ദീര്‍ഘകാല നിക്ഷേപത്തിന് ഇന്ന് ലഭ്യമായ വഴികളില്‍ മികച്ച മാര്‍ഗങ്ങളിലൊന്ന് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ്. ഇക്വിറ്റി ഫണ്ടുകളില്‍ തന്നെ വിവിധ തരം മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് ശ്രദ്ധിച്ചാവണം. 65 ശതമാനത്തിലധികം ഇക്വിറ്റി അലോക്കേഷന് ഉള്ള ഫണ്ടുകളില്‍ എസ്ഐപി വഴി നിക്ഷേപം നടത്തുന്നതാണ് ദീര്‍ഘകാല നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉത്തമം.
ഹൈബ്രിഡ്, ഡെബ്റ്റ് ഫണ്ടുകളുമായി സമീപകാല പ്രകടനം വിലയിരുത്തിയാല്‍ തന്നെ ഇക്വിറ്റി ഫണ്ടുകള്‍ നല്ല ആദായം നല്‍കിയതായി കാണാം. മാസം 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയവര്‍ക്ക് 5 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കി തന്ന 3 ഫണ്ടുകളാണിവിടെ പരിചയപ്പെടുത്തുന്നത്.
ക്വാന്‍ഡ് മിഡ്കാപ് ഫണ്ട് ഡയറക്ട്- ഗ്രോത്ത്
2013 ജനുവരി 1ന് ആരംഭിച്ച ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 621 കോടി രൂപയാണ്. സെപ്റ്റംബര്‍ 12 നുള്ള നെറ്റ് അസറ്റ് വാല്യു 146.65 രൂപയാണ്. 0.63 ശതമാനമാണ് ഫണ്ടിന്റെ ചെലവ് അനുപാതം. ഫണ്ട് ആരംഭിച്ചത് മുതല്‍ ക്വാന്‍ഡ് മിഡ്കാപ് ഫണ്ട് ഡയറക്ട്- ഗ്രോത്ത് വര്‍ഷത്തില്‍ 17.46 ശതമാനം ആദായം നല്കി.
5 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി വളര്‍ന്ന് 12.85 ലക്ഷം രൂപയായി. 30.79 ശതമാനം വളര്‍ച്ചയില്‍ നിക്ഷേപം ഇരട്ടിയായി. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച നിക്ഷേപം 6.59 ലക്ഷമായി വളര്‍ന്നു. 43.52 ശതമാനമാണ് ആദായ നിരക്ക്.
പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്, കണ്ടെയ്നര്‍ കോര്പ്പറേഷന്. ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ഫണ്ടിന്റെ മികച്ച 5 ഓഹരികൾ. ഫണ്ടിന്റെ നിക്ഷേപത്തിൽ 98.62 ശതമാനവവും ആഭ്യന്തര ഓഹരികളിലാണ്. 69.79% മിഡ്കാപ് കമ്പനികളും 28.83 ശതമാനം ലാർജ്കാപ് കമ്പനികളിലുമാണ്.
പിജിഐഎം ഇന്ത്യ മിഡ്കാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്
പിജിഐഎം ഇന്ത്യ മിഡ്കാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ഡയറക്ട്- ഗ്രോത്ത് പ്ലാന്‍ 2013 ഡിസംബര്‍ 2നാണ് അവതരിപ്പിച്ചത്. ജൂണ്‍ 30ന് പ്രകാരമുള്ള ഫണ്ടിന്റെ എഎംയു 6614.47 കോടി രൂപയാണ്. സെപ്റ്റംബര്‍ 12നുള്ള നെറ്റ് അസറ്റ് വാല്യു 51.97 രൂപയാണ്. 0.42 ശതമാനമാണ് ചെലവ് നിരക്ക്. ഫണ്ട് ആരംഭിച്ചത് മുതല്‍ 20.54 ശതമാനത്തിന്റെ വാര്‍ഷിക ആദായമാണ് നല്‍കിയത്.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ നല്കിയ ആദായം 31.40 ശതമാനമാണ്. 5 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി 12.96 ലക്ഷമായാണ് വളര്‍ന്നത്. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ചൊരാള്‍ക്ക് 6.55 ലക്ഷം രൂപ ലഭിച്ചു. 43.10 ശതമാനമാണ് ആദായ നിരക്ക്.
എബിബി ഇന്ത്യ ലിമിറ്റഡ്, ടിംകെന്‍ ഇന്ത്യ , ടിവിഎസ് മോട്ടോര്‍ കമ്പനി , എച്ച്ഡിഎഫ്സി ബാങ്ക് , ഡാല്‍മിയ ഭാരത് ലിമിറ്റഡ് എന്നിവയാണ് ഫണ്ടിന്ള് നിക്ഷേപമുള്ള പ്രധാന ഓഹരികൾ. 10.15 ശതമാനം ലാർജ് കാപ് കമ്പനികളിലും 66.48 ശതമാനം മിഡ്കാപ് ഓഹരികളിലും 17.78 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ്.
ക്വാന്‍ഡ് ആക്ടീവ് ഫണ്ട് ഡയറക്ട് ഗ്രോത്ത്
2013 ജനുവരി ഒന്നിന് ക്വാന്‍ഡ് ആക്ടീവ് ഫണ്ട് ഡയറക്ട് ഗ്രോത്ത് പ്ലാൻ അവതരിപ്പിച്ചത്. 2022 ജൂണ്‍ 30നുള്ള ഫണ്ടിന്റെ അസറ്റ് അണ്ടർ മാനേജ്മെന്റ്) 2644.71 കോടി രൂപാണ്. സെപ്റ്റംബര്‍ 12 നുള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 474.64 രൂപയാണ്. 0.58 ശതമാനമാണ് ചെലവ് അനുപാതം. ഫണ്ട് ആരംഭിച്ചത് മുതല്‍ ശരാശരി 21.08 ശതമാനം വാര്‍ഷിക ആദായം നല്‍കിയിട്ടുണ്ട്.
5 വര്‍ഷം മുന്‍പ് ആരംഭിച്ച് 10,000 രൂപയുടെ മാസ എസ്ഐപി 12.72 ലക്ഷമായി വളര്‍ന്നു. 30.62 ശതമാനമാണ് ആദായ നിരക്ക്. മൂന്ന് വര്‍ഷം മുൻപ് 10,000 രൂപയുടെ എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് 6.36 ലക്ഷം രൂപയാണ് തിരികെ ലഭിച്ചത്. 40.78 ശതമാനമാണ് മൂന്ന് വര്‍ഷത്തെ ആദായ നിരക്ക്.
48.18 ശതമാനം ലാര്‍ജ് കാപ്ലും കമ്പനികളിലും 25.16 ശതമാനം മിഡ്കാപ് കമ്പനികളിലും 25.23 ശതമാനം സമോൾ കാപ് കമ്പനികളിലുമായാണ് നിക്ഷേപിച്ചിട്ടുള്ളത്. ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആദാനി പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക്സോണ്, വേദാന്ത ലിമിറ്റഡ്, ലാര്സണ് ആന്‍ഡ് ടെര്‍ബോ എന്നിവയാണ് ഫണ്ടിന് പ്രധാന നിക്ഷേപമുള്ള 5 കമ്പനികൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?



Click it and Unblock the Notifications