ നഷ്ടപ്പെടുമെന്ന് നിർണ്ണയിക്കാൻ ഇതേ ഫോർമുല ഉപയോഗിക്കാം. വാർഷിക പണപ്പെരുപ്പ നിരക്ക് കൊണ്ട് 72 നെ ഹരിച്ചാൽ ഉത്തരം കിട്ടും.

പണപ്പെരുപ്പം 6 ശതമാനം ആണെങ്കിൽ പണത്തിന്റെ മൂല്യം 12 വർഷത്തിനുശേഷം പകുതിയായി കുറയും. ഉദാഹരണമായി 1 ലക്ഷം രൂപ 12 വർഷത്തിന് ശേഷം 50,000 രൂപയുടെ മൂല്യം മാത്രമാണ് വഹിക്കുക. റൂൾ 114 ഉപയോ​ഗിച്ച് പണത്തിന്റെ മൂല്യം മൂന്നിലൊന്നാകുന്നത് എപ്പോഴെന്ന് മനസിലാക്കാം. 6 ശതമാനം പണപ്പെരുപ്പ നിരക്കിൽ തുക 19 വർഷത്തിന് ശേഷം മൂന്നിലൊന്നാകും. 24 വർഷത്തിനുശേഷം നാലിലൊന്നായി ചുരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X