ഓഹരി വിപണിയിലെ നിക്ഷേപം വരുമാനം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. എന്നാൽ എല്ലാ നിക്ഷേപകർക്കും വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ, അവർക്ക് സുരക്ഷിതവും സ്ഥിരവുമായ വരുമാനം നേടാനുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗം ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് (ബാങ്ക് എഫ്ഡികൾ). നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുന്നതു വരെ ഉറപ്പുള്ള പലിശ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും ജനങ്ങൾക്കായി സ്ഥിരനിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഏഴു ദിവസം മുതൽ 10 വർഷം വരെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിലൂടെ ഉറപ്പുള്ള വരുമാനം നേടാൻ സാധിക്കും. സ്ഥിര നിക്ഷേപത്തിന്റെ പ്രധാന സവിശേഷത മുതിർന്ന പൗരന്മാർക്ക് വ്യത്യസ്ത കാലാവധിയുള്ള സ്കീമുകളിൽ സാധാരണ ഉപഭോക്താക്കളേക്കാൾ കൂടുതൽ പലിശ ലഭിക്കുന്നു എന്നതാണ്.
15000-ത്തിലധികം ശാഖകളും 5 അസോസിയേറ്റ് ബാങ്കുകളും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കോർപ്പറേറ്റ്, റീട്ടെയിൽ ഉപഭോക്താക്കൾക്ക് വിപുലമായ ബാങ്കിംഗ് ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്‌ത കാലാവധിയുള്ള എഫ്‌ഡികളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 6.5 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.5 ശതമാനം വരെയുമാണ് എസ്‌ബിഐ വാർഷിക പലിശ നൽകുന്നത്.

10 ലക്ഷം 20 ലക്ഷമാക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക കാലാവധി പൂർത്തിയാകുമ്പോഴേക്കും ഇരട്ടിയാകും. എങ്ങനെയെന്നല്ലേ...? അതിന് 10 വർഷത്തെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയിൽ 10 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കണം. 6.50 പലിശയാണ് നിക്ഷേപത്തിന് ലഭിക്കുക. എസ്ബിഐ എഫ്ഡി കാൽക്കുലേറ്റർ അനുസരിച്ച്, കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 19,05,558 രൂപ ലഭിക്കും. അതായത് പലിശ ഇനത്തിൽ മാത്രം 9,05,588 രൂപ നേടാം.
മുതിർന്ന പൗരന് കൂടുതൽ നേടാം
ഇനി ഒരു മുതിർന്ന പൗരൻ എസ്ബിഐയുടെ 10 വർഷത്തെ നിക്ഷേപ കാലാവധിയുള്ള സ്കീമിൽ 10 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം നേടാം. മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം വാർഷിക പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. അതായത് സാധാരണ നിക്ഷേപകരേക്കാൾ 1 ശതമാനം ഉയർന്ന പലിശ നിരക്ക്. അങ്ങനെയെങ്കിൽ നിഷേപ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 21,02,349 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ 1,102,349 രൂപ ലഭിക്കും.
നികുതി നൽകണം
ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങൾ/ടേം നിക്ഷേപങ്ങളുടെ പലിശ വരുമാനം നികുതി വിധേയമാണ്. ആദായ നികുതി നിയമങ്ങൾ (ഐടി നിയമങ്ങൾ) അനുസരിച്ച്, എഫ്ഡി സ്കീമുകൾക്ക് ഉറവിടത്തിൽ നികുതി കിഴിവ് (ടിഡിഎസ്) ബാധകമാണ്. അതായത്, സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക നിങ്ങളുടെ വരുമാനമായി കണക്കാക്കുകയും സ്ലാബ് നിരക്ക് അനുസരിച്ച് നികുതി നൽകുകയും വേണം. ഐടി നിയമങ്ങൾ അനുസരിച്ച്, നികുതിയിളവിൽ നിന്ന് ഒഴിവാക്കുന്നതിന് നിക്ഷേപകന് ഫോം 15G/15H സമർപ്പിക്കാം. 2 കോടിയിൽ താഴെയുള്ള സാധാരണ നിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
7 മുതൽ 45 ദിവസം - 3 ശതമാനം
46 മുതൽ 179 ദിവസം - 4.5 ശതമാനം
180 മുതൽ 210 ദിവസം - 5.25 ശതമാനം
211 മുതൽ 364 ദിവസം - 5.75 ശതമാനം
1 മുതൽ 2 വർഷം വരെ - 6.80 ശതമാനം
2 മുതൽ 3 വർഷം വരെ - 7 ശതമാനം
3 മുതൽ 5 വർഷം വരെ - 6.50 ശതമാനം
5 മുതൽ 10 വർഷം വരെ - 6.50 ശതമാനം
മുതിർന്ന പൗരന്മാർക്ക് ഏത് നിക്ഷേപ കാലാവധി തിരഞ്ഞെടുത്താലും 0.50 ശതമാനം ഉയർന്ന പലിശ ലഭിക്കും. ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ്. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കാണ് ബാങ്ക് അമൃത് കലാശ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications