എസ്ഐപി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം ദീർഘകാലത്തേക്ക് വലിയ ആദായം നേടിത്തരുന്നവയാണ്. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ടുകളെ തിരഞ്ഞെടുക്കാം. ഇക്വിറ്റി ഫണ്ടുകളിൽ എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രകടനം വിലയിരുത്തിയാൽ മികച്ച ആദായം നല്കിയവയുടെ കൂട്ടത്തിൽ മിഡ്കാപ് ഫണ്ടുകളെ കാണാം.
മൂന്ന് വര്‍ഷത്തിനിടെ 30 ശതമാനത്തിലധികം നേട്ടം നൽകിയവയാണ് മിഡ്കാപ് ഫണ്ടുകൾ. ഇടത്തരം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് മിഡ് ക്യാപ് ഫണ്ടുകള്‍. മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപയുടെ എസ്ഐപി ആരംഭിച്ചൊരാളുടെ നിക്ഷേപം 6 ലക്ഷമായി വർധിപ്പിച്ച 6 മിഡ്കാപ് ഫണ്ടുകളാണ് ചുവടെ ചേർക്കുന്നത്.
എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട്
എഡല്‍വീസ് മിഡ് ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ കഴിഞ്ഞ മൂന്ന വര്ഷത്തിനെട 32.05 ശതമാനം ആദായം നല്കി. 3 വര്‍ഷം മുന്‍പ് നടത്തിയ 10,000 രൂപയുടെ എസ്ഐപി നിക്ഷേപം 5.82 ലക്ഷം രൂപയായി ഉയര്‍ന്നു. 0.52 ശതമാനമാണ് ചെലവ് അനുപാതം. 2256.1 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു. സെപ്റ്റംബര്‍ 9നുള്ള നെറ്റ് അസ്റ്റ് വാല്യു 60.819 രൂപയാണ്.
കൊട്ടക്ക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ട്
കൊട്ടക്ക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ട് ഡയറക്ട് പ്ലാന്‍ മൂന്ന് വര്‍ഷത്തേക്ക് നല്കിയ ആദായം 31.11 ശതമാനമാണ്. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി 5.77 ലക്ഷം രൂപയായി വളര്‍ന്നു. 0.49 ശതമാനമാണ് ഫണ്ടിന്റെ ചെലവ് അനുപാതം. 21,934 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു. സെപ്റ്റംബര്‍ 9 നുള്ള നെറ്റ് അസറ്റ് വാല്യു 87.923 രൂപയാണ്.
പിജിഐഎം ഇന്ത്യ മിഡ് കാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട്
മൂന്ന് വര്‍ഷത്തിനിടെ ഡയറക്ട് പ്ലാനില്‍ 44.29 ശതമാനം ആദായം നല്കിയ ഫണ്ടാണിത്. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപി നിക്ഷേപം 6.55 ലക്ഷം രൂപയായി വളര്‍ന്നു. 0.42 ശതമാനമാണ് ഫണ്ടിന്റെ ചെലവ് അനുപാതം. 6614.47 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു. സെപ്റ്റംബർ 1നുള്ള കണക്ക് പ്രകാരം 51.51 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു.
ക്വാന്‍ഡ് മിഡ് കാപ് ഫണ്ട്
ക്വാന്‍ഡ് മിഡ് കാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 40.56 ശതമാനമാണ് മൂന്ന വര്‍ഷത്തെ ആദായ നിരക്ക്. മൂന്ന് വര്‍ഷം മുന്‍പത്തെ എസ്ഐപി 6.57 ലക്ഷം രൂപയാക്കി വളര്‍ത്തി. 0.63 ശതമാനമാണ് ചെലവ് അനുപാതം. 621.31 കോടിയാണ് എഎംയു. സെപ്റ്റംബര്‍ 9 നുള്ള നെറ്റ് അസറ്റ് വാല്യു 145.29 രൂപയാണ്.
എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ട്
എസ്ബിഐ മാഗ്നം മിഡ്കാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 33.69 ശതമാനമാണ് മൂന്ന് വർഷത്തെ ആദായ നിരക്ക്. മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ച നിക്ഷേപകന് 6,15,431 രൂപയായ് നിക്ഷേപം വളര്‍ന്നു. 1.01 ശതമാനമാണ് ചെലവ് അനുപാതം. കാറ്റഗറി ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. 8043.42 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു. സെപ്റ്റംബര്‍ 9നുള്ള നെറ്റ് അസറ്റ് വാല്യു 169.57 രൂപയാണ്.
മിറെ അസറ്റ് മിഡ് കാപ് ഫണ്ട്
മിറെ അസറ്റ് മിഡ് കാപ് ഫണ്ട് ഡയറക്ട് പ്ലാനിൽ 32.09 ശതമാനമാണ് മൂന്ന് വർഷത്തെ വാർഷിക ആദായ നിരക്ക്. മൂന്ന് വർഷം മുൻപ് ആരംഭിച്ച 10,000 രൂപയുടെ എസ്ഐപി 5.78 ലക്ഷം രൂപയായി വളർന്നു. 0.64 രൂപയണ് ചെലവ് അനുപാതം. 23.088 രൂപയാണ് സെപ്റ്റംബര്‍ 9നുള്ള നെറ്റ് അസറ്റ് വാല്യു. 8498.5 കോടി രൂപയാണ് ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
