വിദ്യാഭ്യാസത്തിനുള്ള ചിലവ് ഓരോ ദിവസവും കൂടിവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തിനകത്തും പുറത്തും ഉന്നതവിദ്യാഭ്യാസം എന്നത് ബാലികേറാമലയായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ഉപരിപഠനത്തിനുള്ള പുതിയ അധ്യയന വർഷം ജൂൺ മുതൽ ആരംഭിക്കും. ഇപ്പോൾ തന്നെ വിദ്യാഭ്യാസ ചിലവുകൾ കണ്ടെത്തുന്നതിൽ പ്രത്യേക ശ്രദ്ധവേണം. വിദ്യാഭ്യാസ വായ്പകൾ എടുക്കാനുദ്ദേശിക്കുന്നവർ ഏത് ബാങ്കാണ് കുറഞ്ഞ പലിശ വാഗ്ധാനം ചെയ്യുന്നത് എന്ന് അന്വേഷിക്കേണ്ട സമയമാണിത്.
ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പകൾക്ക് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകളെ നമുക്ക് താരതമ്യം ചെയ്യാം.
1. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
8.1 ശതമാനം പലിശ നിരക്കിലാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിദ്യാഭ്യാസ വായ്പകൾ നൽകുന്നത്. ഏഴുവർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ 31,272 രൂപയാണ്.

2. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, വിദ്യാഭ്യാസ വായ്പകൾ നൽകുന്നത് 8.10 ശതമാനം പലിശയിലാണ്. ഏഴ് വർഷത്തെ കാലാവധിയിൽ 20 ലക്ഷം രൂപ വായ്പയെടുക്കുമ്പോൾ ഇഎംഐ 31,272 രൂപയാണ്.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
8.15 ശതമാനം പലിശ നിരക്കിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദ്യാഭ്യാസ വായ്പകൾ വാഗ്ധാനം ചെയ്യുന്നത്. . ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയ്ക്ക് 31,322 രൂപയാണ് ഇഎംഐ തുക.
4. ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ 8.15 ശതമാനം പലിശ നിരക്കാണ് വിദ്യാഭ്യാസ വായ്പകൾക്ക് ഈടാക്കുന്നത്. ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയ്ക്ക് 31,322 രൂപയാണ് ഇഎംഐ തുക.
5. പഞ്ചാബ് നാഷണൽ ബാങ്ക്
വിദ്യാഭ്യാസ വായ്പകൾക്ക് 8.2 ശതമാനം പലിശ പഞ്ചാബ് നാഷണൽ ബാങ്ക് ഈടാക്കുന്നു. ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ 31,372 രൂപയായിരിക്കും.
6. കാനറ ബാങ്ക്
വിദ്യാഭ്യാസ വായ്പകൾ 8.6 ശതമാനം പലിശ നിരക്കിൽ കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ 31,774 രൂപയായിരിക്കും.
7. ഇന്ത്യൻ ബാങ്ക്
വിദ്യാഭ്യാസ വായ്പകൾക്ക് 8.8 ശതമാനം പലിശ ബാങ്ക് ഈടാക്കുന്നു. ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ 31,976 രൂപയായിരിക്കും.

8. എച്ച്ഡിഎഫ്സി ബാങ്ക്
9.5 ശതമാനം പലിശ നിരക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് വിദ്യാഭ്യാസ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ തുക 32,688 രൂപയാകും.
9. ഐസിഐസിഐ ബാങ്ക്
10.25 ശതമാനം മുതൽ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പകൾ ഐസിഐസിഐ ബാങ്ക് നൽകുന്നു. ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ 33,461 രൂപയായിരിക്കും.
10. ആക്സിസ് ബാങ്ക്
13.7 ശതമാനം പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പകൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇഎംഐ തുക 37,149 രൂപയാകും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
