പലിശ നിരക്ക് ഉയർന്ന് നിൽക്കുന്ന കാലത്ത് വായ്പ എടുക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ സാമ്പത്തിക ഭാരമാണ്. 14 മാസങ്ങൾക്കപ്പുറം 6.50 ശതമാനം നിരക്കിൽ ലഭിച്ചിരുന്ന ഭവന വായ്പ ഇന്ന് 9 ശതമാനം എന്ന നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഈ നിരക്കിൽ വായ്പ എടുക്കുന്നതിന് പകരം ലാഭകരമായി ഒരു ചിട്ടി ചേരാൻ സാധിക്കും.
ആവശ്യം മുൻകൂട്ടി കണ്ട് ചിട്ടി ചേർന്നാൽ ആവശ്യ സമയത്ത് പണം കുറഞ്ഞ ചെലവിൽ ഉപയോഗിക്കാനായി ലഭിക്കും. വായ്പയേക്കാൾ കുറഞ്ഞ തിരിച്ചടവ് മാത്രമാണ് ലേലത്തിൽ വിളിക്കുന്നവർക്ക് വരുന്നുള്ളൂ എന്നതാണ് ചിട്ടിയുടെ പ്രത്യേകത.

കുറഞ്ഞ മാസ അടവിൽ വലിയ തുകയുടെ ചിട്ടി ചേരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഉയർന്ന മാസ അടവുള്ള ചിട്ടികൾ ചേരുന്നതാണ് ഉചിതം. 100 മാസം, 120 മാസ ചിട്ടികളിലൂടെ ചെറിയ മാസ അടവിൽ ലക്ഷങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഇത്തരത്തിലൊരു ചിട്ടിക്ക് ഉദാഹരണമാണ് 100 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി. വിശദാംശങ്ങളും എവിടെ ചിട്ടി ലഭിക്കുമെന്നും നോക്കാം.
5,000 രൂപ മാസ അടവ്
മാസം 5,000 രൂപ അടവ് വരുന്ന 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയുടെ കാലാവധി 100 മാസമാണ്. 8 വർഷവും 3 മാസവും മാസ അടവ് തുടരാൻ സാധിക്കുന്നവർക്ക് ചേരാൻ പറ്റിയ ചിട്ടിയാണിത്. പരമാവാധി മാസ അടവ് 5,000 രൂപയും ചുരുങ്ങിയ മാസ അടവ് 3,780 രൂപയുമാണ്. 50 മാസത്തിനുള്ളിൽ 4 ലക്ഷത്തോളം രൂപ ലേലം വിളിച്ചെടുക്കാൻ ഈ ചിട്ടിയിലൂടെ സാധിക്കും. അടവു സംഖ്യ കുറവ് എന്നത് മറ്റൊരു ഉപകാരമാണ്.
പരമാവധി 30 ശതമാനം ലേല കിഴിവിലാണ് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുക. 3.50 ലക്ഷം രൂപ വരെ ഇത്തരത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. 40 മാസത്തോളം ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്.
ജാമ്യം പ്രധാനം
മാസ അടവ് ചെറുതാണെങ്കിലും വലിയ തുകയുടെ ചിട്ടി ആയതിനാൽ ചിട്ടിയിൽ ചേരുന്ന സമയത്ത് തന്നെ ജാമ്യത്തെ പറ്റി ധാരണയുണ്ടാകണം. ചിട്ടി ലേലത്തിൽ പിടിച്ചാൽ 1 മാസത്തിനുള്ളില്‍ പണം ലഭിക്കും. ഇതിന് മുൻപ് ആവശ്യമായ രേഖകൾ കെഎസ്എഫ്ഇയിലെക്കിക്കണം. ചിട്ടി
ലേലത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ജാമ്യങ്ങള്‍ ഒരുക്കിവെയ്ക്കുന്നത് വേഗത്തിൽ ചിട്ടി ലഭിക്കാൻ ഉപകാരപ്പെടും.
വസ്തു ജാമ്യം, സാലറി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ രസീറ്റ്, ബാങ്ക് ഗ്യാരണ്ടി, കിസാൻ വികാസ് പത്ര, ലൈഫ് ഇൻഷൂറൻസ് സറണ്ടർ വാല്യു, സ്വർണം എന്നി വിവിധ ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും.
ചിട്ടിയിൽ മേൽ ബാധ്യതയ്ക്ക് അനുസരിച്ചുള്ള തുകയാണ് ജാമ്യം നൽകേണ്ടത്. ചിട്ടിയിൽ അടച്ച തുകയും ലേലം വിളിച്ചെടുത്ത തുകയും തമ്മിലുള്ള വ്യത്യാസമാണ് കെഎസ്എഫ്ഇയിലെ മേൽ ബാധ്യത. ചിട്ടി ആദ്യ മാസങ്ങളിൽ ലേലം വിളിക്കുന്നവർക്ക് മേൽ ബാധ്യത താരതമ്യേനെ കൂടുതലായിരിക്കും.
എവിടെ ലഭിക്കും ചിട്ടി
എറണാകുളത്ത് ഫോർട്ട് കൊച്ചി ശാഖയിൽ ഉടൻ ആരംഭിക്കുന്ന ചിട്ടിയാണിത്. കൊല്ലം അഞ്ചൽ2, പുനലൂർ ശാഖകളിൽ ഈ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്. കോട്ടയത്ത് ഇല്ലിക്കൽ, പാല, ഉള്ളല ശാഖകളിൽ 5 ലക്ഷത്തിന്റെ ഈ റെഗുലർ ചിട്ടി ആരംഭിക്കുന്നുണ്ട്.
കോഴിക്കോട് മുള്ളൻകുന്ന്, പത്തനംതിട്ട ചുങ്കപ്പാറ ശാഖകളിലും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെല്ലിമൂട്, പിരപ്പന്‍കോട്, പാറശാല, പുളിയറക്കോണം ശാഖകളിലും മുകളിൽ വിശദമാക്കിയ 5 ലക്ഷത്തിന്റെ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്. പാലക്കാട് കൊല്ലങ്കോട് സമാന കാലാവധിയും മാസ അടവുമുള്ള മൾട്ടി ഡിവിഷൻ ചിട്ടിയും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications