1 വർഷത്തെ എസ്ഐപി റിട്ടേൺ മോശമായാൽ നിക്ഷേപം തുടരണോ? മോശം പ്രകടനമുള്ള നിക്ഷേപം എത്ര കാലം കയ്യിൽ വെയ്ക്കാം

മ്യൂച്വൽ ഫണ്ടിൽ ഏറ്റവും ജനകീയമായ നിക്ഷേപ മാർ​ഗമാണ് എസ്ഐപി വഴി നിക്ഷേപിക്കുക എന്നത്. ദീർഘകാലത്തേക്ക് ചിട്ടയായ പ്രതിമാസ എസ്ഐപികളിലൂടെ സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കുന്നതിനാൽ സാധാരണക്കാർ കൂടുതലായി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി നിക്ഷേപം തിരഞ്ഞെടുക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ട് എസ്ഐപി എല്ലാ നിക്ഷേപകർക്കും എല്ലായ്പ്പോഴും ലാഭകരമാകണമെന്നില്ല.

ചില ഫണ്ടുകൾ മികച്ച പ്രകടനം തുടരുമ്പോഴും ഇൻഡെക്സ് റിട്ടേണുകളെക്കാൾ താഴ്ന്ന റിട്ടേണുകൾ നൽകുന്ന ഫണ്ടുകളുമുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി നിരവധി മ്യൂച്വൽ ഫണ്ട് സ്കീമുകൾ സ്ഥിര നിക്ഷേപ പലിശയേക്കാൾ കുറഞ്ഞ റിട്ടേൺ നൽകിയവയാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ റിട്ടേൺ കുറയുമ്പോൾ എസ്ഐപി നിക്ഷേപം എന്ത് ചെയ്യണമെന്ന് പരിശോധിക്കാം.

1 വർഷം പ്രകടനം മോശമായാൽ

കഴിഞ്ഞ വർഷം ഓഹരി നിക്ഷേപത്തെ സംബന്ധിച്ച നിറയെ വെല്ലുവിളികളായിരുന്നു. ഇത് പ്രകടനത്തെ ബാധിച്ചു. അതേസമയം, ഉയർന്ന വില നിലവാരമുള്ള ഓഹരികൾ മികച്ച മൂല്യനിർണയത്തിൽ വാങ്ങുന്നതിനുള്ള അവസരവും ഇടിവിൽ ലഭിച്ചു. ഇവിടെയാണ് എസ്‌ഐ‌പികൾ ഉപകാരപ്പെടുന്നത്. കാരണം ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് വിപണിയുടെ ഇടിവിലും നിക്ഷേപം തുടരുമ്പോൾ നിക്ഷേപത്തിന്റെ മൊത്ത ചെലവ് ആവറേജ് ചെയ്യാൻ സാധിക്കുന്നു. 

1 വർഷത്തെ എസ്ഐപി റിട്ടേൺ മോശമായാൽ നിക്ഷേപം തുടരണോ? മോശം ഫണ്ടുകൾ എത്ര കാലം കയ്യിൽ വെയ്ക്കാം

രണ്ടാമതായി എസ്ഐപി വഴിയുള്ള ഇക്വിറ്റി നിക്ഷേപം ദീർഘകാലയളവ് അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനാൽ ഇടിവിൽ എസ്ഐപി തുടരുന്നത് ഫലപ്രദമാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള അവസരമാണ്. അതിനാൽ, ഒരു വർഷത്തെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കി ഒരു നിക്ഷേപ തീരുമാനം എടുക്കുന്നത് ഉചിതമാകില്ല. 

എന്തുകൊണ്ട് പ്രകടനം മോശമാകുന്നു

മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപം പിൻവലിക്കണമോ വേണ്ടയോ എന്നുള്ള തീരുമാനത്തിന് മുൻപ്, മോശം പ്രകടനത്തിന്റെ കാരണം മനസിലാക്കുകയാണ് വേണ്ടത്. മോശം പ്രകടനത്തിന് പിന്നിലെ കാരണം വിലയിരുത്തുന്നത് നിക്ഷേപം മറ്റൊരു ഫണ്ടിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന ചോ​ദ്യത്തിന് ഉത്തരം നൽകും. പ്രധാനമായും നിക്ഷേപം തുടരാനും പിൻവലിക്കാനും കാരണമാകുന്ന സാഹചര്യങ്ങൾ ഇവയാണ്.

വിപണിയിലെ ഇടിവ് മൂലം നിക്ഷേപത്തിൽ ഇടിവ് നേരിട്ടതാണെങ്കിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന ഫണ്ട് കൈവശം വയ്ക്കുന്നത് പരിഗണിക്കാം. ഫണ്ട് മാനേജ്‌മെന്റ് ടീം, ഫിലോസഫി, റിസ്‌ക് മാനേജ്‌മെന്റ്, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌റ്റൈൽ പോലെയുള്ള ഫണ്ടിന്റെ അടിസ്ഥാന ഘടകങ്ങളിലെ മാറ്റങ്ങളോ പരിമിതികളോ കാരണം പ്രകടനം മോശമാണെങ്കിൽ നിക്ഷേപം മറ്റൊരു ഫണ്ടിലേക്ക് മാറ്റുന്നത് പരി​ഗണിക്കാം. 

ഇവിടെ മറ്റൊരു ഫണ്ടിലേക്ക് നിക്ഷേപം മാറുമ്പോഴുള്ള ചെലവും നികുതി ബാധ്യതയും മനസിലാക്കിയിരിക്കണം. ചെലവുകളെ മറികടക്കുന്ന നേട്ടം പുതിയ സ്കീമിൽ നിന്ന് ലഭിച്ചാൽ മാത്രമെ നിക്ഷേപം പിൻവലിക്കാനുള്ള തീരുമാനം ശരിയായി മാറുകയുള്ളൂ. 

നിക്ഷേപം മാറ്റേണ്ടത് എപ്പോൾ

നിക്ഷേപകർക്ക് സമീപഭാവിയിൽ ഫണ്ട് പിൻവലിക്കേണ്ടതിന്റെ ആവശ്യകത മനസിലായാൽ, വിപണയിലെ അസ്ഥിരത കണക്കിലെടുത്ത് എസ്ഐപി നിക്ഷേപം പിൻവലിക്കാവുന്നതാണ്. അത്തരം സാഹചര്യത്തിൽ നിലവിലുള്ള എസ്‌ഐ‌പികൾ താൽക്കാലികമായി നിർത്തുന്നതിനോടൊപ്പം അസ്ഥിരത കുറഞ്ഞ ഫിക്സഡ് ഇൻകം ഫണ്ടുകളിലേക്ക് പണം മാറ്റാം.

ഫണ്ട് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* നിലവിലെ നിക്ഷേപങ്ങൾ മറ്റൊരു ഫണ്ടിലേക്ക് മാറ്റുന്നതിന്റെ പ്രാഥമിക കാരണം പരിഗണിക്കേണ്ടത് പ്രധാനമാണ്.

* ഫണ്ടിന്റെ അടിസ്ഥാനകാര്യങ്ങളിലോ പോർട്ട്‌ഫോളിയോയിലോ നിക്ഷേപകന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്ത മാറ്റമുണ്ടെങ്കിൽ ഫണ്ടുകൾ മാറുന്നത് ഉചിതമാകാം.

* നിക്ഷേപകന്റെ ലക്ഷ്യങ്ങളും താത്പര്യവും മാറുന്ന സാഹചര്യത്തിൽ പഴയ നിക്ഷേപം പിൻവലിച്ച് നിക്ഷേപ താൽപര്യത്തോട് ചേർന്നു നിൽക്കുന്ന അനുയോജ്യമായ മറ്റൊരു ഫണ്ടിലേക്ക് മാറാവുന്നതാണ്.

* നിക്ഷേപകന്റെ ലക്ഷ്യങ്ങളോടും തന്ത്രത്തോടും കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായ രീതിയിൽ യോജിക്കുന്നതും മികച്ച ആദായംനൽകാൻ ശേഷിയുള്ളതുമായ ഫണ്ട് കണ്ടെത്തിയാൽ അതിലേക്ക് മാറാവുന്നതുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X