സാധാരണക്കാര്‍ക്ക് നിക്ഷേപിക്കാനായി പോസ്റ്റ് ഓഫീസ് വഴി വിവിധ സമ്പാദ്യ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ നിക്ഷേപിക്കുന്ന പണം പൂര്‍ണമായും സുരക്ഷിതമായിരിക്കും എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. ഇതോടൊപ്പ് മാന്യമായ പലിശ നിരക്കും ലഭിക്കുന്ന പദ്ധതികളായതിനാല്‍ നിക്ഷേപകര്‍ക്ക് ആശങ്കയില്ലാതെ നിക്ഷേപിക്കാം.
സര്‍ക്കാര്‍ ലഘു സമ്പാദ്യ പദ്ധതികളില്‍ വിവിധ പദ്ധതികളില്‍ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ചേരേണ്ടവയാണ്. മുതിര്‍ന്ന പൗരന്മാര്ക്കുള്ളതും സത്രീകള്ക്കുള്ളതും പെണ്കുട്ടികള്ക്കായുള്ളതും അടക്കമുള്ള വ്യത്യസ്ത പദ്ധതികളുണ്ട്. ഓരോ പദ്ധതിയുടെയും പലിശ നിരക്കും വിശദമാംശങ്ങളും അറിയാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ഒറ്റത്തവണയായി നിക്ഷേപിക്കുന്ന തുകയുടെ പലിശ വരുമാനം മാസങ്ങളില്‍ വിതരണം ചെയ്യുന്നതാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. കുറഞ്ഞത് 1,000 രുപ മുതല്‍ 9 ലക്ഷം രൂപയാണ് വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നത്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കാം. 5 വര്‍ഷമാണ് അക്കൗണ്ടിന്റെ കാലാവധി. നിക്ഷേപം നേരത്തെ അവസാനിപ്പിച്ചാല്‍ പിഴ നല്‍കണം. പലിശ നിരക്ക് 7.4 ശതമാനം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ ലഘു സമ്പാദ്യ പദ്ധതിയാണിത്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയാണ് നിക്ഷേപത്തിന്റെ കാലാവധി. 1,000 രൂപ മുതല്‍ നിക്ഷേപം തുടങ്ങാം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല. 5 വര്‍ഷത്തെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നിതി ഇളവ് ലഭിക്കും.
നിക്ഷേപം തുടങ്ങി 6 മാസം പൂര്‍ത്തിയായാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. 1 വര്‍ഷത്തെ നിക്ഷേപത്തിന് 6.8 ശതമാവും 3 വര്‍ഷത്തേക്ക് 6.90ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 7 ശതമാനവും 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് ത്രൈമാസത്തില്‍ നിക്ഷേപിച്ച തുകയുടെ പലിശ വിതരണം ചെയ്യുന്ന പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടും ഭാര്യ ഭര്ത്താക്കന്മാര്ക്ക് ജോയിന്റ് അക്കൗണ്ടും തിരഞ്ഞെടുക്കാം. 5 വര്‍ഷമാണ് കാലാവധി. 3 വര്‍ഷത്തേക്ക് കാലാവധി നീട്ടിവാങ്ങാം. വര്‍ഷത്തില്‍ 8.20 ശതമാനം പലിശ നല്‍കും. സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ബാധകമായ നിക്ഷേപമാണിത്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
5 വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപമാണിത്. 1,000 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. നിക്ഷേപം ഈടായി നല്കി വായ്പ സ്വീകരിക്കാന്‍ സാധിക്കും. നിലവിലെ പലിശ നിരക്ക് 7.70 ശതമാനമാണ്.
കിസാന്‍ വികാസ് പത്ര
നിക്ഷേപം ഇരട്ടിയാക്കുന്ന നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. നിലവില്‍ 7.50 ശതമാനം പലിശ നല്കുന്നു. 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 1000 രൂപ മുതല്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതമായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും.
ആവര്‍ത്തന നിക്ഷേപം
മാസത്തില്‍ നിക്ഷേപിക്കാന്‍ സൗകര്യം ചെയ്യുന്നൊരു സമ്പാദ്യ പദ്ധതിയാണ് ആവര്‍ത്തന നിക്ഷേപം. 100 രൂപ മുതല്‍ മാസത്തില്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. നിക്ഷേപത്തിന്റെ കാലാവധി 5 വര്‍ഷമാണ്. 1 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപത്തിന്റെ 50 ശതമാനം പിന്‍വലിക്കാം. പലിശ നിരക്ക് 6.20 ശതമനമാണ്.

മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്കായുള്ള പ്രത്യേക പദ്ധതിയാണ് ഏപ്രില്‍ 1 മുതല്‍ അവതരിപ്പിച്ച മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 2 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപം. 2 വര്‍ഷമാണ് കാലാവധി. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിക്ഷേപം നടത്താം. 2025 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. പലിശ നിരക്ക് 7.50 ശതമാനം.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികള്‍ക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണിത്. രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടിക്ക് മാത്രമാണ് അക്കൗണ്ട് ലഭിക്കുക. പരമാവധി നിക്ഷേപം 1.50 ലക്ഷമാണ്. ചുരുങ്ങിയ നിക്ഷേപം 250 രൂപയും. അക്കൗണ്ട് ആരംഭിച്ച തീയതി മുതല്‍ 21 വര്‍ഷമാണ് കാലാവധി. 15 വര്‍ഷം നിക്ഷേപം നടത്തണം. പലിശ നിരക്ക് 8 ശതമാനം. പൂര്‍ണമായും നികുതി ഇളവുള്ള നിക്ഷേപമാണിത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. 500 രൂപ മുതല്‍ 1.50 ലക്ഷം വരെ നിക്ഷേപിക്കാം. മാസത്തിലോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. 7 വര്‍ഷം പൂര്‍ത്തിയായാല്‍ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാം. പൂര്‍ണമായും നികുതി ഇളവുള്ള നിക്ഷേപമാണിത്. പലിശ നിരക്ക് 7.1 ശതമാനം.
പോസറ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് സമാനമാണ് പോസറ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്. 500 രൂപ മുതല്‍ സേവിംഗ്സ് അക്കൗണ്ടില്‍ പണം സൂക്ഷിക്കാം. പ്രായ പരിധിയില്ലാതെ ആര്‍ക്കും അക്കൗണ്ട് തുറക്കാം. പോസറ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലെ പലിശ വരുമാനം 10,000 രൂപ വരെ സാമ്പത്തിക വര്‍ഷത്തില്‍ ഇളവ് ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications