മാര്‍ച്ച് മാസത്തോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ തുടര്‍ച്ചയായി നടത്തുന്ന വില്‍പ്പനയിലും സമ്മര്‍ദത്തിലായ ആഭ്യന്തര വിപണികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള അനുകൂല പ്രഖ്യാപനം ഉണ്ടാവുകയാണെങ്കില്‍ മുന്നോട്ടുള്ള കുതിപ്പിന് വിപണിക്ക് കരുത്തേകും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവസരിപ്പിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ 3 മുതല്‍ 6 മാസം കണക്കാക്കി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 10 ഓഹരികള്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചിരിക്കുന്നു.
1) എല്‍ & ടി
രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിംഗ്, നിര്‍മാണ കമ്പനിയാണ് ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ അഥവാ എല്‍ & ടി (BSE: 500510, NSE : LT). വന്‍കിട നിര്‍മാണ പ്രവൃത്തികളും ഉന്നത സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പാദന, സേവന മേഖലകളിലും മുന്‍പന്തിയിലാണ് കമ്പനി. മൂന്നാം പാദഫലങ്ങള്‍ക്കു ശേഷം തിരുത്തലുണ്ടായെങ്കിലും ഓഹരിയില്‍ മുന്നോട്ടുള്ള കുതിപ്പിന് ഗതിവേഗം കുറഞ്ഞിട്ടില്ല. നിലവിലെ സര്‍വകാല ഉയര്‍ന്ന നിലവാരമായ 2,168 നിലവാരം വീണ്ടും ഭേദിക്കാന്‍ ശ്രമിക്കുമെന്നാണ് ഐസിഐസിൈ ഡയറക്ട് സൂചിപ്പിച്ചത്. വെള്ളിയാഴ്ച 1,898-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
2) ആക്‌സിസ് ബാങ്ക്
അഞ്ച് മാസത്തെ മൂവിങ് ആവറേജിന് മുകളില്‍ നിലയുറപ്പിച്ചതോടെ ബാങ്ക് നിഫ്റ്റിയില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രകടമാകുന്നു. ഇതില്‍ തന്നെ ഏറ്റവുമധികം കുതിപ്പിനുള്ള സാധ്യത ആക്‌സിസ് ബാങ്ക് (BSE: 532215, NSE: AXISBANK) ഓഹരികള്‍ക്കാണെന്നാണ് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചത്. മികച്ച മൂന്നാം പാദഫലങ്ങളും ഓഹരിക്ക് ആവശ്യകതയേറ്റുന്ന ഘടകമായി. നിലവിലത്തെ ടെക്‌നിക്കല്‍ സൂചനകള്‍ പ്രകാരം ഓഹരിക്ക് സര്‍വകാല റെക്കോഡിന് സമീപത്തെ 870 നിലവാരത്തേക്ക് എത്താനാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച 765-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
3) ടാറ്റ മോട്ടോര്‍സ്
കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച വാഹന മേഖലയില്‍ മികച്ച പ്രകടനം പുറത്തെടുത്ത കമ്പനിയാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS). കോവിഡ് ഭീഷണിയിലെ ആദ്യ തകര്‍ച്ചയില്‍ നിന്നും അടുത്തിടെയുണ്ടായ തിരുത്തലില്‍ നിന്നും വളരെ വേഗം ടാറ്റ മോട്ടോര്‍സിന് കരകയറാനായി. നിലവിലത്തെ കുതിപ്പില്‍ ഓഹരിക്ക് 555 നിലവാരം വരെ ഇടക്കാലയളവില്‍ എത്താനാകുമെന്നാണ് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചത്. ഇലക്ട്രിക് വാഹന മേഖലയില്‍ കമ്പനി നേടിയ മുന്‍തൂക്കമാണ് ഓഹരിയെ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. വെള്ളിയാഴ്ച 497-ലാണ് ഓഹരികള്‍ വ്യപാരം അവസാനിപ്പിച്ചത്.
4) യുണൈറ്റഡ് സ്പിരിറ്റ്
രാജ്യത്തെ ഏറ്റവും വലിയ മദ്യ നിര്‍മാണ കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റസ് (BSE: 532432, NSE : MCDOWELL-N). മികച്ച മൂന്നാം പാദഫലമാണ് പുറത്തുവിട്ടത്. നിലവില്‍ 6 വര്‍ഷത്തോളം നീണ്ടുനിന്ന സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരി മുന്നോട്ടുള്ള കുതിപ്പിന്റെ പാതയിലേക്ക് തിരികെയെത്തുകയാണ്. നിലവിലുള്ള കരുത്തില്‍ ഓഹരിക്ക് 970 നിലവാരത്തിലേക്ക് ഉയരാനാകുമെന്നാണ് ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടിയത്. വെള്ളിയാഴ്ച 855-ലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
5) ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE: BANKBARODA). വെള്ളിയാഴ്ച ഈ ഓഹരികള്‍ 103 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 116 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ നിര്‍ദ്ദേശം. മികച്ച മൂന്നാം പാദഫലങ്ങളും കിട്ടാക്കടത്തിന്റെ തോതില്‍ വന്ന കുറവും ഓഹരികളെ ആകര്‍ഷമാക്കുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തതയും വളര്‍ച്ചയ്ക്കുള്ള പിന്തുണയേകുന്നുവെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
6) കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍
ചരക്ക് ഗതാഗതത്തില്‍ രാജ്യത്തെ മുന്‍നിരയിലുള്ള സ്ഥാപനമാണ് കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (BSE: 531344, NSE : CONCOR). റെയില്‍വേ മുഖേന ചരക്ക് കടത്തിന് ശക്തമായ ശൃംഖലയുണ്ട്. കൂടാതെ തുറമുഖവും വ്യോമ ചരക്ക് നീക്കവും കൈകാര്യം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച 634 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. നിലവിലെ വിലയില്‍ നിന്നും 698 നിലവാരം ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു.
7) കെപിആര്‍ മില്‍സ്
ടെക്‌സ്‌റ്റൈല്‍സ് മേഖലയൊന്നാകെ കുതിപ്പിന്റെ പാതയിലായിരുന്നു. ഈ വിഭാഗത്തിലുള്ള നിരവധി കമ്പനികളാണ് സൂചികകളെ മറികടക്കുന്ന നേട്ടം സ്വന്തമാക്കിയത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓഹരിയാണ് കെപിആര്‍ മില്‍സ് (BSE: 532889, NSE : KPRMILL). നിലവില്‍ ഓഹരിയിലുള്ള കുതിപ്പിന് 765 നിലവാരത്തിലേക്ക് എത്താനാകുമെന്ന് ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ച 656 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
8) നാല്‍കോ
ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നാഷണല്‍ അലുമിനിയം കോര്‍പ്പറേഷന്‍ അഥവാ നാല്‍കോയുടെ (BSE: 532234, NSE : NATIONALUM) ഓഹരികള്‍ കുതിപ്പിന്റെ പാതയിലാണ്. ഇതിനോടകം 4 വര്‍ഷത്തെ ഓഹരികളുടെ പരിധി മറികടന്നതോടെ ഘടനാപരമായ മാറ്റവും ഓഹരികളില്‍ പ്രകടമാണ്. നിലവില്‍ ഓഹരിയില്‍ പ്രകടമാകുന്ന ബുള്ളിഷ് ട്രെന്‍ഡ് കാരണം ഓഹരിക്ക് 125 നിലവാരത്തിലേക്ക് എത്താനാകുമെന്ന് ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഓഹരികള്‍ 109 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
9) ഭാരത് ഡൈനാമിക്സ്
പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ (BSE: 541143, NSE: BDL) ഓഹരികള്‍ 487 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 548 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നഐസിഐസിഐ ഡയറക്ടിന്റെ നിര്‍ദേശം. നിലവില്‍ വര്‍ഷങ്ങളായുള്ള സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിരിക്കുകയാണ്. ഇതോടെ ഓഹരിയും പുതിയ കുതിപ്പിന്റെ പ്രയാണഘട്ടത്തിലേക്ക് കടക്കുന്നിതിന്റെ ലക്ഷണങ്ങളുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
10) കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍
1995 മുതല്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് (BSE: 532942, NSE : KNRCON). റോഡ്, പാലം, ഫ്‌ലൈഓവര്‍, ജലസേചന പദ്ധതികള്‍ എന്നിവയുടെ നിര്‍മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ 24.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. 358 രൂപയാണ് ഐസിഐസിൈ ഡയറക്ട് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഓഹരികള്‍ 302 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications