കെഎസ്എഫ്ഇ ചിട്ടി ചേർന്ന് മാസ ഗഡു അടച്ചൊരാൾക്ക് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. ഓരോരുത്തരുടെയും ആവശ്യകത അനുസരിച്ച് ഏത് സമയം വേണെങ്കിലും ചിട്ടി ലേലത്തിൽ സ്വന്തമാക്കാവുന്നതാണ്. എന്നാൽ ആദ്യ മാസത്തിൽ തന്നെ ചിട്ടി വിളിച്ചാൽ എത്ര രൂപ ലഭിക്കുമെന്നും ലേല കിഴിവ് എത്രയാകുമെന്നുമുള്ള അടിസ്ഥാന വിവരങ്ങൾ അറിഞ്ഞ് ലേലത്തിൽ പങ്കെടുക്കുന്നത് ലാഭകരമായി ചിട്ടി മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കും. റെഗുലർ ചിട്ടിയിലെയും മൾട്ടി ഡിവിഷൻ ചിട്ടിയിലെയും ലേല നടപടികൾ നോക്കാം.
ആദ്യ മാസം ചിട്ടി വിളിച്ചാൽ
പെട്ടന്ന് പണത്തിന് ആവശ്യമുള്ളവരാണ് ആദ്യ മാസം ചിട്ടി വിളിച്ചെടുക്കുന്നത്. അതിനാൽ തന്നെ കൂടുതൽ ചിട്ടികളും പരമാവധി ലേല കിഴിവില്‍ തന്നെയാണ് ലേലം നടക്കുന്നത് റെഗുലര്‍ ചിട്ടിയാണെങ്കില്‍ 30 ശതമാനവും മള്‍ട്ടി ഡിവിഷന് ചിട്ടിയാണെങ്കിൽ കാലാവധി അനുസരിച്ച് 30%, 35%, 40 ശതമാനം കിഴിവിലാണ് ആദ്യ മാസത്തിൽ ലേലം നടക്കുക.
2 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയാണെങ്കിൽ 60,000 രൂപയാണ് പരമാവധി ലേല കിഴിവ്. 1.40 ലക്ഷം രൂപ ചിട്ടിയിൽ നിന്ന് ആദ്യ മാസം ലഭിക്കും. 5 ലക്ഷത്തിന്റെ ചിട്ടിയാണെങ്കിൽ 1.50 ലക്ഷം രൂപ പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ കുറയും. 10 ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം ലേല കിഴിവിൽ വിളിക്കുമ്പോൾ 3 ലക്ഷം കുറയും. ചിട്ടി വിളിച്ചൊരാൾക്ക് ബാക്കി 7 ലക്ഷം രൂപ ലഭിക്കും.

മൾട്ടി ഡിവിഷൻ ചിട്ടിയിൽ എത്ര രൂപ ലഭിക്കും.
മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ കാലാവധി അനുസരിച്ച് പരമാവധി ലേല കിഴിവ് വ്യത്യാസപ്പെടും. 60 മാസം വരെ 30 ശതമാനവും 60- 100 മാസ ചിട്ടിയിൽ 35 ശതമാനവും 120 മാസ കാലാവധിയുള്ള ചിട്ടിയിൽ 40 ശതമാനവുമാണ് പരമാവധി ലേല കിഴിവ്. ആദ്യ മാസത്തെ ആവശ്യക്കാർക്ക് പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാം.
50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന് ചിട്ടിയാണെങ്കില്‍ 1.50 ലക്ഷം രൂപ പരമാവധി ലേല കിഴിവ് വരും. 3.50 ലക്ഷം രൂപ നേടാം. 100 മാസ കാാവധിയള്ള 10 ലക്ഷത്തിന്റെ ചിട്ടിയിൽ 3.50 ലക്ഷം വരെ താഴ്ത്തി ലേലം വിളിക്കാം.
6.50 ലക്ഷം രൂപ വരെ നേടാം. 120 മാസ കാലാവധിയുള്ള 12 ലക്ഷത്തിന്റെ ചിട്ടി 40 ശതമാനം ലേല കിഴിവിൽ വിളിക്കാം. 4.80 ലക്ഷം രൂപ വരെ കിഴിവിൽ ചിട്ടി ലേലം നടക്കുമ്പോൾ 7.20 ലക്ഷം രൂപ ലഭിക്കും.
ആദ്യ മാസം ലേലം വിളിക്കുന്നത് ലാഭമോ?
ചിട്ടി ആദ്യ മാസം ലേലം വിളിക്കുമ്പോൾ എത്ര രൂപ കുറവ് വരുന്നു എന്നത് ലേല കിഴിവ് അടിസ്ഥാനമായിരിക്കും. 10 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയിൽ 3 ലക്ഷം രൂപ കുറയുമ്പോൾ ചിട്ടി എങ്ങനെ ലാഭകരമാകും എന്ന് നോക്കാം. ചിട്ടി പണം ഉപയോഗിക്കുന്നിടത്ത് നിന്ന് ലേല കിഴിവായി കുറയുന്ന തുകയേക്കാൾ ലാഭമുണ്ടാകുമ്പോൾ ചിട്ടി ലാഭമാണെന്ന് പറയാം.
ഭവന വായ്പ തിരിച്ചടവിന് ഉപയോഗിക്കുകയും അടയ്ക്കുന്ന പലിശയിൽ 3 ലക്ഷത്തിൽ കൂടുതൽ ലാഭിക്കാനും സാധിച്ചാൽ ചിട്ടി ആദ്യ മാസം വിളിച്ചെടുത്തത് ലാഭമാണെന്ന് പറയാം. ബിസിനസ് ആവശ്യങ്ങൾക്ക് ചിട്ടി വിളിച്ചെടുക്കുന്നവരും വിവാഹം, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കും വായ്പയേക്കാൾ ലാഭമാണെങ്കിൽ ചിട്ടി ആദ്യ മാസത്തിൽ വിളിക്കുന്നത് അനുയോജ്യമാണ്.
ചിട്ടി സ്ഥിര നിക്ഷേപം
ആദ്യ മാസം ചിട്ടി ലേലത്തിൽ വിളിച്ച് കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാകുമോ? ഹ്രസ്വകാല ചിട്ടിയാണെങ്കില്‍ ഈ രീതി നഷ്ടം വരുത്തും. കുറഞ്ഞ കാലത്തേക്കാണ് പലിശ ലഭിക്കുന്നത് എന്നതിനാൽ ലേല കിഴിവനേക്കാളും പലിശ വരുമാനം നേടാൻ സാധ്യതയില്ല. ഇത് നഷ്ടമുണ്ടാക്കും. കാലവധി കൂടിയ ചിട്ടിയാകുമ്പോൾ കൂടുതൽ പലിശ നേടാനുള്ള സാവകാശമുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
