ആവശ്യത്തിന് പണം സമാഹരിക്കുക എന്ന ലക്ഷ്യമുള്ളവരാകും ചിട്ടികളിൽ ചേരുന്നത്. ഇതിൽ തന്നെ പെട്ടന്ന് പണം ആവശ്യമുള്ളവരും ദീർഘകാല ആവശ്യം മുന്നിൽ കണ്ട് ചിട്ടി ചേർന്നവരുമുണ്ടാകും. ഇതിനാൽ തന്നെ ഓരോരുത്തരുടെയും ആവശ്യങ്ങൾ അനുസരിച്ചാവണം ചിട്ടി തിരഞ്ഞെടുക്കേണ്ടത്.
ആവശ്യമായ തുക ലഭിക്കുന്നതും മാസ അടവ് സാധിക്കുന്നതുമായി ചിട്ടി തിരഞ്ഞെടുക്കുമ്പോൾ കാലാവധി കൂടി പരിഗണിക്കേണ്ടതുണ്ട്. ദീർഘകാല ചിട്ടികളാണ് ലാഭ വിഹിതത്തിന് മികച്ചത്. ഇതിൽ തന്നെ റെഗുലർ ചിട്ടി നല്ല ലാഭ വിഹിതം നൽകുന്നു. 5 ലക്ഷം രൂപയുടെ ദീർഘകാല, ഹ്രസ്വകാല റെഗുലർ ചിട്ടികൾ ഉദാഹരണമാക്കി ഇക്കാര്യം ചുവടെ വിശദമാക്കാം.
5 ലക്ഷത്തിന്റെ ചിട്ടി
ഉയർന്ന ലാഭ വിഹിതം ലഭിക്കാൻ 100 മാസത്തെ റെഗുലർ ചിട്ടികളാണ് അനുയോജ്യം. ഇത്തരത്തിലുള്ള 5 ലക്ഷത്തിന്റെ ചിട്ടി പരിശോധിക്കാം. 5,000 രൂപ മാസ അടവും 100 മാസം കാലാവധിയുമുള്ള 5 ലക്ഷത്തിന്റെ റെഗുലര്‍ ചിട്ടി ഉയർന്ന ലാഭ വിഹിതമാണ് നൽകുന്നത്. റെഗുലർ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്.
5 ലക്ഷത്തിന്റെ ചിട്ടിയിൽ 1.50 ലക്ഷം രൂപ വരെ കിഴിവില്‍ വിളിക്കാം. 3.50 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്നും ലഭിക്കുക. സാധാരണ ഗതയിൽ 40-45 മാസത്തോളം ഈ ചിട്ടി 30 ശതമാനം കിഴിവിൽ ലേലം നടക്കാറുണ്ട്.
ലാഭ വിഹിതം
ആദ്യ മാസം 5,000 രൂപയും പരമാവധി താഴ്ന്ന് പോകുന്ന മാസങ്ങളിൽ 3,750 രൂപയുമാണ് ചിട്ടിയിൽ അടയ്ക്കേണ്ടത്. ഓരോ മാസത്തിലും ലഭിക്കുന്ന ലേല കിഴിവായ 1.50 ലക്ഷത്തിൽ നിന്ന് 25,000 രൂപ ഫോർമാൻസ് കമ്മീഷൻ കിഴിച്ച് 1.250 ലക്ഷം രൂപ ചിട്ടി അംഗങ്ങളായ 100 പേർക്ക് വിതരണം ചെയ്യും. 30 ശതമാനം കിഴിവിൽ പോകുന്ന മാസത്തിൽ 1,250 രൂപ ലേല കിഴിവ് ലഭിക്കും.
44 മാസം പരമാവധി ലേല കിഴിവിൽ പോയാൽ 50,000 രൂപ ലാഭ വിഹിതം ലഭിക്കും. 100 മാസത്തെ കാലാവധിക്കിടയിൽ 80,000-90,000 രൂപ വരെ ലേല കിഴിവ് ലഭിക്കും. 4.10 ലക്ഷം രൂപ മുതൽ 4.20 ല്ഷം രൂപയോളമാണ് അടയ്ക്കേണ്ടത്. ലേലം ആരംഭിക്കുമ്പോൾ വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാൽ 6 ലക്ഷം രൂപയോളം ലഭിക്കും.
5 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടി
സാധാരണ ചിട്ടിയിൽ ദീർഘകാല ചിട്ടികൾ നൽകുന്ന ലാഭ വിഹിതം വളരെ വലുതാണ്. സമാന തുകയുടെ ഹ്രസ്വകാല ചിട്ടി പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. 12,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ഹ്രസ്വകാല റെഗുലർ ചിട്ടി പരിശോധിക്കാം. 30 ശതമാനമാണ് ചിട്ടിയിലെ പരമാവധി ലേല കിഴിവ്.
1.50 ലക്ഷം രൂപ വരെ കിഴിവില്‍ വിളിക്കാം. 3.50 ലക്ഷമാണ് കിട്ടുന്നത്. ഹ്രസ്വകാല ചിട്ടിയായതിനാൽ 3-5 മാസങ്ങളില്‍ മാത്രമണ് പരമാവധി കിഴിവായ 30 ശതമാനത്തിൽ ലേലം നടക്കുകയുള്ളൂ. ഈ മാസങ്ങളിൽ ലഭിക്കുന്ന ലാഭ വിഹിതം 3,125 രൂപയാണ്.
പരമാവധി 5 മാസത്തോളമാണ് 3,125 രൂപ ലാഭ വിഹിതം ലഭിക്കുക. ഈ മാസങ്ങളിൽ 9,375 രൂപയാണ് മാസ അടവ് വരുന്നത്. ഇതിനാൽ ലാഭ വിഹിതം കുറവായിരിക്കും. എന്നാൽ പെട്ടന്ന് പണം ആവശ്യമായി വരുന്ന 1.50 വര്‍ഷത്തിന് ശേഷം 4.50 ലക്ഷം രൂപ ആവശ്യമായി വരുന്നവര്‍ക്ക് ചേരാവുന്ന ചിട്ടിയാണിത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
