ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ 5 വർഷത്തിന് മുകളിൽ നിക്ഷേപിക്കുമ്പോൾ മികച്ച നേട്ടം നൽകാൻ സാധിക്കുന്ന ഫണ്ടുകളാണ് സ്മോൾ കാപ് ഫണ്ടുകൾ. ഉയർന്ന അപകട സാധ്യത നിലനിൽക്കുമ്പോൾ തന്നെ മികച്ച നേട്ടത്തിലേക്ക് വളരാനുള്ള കഴിവും സ്മോൾ കാപ് ഫണ്ടുകൾക്കുണ്ട്.
കഴിഞ്ഞ 10 വർഷ കാലത്തെ പ്രകടനം നോക്കിയാൽ എസ്ഐപി, ഒറ്റത്തവണ നിക്ഷേപകർക്ക് 10 സ്മോൾ കാപ് ഡയറക്ട് പ്ലാനുകൾ 15 ശതമാനത്തിലധികം റിട്ടേൺ നൽകിയതായി കാണാം. ഈ സ്കീമുകളുടെ റെഗുലർ പ്ലാനുകൾ 15 ശതമാനത്തിലധികം വരുമാനം നൽകിയിട്ടുണ്ട്.
മുൻകാല പ്രകടനം ഭാവി പ്രകടനത്തിന്റെ അളവുകോളല്ലെങ്കിലും നിക്ഷേപകർക്ക് സാമ്പത്തിക ഉപദേഷ്ടാക്കളുടെ നിർദ്ദേശം അനുസരിച്ച് ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. ഫണ്ടുകളുടെ കഴിഞ്ഞ 10 വർഷ കാലത്തെ പ്രകടനം എങ്ങനെയാണെന്ന് നോക്കാം. ഏപ്രിൽ 21 വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പ്രകടനമാണിത്.

നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ട്
കഴിഞ്ഞ 10 വർഷത്തെ പ്രകടനം നോക്കിയാൽ ഒന്നാമത് നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ടാണ്. 10 വർഷത്തിനിടെ ഡയറക്ട് പ്ലാൻ 26.87 ശതമാനം റിട്ടേൺ നൽകി. 10 വർഷത്തിന് മുൻപ് നടത്തിയ 1 ലക്ഷം രൂപയുടെ നിക്ഷേപം 10,83,940 രൂപയായി മാറി.
10 വർഷകാലത്തെ എസ്ഐപി റിട്ടേൺ 23.54 ശതമാനാമാണ്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 41,71,340 രൂപയായി മാറി. റെഗുലർ പ്ലാൻ 10 വർഷത്തിനുള്ളിൽ 25.67 ശതമാനം റിട്ടേൺ നൽകി.
24490.83 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ഡയറക്ട് പ്ലാനിൽ 0.92 ശതമാനമാണ് ചെലവ് അനുപാതം. ഏപ്രിൽ 21 ന് 103.44 രൂപയാണ് നെറ്റ് അസറ്റ് വാല്യു. റെഗുലർ പ്ലാനിൽ 1.62 ശതമാനാണ് ചെലവ് അനുപാതം. 93.96 രൂപയാണ് നെറ്റ് അസറ്റ് വാല്യു.
എസ്ബിഐ സ്മോൾ കാപ് ഫണ്ട്
എസ്‌ബിഐ സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 26.09 ശതമാനം റിട്ടേണാണ് നൽകിയത്. റെഗുലർ പ്ലാൻ 10 വർഷത്തിനുള്ളിൽ 24.68 ശതമാനം റിട്ടേൺ നൽകി.
ഡിഎസ്പി സ്മോൾ കാപ് ഫണ്ട്
ഡിഎസ്പി സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 23.14 ശതമാനം റിട്ടേണാണ് കഴിഞ്ഞ 10 വർഷ കാലത്തിനിടെ നൽകിയത്. റെഗുലർ പ്ലാനിൽ 10 വർഷത്തിനുള്ളിൽ 22.25 ശതമാനം റിട്ടേൺ നൽകി.
ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട്
ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട് ഡയറക്ട് പ്ലാനിൽ 21.41 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാൻ 10 വർഷത്തിനുള്ളിൽ 20.17 ശതമാനം റിട്ടേൺ ലഭിച്ചു.
കൊട്ടക് സ്മോൾ കാപ് ഫണ്ട്
കൊട്ടക് സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാനിൽ 10 വർഷത്തിനിടെയുള്ള റിട്ടേൺ 21.44 ശതമാനമാണ്. റെഗുലർ പ്ലാനിലെ റിട്ടേൺ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 19.87 ശതമാനമാണ്.
എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്
10 വർഷത്തിനിടെ എച്ച്‌ഡിഎഫ്‌സി സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 19.7 ശതമാനം റിട്ടേണാണ് നൽകിയത്. റെഗുലർ പ്ലാനിൽ 10 വർഷത്തിനുള്ളിൽ 18.43 ശതമാനം റിട്ടേൺ നൽകി.
സുന്ദരം സ്മോൾ കാപ് ഫണ്ട്
സുന്ദരം സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ കഴിഞ്ഞ 10 വർഷത്തിനിടെ 19.37 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാൻ 10 വർഷത്തിനുള്ളിൽ 18.42 ശതമാനമാണ് റിട്ടേൺ നൽകിയത്.
ഐസിഐസിഐ പ്രുഡൻഷ്യൽ സ്മോൾക്യാപ് ഫണ്ട്
ഐസിഐസിഐ പ്രുഡൻഷ്യൽ സ്‌മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ കഴിഞ്ഞ 10 വർഷത്തിനിടെ 17.57 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാനിൽ 16.51 ശതമാനം റിട്ടേൺ നൽകി.
ആദിത്യ ബിർള സൺ ലൈഫ് സ്മോൾ കാപ് ഫണ്ട്
ആദിത്യ ബിർള സൺ ലൈഫ് സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 16.91 ശതമാനം റിട്ടേൺ നൽകി. 15.72 ശതമാനം റിട്ടേണാണ് റെഗുലർ പ്ലാനിൽ ലഭിച്ചത്.
ക്വാൻഡ് സ്മോൾ കാപ് ഫണ്ട്
ക്വാൻഡ് സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ കഴിഞ്ഞ 10 വർഷത്തിനിടെ 15.79 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. റെഗുലർ പ്ലാൻ 15.10 ശതമാനം റിട്ടേൺ നൽകി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
