മ്യൂച്വല്‍ ഫണ്ടുകളിലെ ദീര്‍ഘകാല നിക്ഷേപം സാധാരണഗതിയില്‍ നല്ല ആദായം നല്കുന്നവയാണ്. 7 വര്‍ഷത്തിന് മുകളില്‍ നിക്ഷേപിച്ചവര്‍ക്ക് കോമ്പൗണ്ടിംഗിന്റെ ശക്തി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടാകും. മ്യൂച്ലൽ ഫണ്ടിൽ നഷ്ട സാധ്യതയുണ്ടെങ്കിലും ദീർഘകാല നിക്ഷേപം ഭേദപ്പെട്ട ആദായം നിക്ഷേപകർക്ക് തിരികെ നൽകും. സാമ്പത്തിക ഉപദേശകരുടെ അഭിപ്രായം തേടി റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ചാകണം ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങുന്നവര്‍ ഏത് മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കണം എന്ന് തീരുമാനിക്കേണ്ടത്.
ദീർഘകാല നിക്ഷേപത്തെ പരിഗണിച്ചാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വിഭാഗത്തിൽപ്പെടുന്ന മിക്ക ഫണ്ടുകളും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മിഡ്കാപ് ഫണ്ടുകളെ പരിശോധിച്ചാൽ 10 വര്‍ഷത്തിനിടെ 21 ശതമാനം വരെ ആദായം നല്‍കിയതായി കാണാൻ സാധിക്കും.
ഈ നിലവാരത്തിൽ വളർച്ച കൈവരിച്ച മൂന്ന് മിഡ് കാപ് ഫണ്ടുകളാണ് ചുവടെ വിശദമാക്കുന്നത്. 25,000 രൂപയുടെ മാസ എസ്ഐപി 10 വര്‍ഷം മുന്‍പ് ആരംഭിച്ചൊരാള്‍ക്ക് 1 കോടിക്ക് അടുത്ത് തുക തിരികെ നല്കിയവയാണ് ഈ ഫണ്ടുകള്‍. മാസം 10,000 രൂപയുടെ എസ്ഐപി ചെയ്തൊരാൾക്ക് 10 വർഷം കൊണ്ട് 40 ലക്ഷവും 15,000 രൂപയുടെ മാസ എസ്ഐപി വളർന്ന് 61 ലക്ഷം രൂപയുമായി.
എഡല്‍വീസ് മിഡ്കാപ് ഫണ്ട്
എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് റെഗുലര്‍ പ്ലാനില്‍ 24.44 ശതമാനം ആദായമാണ് പത്ത് വര്‍ഷത്തിനിടെ ലഭിച്ചത്. 10,000 രൂപയുടെ മാസ എസ്ഐപി 10 വര്‍ഷം കൊണ്ട് 34.80 ലക്ഷമായി വളര്‍ന്നു. 12 ലക്ഷം നിക്ഷേിച്ചൊരാൾക്കാണ് 34.80 ലക്ഷം നേടാനായത്. 15,000 രൂപയുടെ മാസ എസ്ഐപി 52.21 ലക്ഷം രൂപയായി. 25,000 രൂപയുടെ മാസ എസ്ഐപിയിൽ നിന്ന് 10 വർഷം കൊണ്ട് നേടാനായത് 93.93 ലക്ഷം രൂപയാണ്.
2,256 കോടി രൂപയാണ് എഡല്‍വീസ് മിഡ്കാപ് ഫണ്ടിന്റെ അസറ്റ് അണ്ടർ മാനേജ്മെന്റ്. 54.96 രൂപയാണ് നിലവിലെ നെറ്റ് അസറ്റ് വാല്യു.
75.57 ശതമാനം നിക്ഷേപം മിഡ്കാപ് ഓഹരികളിലാണ്. 15.28 ശതമാനം ലാര്‍ജ്കാപ് ഓഹരികളിലും 11.15 ശതമാനം സ്മോൾകാപ് ഓഹരികളിലുമാണ്. ഉയര്‍ന്ന റിസ്കുള്ള ഫണ്ടാണിത്.
കൊട്ടക് എമേർജിംഗ് ഇക്വിറ്റി ഫണ്ട്
കൊട്ടക് എമര്‍ജിംഗ് ഇക്വിറ്റി ഫണ്ട് റുഗുലര്‍ പ്ലാനില്‍ 10 വര്‍ഷത്തിനിടെ നല്കിയ ആദായം 21.10 ശതമാനമാണ്. 10 വര്‍ഷം മുന്‍പ് ആരംഭിച്ച 25,000 രൂപയുടെ മാസ എസ്ഐപി 10 വർഷം കൊണ്ട് വളർന്നത് 89 ലക്ഷം രൂപയിലേക്കാണ്. 10,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചൊരാൾക്ക് 10 വർഷം കൊണ്ട് നേടാനായത് 35.60 ലക്ഷം രൂപയാണ്.
21,934 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു. 79.16രൂപയാണ് നിലവിലെ നെര്റ് അസറ്റ് വാല്യു. 1.73 ശതമാനം ചെലവ് അനുപാതം. 55.52 ശതമാനം നിക്ഷേപവും മിഡ്കാപ് ഓഹരികളിലാണ്. 23.22 ശതമാനം സ്മോള്‍കാപ് കമ്പനികളിലും 5.52 ലാര്ജ്കപ് കമ്പനികളിലുമായാണ് നിക്ഷേപം.
എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ട്
10 വര്‍ഷത്തിനിടെ എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ട് നല്കിയ ആദായം 21.14 ശതമാനമാണ്. 25,000 രൂപയുടെ മാസ എസ്ഐപി 10 വര്‍ഷം മുന്‍പ് ആരംഭിച്ചൊരാള്‍ക്ക് 83.36 ലക്ഷം രൂപ ലഭിച്ചു. 10,000 രൂപയുടെ മാസ എസ്ഐപി 10 വർഷം കൊണ്ട് വളര്‍ന്നത് 33.34 ലക്ഷം രൂപയിലേക്കാണ്. 8043 കോടി രൂപയാണ് ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ്. ചെലവ് അനുപാതം 1.83 ശതമാനമാണ്.
155.61 രൂപയാണ് നെറ്റ് അസറ്റ് വാല്യു. 44.93 ശതമാനമാണ് മിഡ്കാപ് ഓഹരികളില്‍ നിക്ഷേപമുള്ളത്. 25.83 ശതമാനം സ്മോള്‍കാപ് ഓഹരികളിലും 44.93 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലുമണ് നിക്ഷേപം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications