വായ്പകളുടെ പലിശ നിരക്കിൽ ആശങ്കപ്പെട്ടുന്നവർക്ക് പലിശ നൽകാതെ പണം ലഭിക്കുന്നൊരു മാർഗമാണ് ചിട്ടികൾ. മാസ അടവ് സാധിക്കുമെങ്കിൽ ആവശ്യമായ തുക മുന്നിൽ കണ്ട് ഒരു ചിട്ടി ചേർന്നാൽ പണത്തിന് ആവശ്യം വരുന്ന സമയത്ത് ചിട്ടി വിളിച്ചെടുത്ത് ഉപയോഗിക്കാം.
വായ്പയിൽ പലിശയായി നൽകുന്ന തുക ലാഭിക്കാം എന്നതിനൊപ്പം, സ്വന്തം സാമ്പത്തിക സ്ഥിതി അനുസരിച്ച് കാലാവധി കുറഞ്ഞതോട കൂടിയതോ ആയ ചിട്ടികളിൽ ചേരാനും സാധിക്കും. 5,000 രൂപ മാസ അടവ് സാധിക്കുമെങ്കിൽ ചേരാൻ പറ്റിയ 5 ലക്ഷത്തിന്റെ ചിട്ടി നോക്കാം.
5 ലക്ഷത്തിന്റെ ചിട്ടി
100 മാസത്തെ റെഗുലർ ചിട്ടികളുടെ പ്രത്യേകത ഉയർന്ന ലാഭ വിഹിതമാണ്. കുറഞ്ഞ മാസ അടവിൽ വലിയ തുക സമ്പാദിക്കാൻ ഇവ സഹായിക്കും. ഇത്തരത്തിലുള്ള 5 ലക്ഷത്തിന്റെ ചിട്ടി നോക്കിയാൽ, 5,000 രൂപ മാസ അടവും 100 മാസം കാലാവധിയുമുള്ള റെഗുലര്‍ ചിട്ടി കാണാം. ആദ്യ മാസം 5,000 രൂപയും പരമാവധി താഴ്ന്ന് പോകുന്ന മാസങ്ങളിൽ 3,750 രൂപയുമാണ് ചിട്ടിയിൽ അടയ്ക്കേണ്ടത്.

ലേല കിഴിവ്
റെഗുലർ ചിട്ടിയായതിനാൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. 5 ലക്ഷത്തിന്റെ ചിട്ടിയിൽ 1.50 ലക്ഷം രൂപ വരെ കിഴിവില്‍ വിളിക്കാം. 3.50 ലക്ഷം രൂപയാണ് ചിട്ടിയിൽ നിന്നും ലഭിക്കുക. സാധാരണ ഗതയിൽ 40-45 മാസത്തോളം ഈ ചിട്ടി 30 ശതമാനം കിഴിവിൽ ലേലം നടക്കാറുണ്ട്.
ഓരോ മാസത്തിലും ലഭിക്കുന്ന ലേല കിഴിവായ 1.50 ലക്ഷത്തിൽ നിന്ന് 25,000 രൂപ ഫോർമാൻസ് കമ്മീഷൻ കിഴിച്ച് 1.250 ലക്ഷം രൂപ ചിട്ടി അംഗങ്ങളായ 100 പേർക്ക് വിതരണം ചെയ്യും. 30 ശതമാനം കിഴിവിൽ പോകുന്ന മാസത്തിൽ 1,250 രൂപ ലേല കിഴിവ് ലഭിക്കും.
എവിടെ ലഭിക്കും ചിട്ടി
കണ്ണൂര്‍ തലശ്ശേരി രണ്ടാം ബ്രാഞ്ചില്‍ 5000 രൂപ മാസ അടവുള്ള 100 മാസത്തെ 5 ലക്ഷത്തിന്റെ ചിട്ടിയുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചല്‍-2, ഓടാനവട്ടം, പുനലൂര്‍, പാറക്കുളം ശാഖകളില്‍ ഉടന്‍ ഈ ചിട്ടി ആരംഭിക്കും.
കോട്ടയം ജില്ലയില്‍ ഇല്ലിക്കല്‍, പാല, കോഴിക്കോട് ജില്ലയിലെ മുള്ളന്‍കുന്ന്, പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട്, പ്രാവച്ചമ്പലം, നെല്ലിമൂട്, കുന്നത്തുകാല്‍, തൃശൂര്‍ പട്ടിക്കാട് എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കുന്ന കൂട്ടത്തിൽ ഈ ചിട്ടിയുണ്ട്.
മുടക്ക ചിട്ടി
100 മാസ കാലയളവുള്ള 5,000 രൂപ മാസ അടവ് വരുന്ന 5 ലക്ഷത്തിന്റെ ചിട്ടി മുടക്ക ചിട്ടിയായും ലഭിക്കുന്നുണ്ട്. ചിട്ടി ചേർന്നൊരാൾക്ക് തിരിച്ചടവ് സാധ്യമാകാതെ ചിട്ടി ഒഴിയുമ്പോഴാണ് മുടക്ക ചിട്ടി ലഭിക്കുന്നത്. വടക്കാഞ്ചേരി ശാഖയിൽ മുടക്ക 5 ലക്ഷം രൂപയുടെ മുടക്ക ചിട്ടി ലഭ്യമാണ്. 7 മാസം പൂർത്തിയായ ചിട്ടിയിൽ ചേരാൻ 31,350 രൂപയാണ് അടയ്ക്കേണ്ടത്. ഓഗസ്റ്റ് 13 ആണ് ചിട്ടിയുടെ ലേല തീയതി.
ചിട്ടി ചേരാൻ ആഗ്രഹിക്കുന്നവർ ഈ തീയതിക്ക് മുൻപ് പണമടച്ച് ചിട്ടി സ്വന്തമാക്കണം. ചെറിയ കാലയളവിൽ മുടങ്ങിയ ചിട്ടിയായതിനാൽ വലിയ തുക അടയ്ക്കാതെ തന്നെ ചിട്ടി സ്വന്തമാക്കാം.
മുടക്ക ചിട്ടിയിൽ ശ്രദ്ധിക്കാൻ
ഒരു ചിട്ടി ആരംഭിച്ച് 60 ശതമാനം അടവ് പൂർത്തിയാകുന്നതിന് മുൻപ് മുടക്ക ചിട്ടിയിൽ ചേരാം. 100 മാസ ചിട്ടിയില്‍ 60 മാസം വരെ പകരക്കാർക്ക് ചേരാം. 50 മാസ ചിട്ടിയാണെങ്കിൽ 30 മാസത്തിനുള്ളിലാണ് മുടക്ക ചിട്ടിയിൽ ചേരാൻ സാധിക്കുക.
മുടക്ക ചിട്ടിയിൽ ചേരുമ്പോൾ, ചിട്ടി ഒഴിയുന്ന വ്യക്തി ലാഭ വിഹിതം കിഴിച്ച് ഇതുവരെ അടച്ച തുക മുടക്ക ചിട്ടിയിലേക്ക് ചേരുന്നൊരാൾ അടയ്ക്കണം. ഇതുവഴി ഒറ്റ അടവിൽ തന്നെ ലാഭ വിഹിതം പൂർണമായും നേടാൻ സാധിക്കും. ചിട്ടിയിൽ ചേർന്ന മാസം തന്നെ ലേലം വിളിക്കാൻ സാധിക്കും. ഈ അവസരത്തിൽ ചിട്ടി വിളിച്ചെടുത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications