മ്യൂച്വൽ ഫണ്ട് വിപണിയിൽ നികുതി ഇളവ് ലഭിക്കുന്ന ഏക സ്കീമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീം (ഇഎൽഎസ്എസ്). നിക്ഷേപങ്ങൾക്ക് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഇഎൽഎസ്എസിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ ആദായനികുതി കിഴിവ് ലഭിക്കും.
ടാക്സ് സേവിംഗ് നിക്ഷേപങ്ങളിൽ കുറഞ്ഞ ലോക്ഇൻ പിരിയഡാണ് ഇഎൽഎസ്എസ് ഫണ്ടുകൾക്കുള്ളത്. അതിനാൽ തന്നെ കൂടുതൽ പേർ ഇന്ന് ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ട്. നികുതി ഇളവിനൊപ്പം മികച്ച റിട്ടേണും ഈ ഫണ്ടുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 12 ടാക്സ് സേവിംഗ്സ് ഫണ്ടുകളാണ് ആൾഫാ റിട്ടേൺ നൽകിയത്.
എന്താണ് ആൾഫാ റിട്ടേൺ
ഫണ്ടുകളുടെ പ്രകടനം വിപണിയുടെ ബെഞ്ചമാർക്ക് സൂചികകളെ മറികടക്കുമ്പോൾ പ്രയോഗിക്കുന്ന പദമാണ് ആൾഫാ റിട്ടേൺ. മൂന്ന് വർഷത്തെ ബെഞ്ച്മാർക്ക് സൂചികകളുടെ പ്രകടനം പരിശോധിച്ചാൽ നിഫ്റ്റി ഏകദേശം 20.50 ശതമാനവും ബിഎസ്ഇ സെൻസെക്സ് 20.10 ശതമാനവുമാണ് നൽകിയ റിട്ടേൺ. ഇതിനേക്കാൾ വളർച്ച കാണിച്ച ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ 12 എണ്ണമാണ്.

ആൾഫാ റിട്ടേൺ നൽകിയ ഫണ്ടുകൾ
എസ്ബിഐ ലോങ്ടേം ഇക്വിറ്റി ഫണ്ട് ഗ്രോത്ത് പ്ലാൻ 25.69 ശതമാനം വാർഷിക റിട്ടേണാണ് മൂന്ന് വർഷം കൊണ്ട് നൽകിയത്. മോത്തിലാൽ ഓസ്വാൾ ലോങ് ടേം ഇക്വിറ്റി ഫണ്ട് 22.95 ശതമാനവും ബാങ്ക് ഓഫ് ഇന്ത്യ ടാക്സ് അഡ്വാന്റേജ് ഫണ്ട് 26.10 ശതമാനവും റിട്ടേൺ നൽകി.
എച്ച്ഡിഎഫ്സി ടാക്സ് സേവർ - ഗ്രോത്ത് ഫണ്ട്- 28.20%, ബന്ധൻ ടാക്സ് അഡ്വാന്റേജ് ഫണ്ട്- 30.60%, ഫ്രാങ്ക്ലിൻ ഇന്ത്യ ടാക്സ്ഷീൽഡ്- 28.70%, പരാഗ് പരീഖ് ടാക്സ് സേവർ ഫണ്ട്- 23%, ഡിഎസ്പി ടാക്സ് സേവർ ഫണ്ട്- 26.40%, നിപ്പോൺ ഇന്ത്യ ടാക്സ് സേവർ ഫണ്ട്- 27.90%, കൊട്ടക് ടാക്സ് സേവർ ഫണ്ട്- 24.70%, മഹീന്ദ്ര മാനുലൈഫ് ഇഎൽഎസ്എസ് ഫണ്ട്-26.40%, മിറേ അസറ്റ് ടാക്സ് സേവർ ഫണ്ട്- 23.80%.
നിക്ഷേപം ഇരട്ടി
എസ്ബിഐ ലോങ് ടേം ഇക്വിറ്റി ഫണ്ട് ഡയറക്ട് പ്ലാന്‍ 25.69 ശതമാനം റിട്ടേണാണ് മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത്. 1ലക്ഷത്തിന്റെ നിക്ഷേപം 1,98,835 രൂപയാക്കി ഉയര്‍ത്തി. 25.94 ശതമാനമാണ് എസ്‌ഐപി റിട്ടേണ്‍. 10,000രൂപയുടെ പ്രതിമാസ എസ്‌ഐപി 5,23,930 രൂപയായി. ബന്‍ഡന്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ടാണ് കൂട്ടത്തില്‍ മികച്ച പ്രകടനം നടത്തിയത്.
ബന്‍ഡന്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് മൂന്ന് വർഷം മുൻപ് നടത്തിയ 1 ലക്ഷത്തിന്റെ നിക്ഷേപം 2,05,532 ലക്ഷമാക്കി വളർത്തി. ലോക്ഇൻ കാലയളവിൽ നിക്ഷേപം ഇരട്ടിയായി.
എസ്‌ഐപി റിട്ടേണ്‍ 21.8 ശതമാനമാണ്.10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 4,94,968 രൂപയായി വളര്‍ന്നു. മോത്തിലാല്‍ ഓസ്വാള്‍ ലോങ്‌ടേം ഇക്വിറ്റി ഫണ്ടിന്റെ വാർഷിക റിട്ടേൺ 22.95 ശതമാമനാണ്. 3 വര്‍ഷം മുന്‍പ് നിക്ഷേപിച്ച 1 ലക്ഷത്തിന്റെ ഇന്നത്തെ മൂല്യം 1,86059 രൂപയാണ്. എസ്‌ഐപി റിട്ടേണ്‍ 23.01 ശതമനാണ്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 5,03,327 രൂപയായി വളര്‍ന്നു.
ശ്രദ്ധിക്കണം
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ നികുതി ഇളവ് നൽകുമെങ്കിലും അടിസ്ഥാനപരമായി ഇക്വിറ്റി ഫണ്ടുകളാണ്. അതിനാൽ ഹ്രസ്വകാലത്തേക്ക് അപകടസാധ്യതയുള്ളവയാണിവ. 8-10 വർഷ കാലയളവിനുള്ളിലെ ദീർഘകാല നിക്ഷേപത്തിന് മികച്ച റിട്ടേൺ നൽകാനുള്ള കഴിവ് ഇഎൽഎസ്എസ് ഫണ്ടുകൾക്കുണ്ട്. മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഫണ്ടാണെങ്കിലും ഇക്കാലയളവിൽ പോസിറ്റീവ് റിട്ടേൺ ലഭിക്കണമെന്ന ഗ്യാരണ്ടിയില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications