നിക്ഷേപകരുടെ താൽപര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും നോക്കിയാണ് നിക്ഷേപം നടത്തുന്നത്. ചിട്ടിയെ വായ്പ മാർഗമായി കാണുന്നുണ്ടെങ്കിലും നിക്ഷേപത്തിനായും ചിട്ടിയെ പരിഗണിക്കുന്നവരുണ്ട്. നിക്ഷേപമായി ചിട്ടിയിൽ ചേരുന്നവർക്ക് ഉയർന്ന ലാഭ വിഹിതം നൽകുന്ന ചിട്ടികളിലേക്ക് നോക്കണം. മാസത്തിൽ 10,000 രൂപ 100 മാസത്തേക്ക് അടയ്ക്കാൻ സാധിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് കെഎസ്എഫ്ഇയുടെ 10 ലക്ഷത്തിന്റെ സാധാരണ ചിട്ടി. ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതമാണ് ഇതിന്റെ ആകർഷണീയത. ചിട്ടിയുടെ പ്രത്യേകതകൾ നോക്കാം.
10,000*100= 10 ലക്ഷം
100 മാസത്തേക്ക് 10,000 രൂപ അടവ് വരുന്ന 10 ലക്ഷത്തിന്റെ സാധാരണ ചിട്ടിയാണിത്. ചിട്ടി തുടങ്ങുന്ന മാസത്തിൽ 10,000 രൂപ അടയ്ക്കേണ്ടി വരും. പിന്നീട് ചിട്ടി 30 ശതമാനം ലേലത്തിൽ പോകുന്ന മാസങ്ങളിൽ ലേല കിഴിവായ 2,500 രൂപ കുറച്ച് 7,500 രൂപ അടച്ചാൽ മതിയാകും.
അതായത് ചിട്ടി കാലയളവിൽ 10,00 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരിക. ഓൺലൈനായും പണമടയ്ക്കാൻ കെഎസ്എഫ്ഇയിൽ സൗകര്യമുണ്ട്.
ചിട്ടിയുടെ തുടക്കത്തിൽ 30 ശതമാനം ലേല കിഴിവിൽ ചിട്ടി ലഭിക്കും. അത്യാവശ്യകാർക്ക് 30 ശതമാനം ലേല കിഴിവിൽ ചിട്ടി സ്വന്തമാക്കാം. ലേലം വിളി ആരംഭിച്ച ശേഷം ചിട്ടി വിളിച്ചെടുത്താലും നേട്ടം നൽകുന്ന ചിട്ടിയാണിത്. പരമാവധി 30 ശതമാനം വരെയാണ് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുക.
30 ശതമാനം കിഴിവില്‍ ചിട്ടി വിളിച്ചാല്‍
ഫോർമാൻസ് കമ്മീഷനും കിഴിച്ച് 6,50,000 രൂപ ലഭിക്കും. ഫോർമാൻ കമ്മീഷൻ, 50,000 രൂപയുടെ 18 ശതമാനം ജിഎസ്ടിയും ചിട്ടി ലഭിച്ചയാൾ അടയ്ക്കണം. ലേലത്തിൽ വിളിച്ച ചിട്ടി ആവശ്യമായ ജാമ്യം നൽകി കൈപ്പറ്റാം.
ചിട്ടിയിലെ ലാഭ വിഹിതം
100 മാസം കാലാവധിയുള്ള 10 ലക്ഷം രൂപയുടെ ചിട്ടിയിൽ എത്ര രൂപ ലാഭ വിഹിതം ലഭിക്കാൻ സാധ്യതയുണ്ടെന്ന് നോക്കാം. ലാഭ വിഹിതം ചിട്ടിയിൽ ചേരുന്നവരുടെ സാമ്പത്തിക ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. ചിറ്റാളന്മാർ ചിട്ടി വിളിച്ചെടുക്കാൻ താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ ചി്ട്ടിയിൽ നിന്ന് ലാഭ വിഹിതം കുറയും. സാധാരണ ഇത്തരം സാഹചര്യങ്ങളുണ്ടാകാറില്ല. നേരത്തെ അവസാനിച്ച 10 ലക്ഷത്തിന്റെ 100 മാസ കാലാവധിയുള്ള ചിട്ടി പരിഗണിക്കാം.
നല്ല രീതിയിൽ ലേലം നടക്കുകയാണെങ്കിൽ 10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് 1.70 രൂപ ലേല കിഴിവ് പ്രതീക്ഷിക്കാം. ചിട്ടി ലേലം വിളിച്ചെടുത്തയാളും അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്കും 8.30 ലക്ഷം രൂപ വരെ ചിട്ടിയിൽ അടച്ചാൽ മതിയാകും.
അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്ക് ഫോർമാൻ കമ്മീഷൻ കുറച്ച് 9,50,000 രൂപയാണ് ലഭിക്കുക. 1.20 ലക്ഷം രൂപ ലാഭം നേടാൻ സാധിക്കും. 6.5 ലക്ഷം രൂപയ്ക്ക് ചിട്ടി ലഭിച്ചൊരാൾക്ക് അധികമായി പതിനായിരം രൂപയോളം മാത്രമാണ് അടയ്ക്കേണ്ടി വരിക.
എവിടെ കിട്ടും ഈ ചിട്ടി
കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ ചിട്ടികളെ പറ്റി അറിയാൻ ഓൺലൈൻ സംവിധാനമുണ്ട്. ചിട്ടിയിൽ ചേരാൻ ഓൺലൈനായി സാധിക്കില്ല. ഇതിന് ശാഖകളുമായി ബന്ധപ്പെടണം. ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടികളുടെ ലഭ്യത അറിയുക. New Chits എന്ന സെക്ഷനിൽ ജില്ലയും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓരോ ബ്രാഞ്ചിലെയും ആരംഭിക്കാനിരിക്കുന്ന ചിട്ടികൾ അറിയാൻ സാധിക്കും. ഇതേ വെബ്സൈറ്റ് വഴി ചിട്ടിയിൽ പണമടയ്ക്കാനും സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
