സാമ്പത്തിക ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് പലരും ചിട്ടി ചേരുന്നത്. ആവശ്യ സമയത്ത് പണത്തിനായി വായ്പയിലേക്ക് പോകാതെ ചിട്ടി വിളിച്ചെടുത്താൽ വലിയ നേട്ടം ചിട്ടിയിലൂടെ ഉണ്ടാക്കാം. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം പണം ആവശ്യമുള്ളവരാണെങ്കിൽ 100 മാസ ചിട്ടികൾ ചേരുന്നത് അനുയോജ്യമായിരിക്കും. 8 വർഷവും 4 മാസവും കാലാവധിയുള്ള ദീർഘകാല ചിട്ടിയായതിനാൽ മികച്ച ലേല കിഴിവ് ലഭിക്കുകയും അല്പം കാത്തിരിക്കുന്നവർക്ക് മികച്ച ലാഭത്തിൽ ചിട്ടി വിളിക്കാനും സാധിക്കുന്നു.
100 മാസ കാലാവധിയുള്ള റെഗുലര്‍ ചിട്ടികളില്‍ നൂറു പേരാണ് ഉണ്ടാവുക. ഓരോരുത്തര്‍ക്കും ഒരു മാസത്തില്‍ ചിട്ടി തുക ലഭിക്കുന്ന തരത്തിലാണ് റെഗുലര്‍ ചിട്ടി പ്രവര്‍ത്തിക്കുന്നത്. 100 മാസം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്ക്കും ചിട്ടി ലഭിക്കും.
മാസത്തിൽ 30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിക്കാം. ആവശ്യക്കാർ കൂടുന്നതിന് അനുസരിച്ച് നറുക്കിലൂടെ ഒരാൾക്ക് ചിട്ടി ലഭിക്കും. ആവശ്യക്കാർ കുറയുന്നതോടെ കുറഞ്ഞ ലേല കിഴിവിൽ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. 100 മാസ കാലയളവുള്ള ചിട്ടിയും ലാഭമുണ്ടാക്കാനുള്ള വഴികളും അറിയാം.

100 മാസ ചിട്ടി
മാസം 5,000 രൂപ അടവ് വരുന്ന 100 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണ് ഇത്. ചിട്ടിയിൽ പരമാവാധി മാസ അടവ് 5,000 രൂപയും ചുരുങ്ങിയ മാസ അടവ് 3,780 രൂപയുമാണ്. 50 മാസത്തിനുള്ളിൽ 4 ലക്ഷത്തോളം രൂപ ആവശ്യമുള്ളവർക്ക് പരിഗണിക്കാവുന്ന ചിട്ടിയാണിത്. അടവു സംഖ്യ കുറവ് എന്നത് മറ്റൊരു ഉപകാരമാണ്.
പരമാവധി 30 ശതമാനം ലേല കിഴിവിലാണ് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുക. 3.50 ലക്ഷം രൂപ വരെ ഇത്തരത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. 40 മാസത്തോളം ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്.
എങ്ങനെ ലാഭമുണ്ടാക്കാം
ചിട്ടി ചേർന്നവരിൽ വിവിധ തരക്കാരുണ്ടാകും. 100 മാസത്തെ ദീര്‍ഘകാല ചിട്ടിയില്‍ പണത്തിനുള്ള അത്യാവശ്യം കാരണം ആദ്യ മാസങ്ങളിൽ 30 ശതമാനത്തില്‍ വിളിച്ചെടുക്കുന്നവരുണ്ട്. ഇതോടൊപ്പം ചിട്ടി സ്ഥിര നിക്ഷേപമിടാനും പരവമാധി ലേല കിഴിവില്‍ ചിട്ടി വിളിച്ചെടുക്കുന്നവരുണ്ട്. ലേലം ആരംഭിച്ച ശേഷം ചിട്ടി ചെറിയ ലേല കിഴിവിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ചിട്ടി വിളിക്കാന്‍ തയ്യാറെടുക്കുന്നവരും കാലാവധി വരെ കാത്തിരിക്കുന്നവരും അടക്കം വിവിധ തരത്തിൽ ചിട്ടി വിളിച്ചെടുക്കാം.
എങ്ങനെ ചിട്ടി വിളിക്കാം
അത്യാവശ്യക്കാരല്ലെങ്കിൽ ലാഭമുണ്ടാക്കാനുള്ള ആദ്യവഴി സ്ഥിര നിക്ഷേപമാണ്. ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തില്‍ വിളിച്ചെടുത്താല്‍ ലാഭകരമാണോയെന്ന് നോക്കാം. 30 ശതമാനം കിഴിവില്‍ വിളിച്ചെടുത്താല്‍ 1.5 ലക്ഷം രൂപ ലേല കിഴിവിന് ശേഷം 3.50 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷന് ചാര്‍ജ് എന്നിവ കുറച്ച് 3,46,776 രൂപ സ്ഥിര നിക്ഷേപമിടാന്‍ ലഭിക്കുമെന്ന് ഏകദേശം കണക്കാക്കാം.
നിലവിലെ ചിട്ടി സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.15 ശതമനം, 7 ശതമാനം എന്നിങ്ങനെയാണ്. ശരാസരി 8 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ വര്‍ഷത്തില്‍ 27,742 രൂപ പലിശ ലഭിക്കും. മാസത്തില്‍ 2,312 രൂപയും പലിശയായി ലഭിക്കും. ഇത് 98 മാസത്തേക്ക് കണക്കാക്കിയാല്‍ 2,26,576 രൂപ ലഭിക്കും. കാലാവധിയില്‍ ചിട്ടി വിളിച്ച തുകയും പലിശയും ചേര്‍ത്ത് 5,73,352 ലക്ഷം രൂപ ലഭിക്കും.
ചിട്ടി കാലാവധി വരെ കാത്തിരിക്കുന്നവരേക്കാൾ 98,352 രൂപ ലാഭം നേടാൻ സാധിക്കും. കാലാവധി വരെ കാത്തിരുന്നാൽ 4.75 ലക്ഷം രൂപയാണ് ഈ ചിട്ടിയിൽ നിന്ന് ലഭിക്കുക.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
