ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കുന്നതിന്റെ ഭാഗമായി വിലയിരുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. കമ്പനികളെ അടിസ്ഥാനപരമായി അവലോകനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് അവയുടെ പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ പരിശോധിക്കുന്നത്. ഇത്തരത്തില്‍ നിഫ്റ്റി സൂചികയുടെ ഭാഗമായ മുന്‍നിര കമ്പനികളില്‍ നിന്നും അന്തര്‍ലീനമായ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുറവില്‍ ലഭ്യമായ 10 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പിഇ റേഷ്യോ ?
പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (P/E) അഥവാ പിഇ റോഷ്യോ, ഓഹരി വിലയും ആ കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ്. അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ലഭ്യമായ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കും. ഇതോടെ പ്രതിയോഹരി വരുമാനം ലഭിക്കും. ഇതിനെയാണ് ഏര്‍ണിങ് പേര്‍ ഷെയര്‍ (EPS) എന്നു പറയുന്നു. ഈ ഇപിഎസിനെ നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും. അതായത്, പിഇ റോഷ്യോ = (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കാം.
എങ്ങനെ വിലയിരുത്താം ?
പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത്് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും അന്തര്‍ലീനമായ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ്. എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളിലും പിഇ റേഷ്യോ ഉയര്‍ന്നു നില്‍ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ വിലയിരുത്തി അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും ഉചിതം.
ഇതും ശ്രദ്ധിക്കണം
പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി എളുപ്പം വരുമാനത്തിന്റെ തോത് മനസിലാക്കാമെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാലേ തീരുമാനം കൂടുതല്‍ മികച്ചതാകൂ. ഒരു കമ്പനിക്ക് സമീപഭാവിയില്‍ വരുമാനത്തില്‍ വര്‍ധനവ് നേടാനാവുമെങ്കില്‍ പിഇ റേഷ്യോയെ മാത്രം അടിസ്ഥാനപ്പെടുത്തി അന്തിമ തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുകില്ല. അതിനാല്‍ നിലവിലെ കടത്തിന്റെ തോത്, കമ്പനി പ്രവര്‍ത്തിക്കുന്ന മേഖല. ബിസിനസ് ശൈലി, വളര്‍ച്ചാ സാധ്യത ഒക്കെ പരിഗണിച്ചു വേണം ദീര്‍ഘകാല നിക്ഷേപത്തിന് ഏത് ഓഹരി പരിഗണക്കണമെന്ന അന്തിമ തീരുമാനം എടുക്കാവൂ.
ഡിസ്‌കൗണ്ടില്‍ ലഭ്യമായവ
ഓഹരി, നിലവിലെ പിഇ, ബ്രാക്കറ്റില്‍ 10 വര്‍ഷത്തെ ശരാശരി പിഇ, ഹിസ്റ്റോറിക്കല്‍ പിഇയും നിലവിലെ പിഇയും തമ്മിലുള്ള വ്യത്യാസം അഥവാ ഡിസ്‌കൗണ്ട് എന്ന ക്രമത്തിലാണ് വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നത്
>> ഒഎന്‍ജസി- 3.4 (8.9), -62%
>> ടാറ്റ സ്റ്റീല്‍- 5.9 (12.8), -54%
>> കോള്‍ ഇന്ത്യ- 5.9 (12.1), -51%
>> ജെഎസ്ഡബ്ല്യൂ സ്റ്റീല്‍- 7.5 (12), -38%
>> എന്‍ടിപിസി- 8.2 (11.2), -27%
>> ഇന്ത്യന്‍ ഓയില്‍- 6.9 (8.8), -21%
>> സണ്‍ ഫാര്‍മ- 23.8 (29.4), -19%
>> സിപ്ല- 23.4 (27.8), -16%
>> യുപിഎല്‍- 12 (12.3), -2%
>> ഹിന്‍ഡാല്‍കോ- 8.7 (9.2), -2%
ഓരോ ഓഹിരകളും വ്യത്യസ്തമായി വിലയിരുത്തണം. മുകളിലെ പട്ടികയില്‍ സൂചിപ്പിച്ചവയിലെ ഫാര്‍മ സ്‌റ്റോക്കുകള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഇനിയും മുന്നേറാനുള്ള സാധ്യതയുണ്ട്. ചില കമ്പനികള്‍ക്ക് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ചുരുങ്ങുന്നതാണ് വിഷയമെങ്കിലും പുതിയതായി മരുന്നുകള്‍ പുറത്തിറക്കുന്നതോടെ അത് പരിഹരിക്കപ്പെട്ടാക്കാം. വ്യവാസയ മേഖലയുടെ അടിസ്ഥാന കാര്യങ്ങളില്‍ നിലവില്‍ ആശങ്കകളൊന്നുമില്ല. മറ്റു ഓഹരികളുടെ മൂന്നാംപാദ പ്രവര്‍ത്തന ഫലവും പരിശോധിക്കണം.
സ്റ്റീല്‍ ഓഹരികളുടെ കാര്യം പരിഗണിച്ചാല്‍ വിപണിയില്‍ ഉയര്‍ന്ന ആവശ്യകത അനുഭവപ്പെടുന്നതും വര്‍ധിക്കുന്ന ഉത്പന്ന വിലയും അനുകൂല ഘടകമാണ്. ഉദാഹരണത്തിന് ടാറ്റ സ്റ്റീല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രവര്‍ത്തനഫലം അനുസരിച്ച് ഡിസംബര്‍ പാദത്തില്‍ പ്രതിയോഹരി വരുമാനം 62 രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ടാറ്റ സ്റ്റീലിന്റെ ഓഹരിയുടെ പിഇ റേഷ്യോ 5 ആണെന്ന് കാണാനാകും. അതിനാല്‍ സമ്പദ്ഘടന തിരിച്ചടി നേരിടുന്നില്ലെങ്കില്‍ സ്റ്റീല്‍ കമ്പനികളുടെ വരുമാനവും വര്‍ധിക്കേണ്ടതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications