കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ വലിയ മുന്നേറ്റമുണ്ടായി. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് വര്‍ധനവ് നിക്ഷേപകര്‍ക്ക് തുണയായി. 250 അടിസ്ഥാന നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോ നിരക്കില്‍ വര്‍ധിപ്പിച്ചത്. ഇതോടെ 5.50 ശതമാനമായിരുന്ന ബാങ്ക് പലിശ നിരക്കുകള്‍ 7.50 ശതമാനത്തിലേക്ക് ഉയര്‍ന്നു.
നിലവില്‍ പലിശ നിരക്ക് നോക്കുമ്പോള്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് ഏറ്റവും മികച്ച പലിശ നല്‍കുന്നത്. വിദേശ ബാങ്കുകളും സ്വകാര്യ ബാങ്കുകളും പിന്നാലെയുണ്ട്. മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപമെടുത്താല്‍ പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക് മറ്റുള്ളവയേക്കാള്‍ പിന്നിലാണ്. 3 വര്‍ഷത്തെ കാലാവധിയില്‍ മികച്ച പലിശ നല്കുന്ന 10 ബാങ്കുകളെ പരിചയപ്പെടാം.
8 ശതമാനം പലിശ
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 8 ശതമാനം പലിശ നല്‍കും. 1 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ 1.27 ലക്ഷം രൂപ ലഭിക്കും.
മൂന്ന് വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 8.24 ശതമാനം പലിശയും എയു സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നു. 7.75 ശതമാനം പലിശ നല്കുന്ന നിരവധി ബാങ്കുകളുണ്ട്. വിദേശ ബാങ്കായ ഡാങ്ക്ചെ ബാങ്ക് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ നല്കുന്നു.

സ്വകാര്യ ബാങ്കുകളായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ സ്വകാര്യ ബാങ്കുകളുടെ മികച്ച പലിശയായി 7.75 ശതമാനം പലിശ നല്കുന്നു. സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇക്വിറ്റാസ് ബാങ്കും 7.75 ശതമാനം പലിശ നല്കുന്നു. 1 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 3 വര്‍ഷത്തിന് ശേഷം 1.26 ലക്ഷം രൂപ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
7.60 ശതമാനം പലിശ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് 7.60 ശതമാനം പലിശയാണ് മൂന്ന് വർഷത്തേക്ക് നല്‍കുന്നത്. 3 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് കാലാവധിയില്‍ 1.25 ലക്ഷം രൂപ ലഭിക്കും. പൊതുമേഖലാ ബാങ്കില്‍ മികച്ച പലശ നല്‍കുന്നത് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയാണ്.
3 വര്‍ഷത്തേക്ക് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 7.30 ശതമാനം പലിശ ലഭിക്കും. 1 ലക്ഷത്തിന്റെ നിക്ഷേപം 3 വര്‍ഷം കൊണ്ട് 1.24 ലക്ഷമായി ഉയരും. സ്വകാര്യ ബാങ്കുകളില്‍ 7.25 ശതമാനം പലിശ നല്കുന്ന ബാങ്കുകളാണ് ബന്‍ഡന്‍ ബാങ്ക്, യൂണിയന് ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ. 1 ലക്ഷം രൂപ നിക്ഷേപിക്കുന്നിടതച്ത് 1.24ലക്ഷം രൂപ മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിക്കാം.
5 ലക്ഷത്തിന്റെ ഇൻഷൂറൻസ്
റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഇത്തരം ബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷിതത്വമുണ്ട്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും.
ബാങ്ക് തകരുന്ന ഘട്ടത്തിൽ നിക്ഷേപവും പലിശയും സഹിതം 5 ലക്ഷം രൂപ വരെയുള്ള തുക നിക്ഷേപകർക്ക് തിരികെ ലഭിക്കും. സ്മോൾ ഫിനാൻസ് ബാങ്കുകളടക്കം സ്വകാര്യ, വിദേശ, പൊതുമേഖലാ ബാങ്കുകൾക്ക് ഈ ഇൻഷൂറൻസ് ലഭിക്കും.
നികുതി
സ്ഥിര നിക്ഷേപത്തിലെ പലിശ നികുതി ബാധകമാണ്. ' ഇന്‍കം ഫ്രം അദര്‍ സോഴ്സ്' എന്ന ഭാഗത്തിലാണ് സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം ചേര്‍ക്കുന്നത്. നികുതിദായകന്റെ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി നൽകണം. പലിശ വരുമാനം നിശ്ചിത പരിധി കടന്നാൽ 10 ശതമാനം ടിഡിഎസും ഈടാക്കും . സാധാരണ നിക്ഷേപകരുടെ പലിശ വരുമാനം 40,000 രൂപ കടന്നാലാണ് നികുതി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്ക്കിത് 50,000 രൂപയാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications